Image

ഗ്രീന്‍ കാര്‍ഡിനു അപേക്ഷിച്ച് മുന്ന് ലക്ഷത്തിലേറെ ഇന്ത്യാക്കാര്‍

Published on 07 June, 2018
ഗ്രീന്‍ കാര്‍ഡിനു അപേക്ഷിച്ച് മുന്ന് ലക്ഷത്തിലേറെ ഇന്ത്യാക്കാര്‍
വാഷിങ്ങ്ടണ്‍: ഗ്രീന്‍ കാര്‍ഡ് അപേക്ഷകരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍. 2018 മേയ് മാസത്തിലെ കണക്കു പ്രകാരം 3,95,025 പേരാണ് ഗ്രീന്‍ കാര്‍ഡ് കാത്തുനില്‍ക്കുന്നത്. ഇതില്‍ 3,06,601 പേരും ഇന്ത്യക്കാര്‍.

ചൈനയാണ് രണ്ടാമത്.  67,031 പേർ. എല്‍സാല്‍വഡോര്‍ (7252), ഗ്വാട്ടമാല (6,027), ഹോണ്ടുറസ് (5,402), ഫിലിപ്പീന്‍സ് (1491), മെക്‌സികോ (700) വിയറ്റ്‌നാം (521) എന്നിങ്ങനെയാണ് മറ്റുള്ള അപേക്ഷകര്‍.

നിലവിലുള്ള നിയമമനുസരിച്ച് ഒരു വര്‍ഷം ഒരു രാജ്യത്തുള്ള പൗരന്മാര്‍ക്ക് ഏഴു ശതമാനത്തിലേറെ ഗ്രീന്‍ കാര്‍ഡ് അനുവദിക്കില്ല. 9300 എണ്ണം മാത്രം. രാജ്യം വലുതോ ചെറുതോ എന്ന വ്യത്യാസമില്ല. അതിനാല്‍ അപേക്ഷിച്ച ഇന്ത്യാക്കാര്‍ക്ക് എല്ലാം ഗ്രീന്‍കാര്‍ഡ് കിട്ടാന്‍ ഒരു നൂറ്റാണ്ട് തന്നെ വേണ്ടി വരും.

ഈ നിയമം മാറ്റണമെന്നു ശക്തമായ സമ്മര്‍ദ്ദം ഉണ്ടെങ്കിലും കോണ്‍ഗ്രസ് അനങ്ങുന്നില്ല.

ഇതേ സമയം  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങ് കഴിഞ്ഞ വര്‍ഷം ട്രംപ് ഒഴിവാക്കിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. നിങ്ങള്‍ക്കും ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ക്കും എന്റെ ഈദ് മുബാറക് എന്ന് പറഞ്ഞാണ് ട്രംപ് ചടങ്ങില്‍ സംസാരിച്ചത്.

ചടങ്ങ് പ്രമുഖ മുസ്‌ലിം സംഘടനകള്‍ ബഹിഷ്‌കരിച്ചു. ചില സംഘടനകള്‍ വൈറ്റ് ഹൗസിനു മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക