Image

തണുപ്പന്‍ പ്രതികരണവുമായി കാല, ആദ്യദിനം ടിക്കറ്റുകള്‍ തമിഴ്‌നാട്ടിലെങ്ങും സുലഭമാണ്

Published on 07 June, 2018
തണുപ്പന്‍ പ്രതികരണവുമായി കാല, ആദ്യദിനം ടിക്കറ്റുകള്‍ തമിഴ്‌നാട്ടിലെങ്ങും സുലഭമാണ്
രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കാലയ്ക്ക് തണുപ്പന്‍ പ്രതികരണം. രജനി ചിത്രങ്ങള്‍ പുറത്തിറങ്ങുന്‌പോഴുള്ള പതിവ് ആവേശമൊന്നും തമിഴ്‌നാട്ടില്‍ പോലും ദൃശ്യമല്ല. ചെന്നൈയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് പുലര്‍ച്ചെ ഫാന്‍സിന് വേണ്ടി പ്രത്യേക ഷോ നടത്തിയത്. ആദ്യദിനം ടിക്കറ്റുകള്‍ തമിഴ്‌നാട്ടിലെങ്ങും സുലഭമാണ്.

കാവേരി പ്രശ്‌നത്തിന്റെ പേരില്‍ ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതും ചിത്രത്തിന് കനത്ത തിരിച്ചടിയായി. കേരളത്തില്‍ മുന്നൂറോളം തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്‌തെങ്കിലും തീയറ്ററുകളില്‍ നിന്ന് ആളൊഴിഞ്ഞു നിന്നു. രജനി ചിത്രത്തിന് സമീപ വര്‍ഷങ്ങളില്‍ ലഭിച്ച ഏറ്റവും തണുപ്പന്‍ പ്രതികരണമാണ് കാലയ്ക്ക് റിലീസ് ദിവസം കിട്ടിയത്.

അതേസമയം റിലീസ് ദിവസം പുലര്‍ച്ചെ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റിലുമെത്തി. ഇത് ആദ്യദിവസത്തെ കളക്ഷനെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക