Image

പ്രസിഡന്റിന് സ്വയം മാപ്പ് നല്‍കേണ്ടിവരുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 06 June, 2018
പ്രസിഡന്റിന് സ്വയം മാപ്പ് നല്‍കേണ്ടിവരുമോ? (ഏബ്രഹാം തോമസ്)
പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് തനിക്ക് സ്വയം (പൊതു) മാപ്പ് നല്‍കാന്‍ കഴിയും എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ, റഷ്യന്‍ ഗൂഡാലോചനയില്‍ ട്രമ്പിന്റെ പ്രചരണസംഘത്തിന് പങ്കുണ്ടായിരുന്നോ എന്ന് സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ അന്വേഷിക്കുകയാണ്. അന്വേഷണം ഏതാണ്ട് അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്വേഷണം ട്രമ്പിലേയ്ക്ക് നീണ്ടാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് പ്രസക്തി ഏറി വരികയാണ്. ട്രമ്പ് വ്യക്തിപരമായി ഇടപ്പെട്ടു എന്ന് ആരോപിച്ച് ട്രമ്പിനെ വിളിച്ച് വരുത്തി(സബ്പീന ചെയ്ത്) ചോദ്യം ചെയ്യുവാനുള്ള സാധ്യത സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു പ്രസിഡന്റിനെ ഇങ്ങനെ ചെയ്യാനാവില്ലെന്നും ചെയ്യാനാവുമെന്നും വളരെ വീറോടെ വാദിക്കുന്നവര്‍ ധാരാളമാണ്.

ട്രമ്പിന്റെ അഭിഭാഷകര്‍ കഴിഞ്ഞ കുറെ മാസങ്ങളായി മുള്ളറുടെ അന്വേഷണം ട്രമ്പിലേയ്ക്ക് നീളുന്നതിനെതിരെ പ്രതിരോധിക്കുവാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ട്രമ്പ് ന്യായം നടക്കുന്നത് തടസ്സപ്പെടുത്തിയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ട്രമ്പിനെ നിര്‍ബന്ധിക്കാനാവില്ല എന്ന് ട്രമ്പിന്റെ അഭിഭാഷകവൃന്ദം അഭിപ്രായപ്പെടുന്നു. ട്രമ്പ് ന്യായവും നീതിയും നടപ്പാക്കുന്നതിന് വിഘാതം സൃഷ്ടിച്ചു എന്നാരോപിക്കുവാന്‍ കഴിയില്ല, കാരണം ട്രമ്പിന് എല്ലാ ഫെഡറല്‍ അന്വേഷണത്തിനും മേല്‍ നിരുപാധികമായ അധികാരമുണ്ടെന്ന് ഇവര്‍ വാദിക്കുന്നു.

ഈ വാദം അടിവരയിട്ട് മുള്ളര്‍ക്കയച്ച 20 പേജുള്ള കത്തില്‍ പ്രസിഡന്റ് ആഗ്രഹിക്കുകയാണെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുവാനും സ്വയം മാപ്പ് നല്‍കുവാനും കഴിയുമെന്ന് പറയുന്നു.

ട്രമ്പിന്റെ അഭിഭാഷകര്‍ ഭയക്കുന്നത് ട്രമ്പ് സ്വയമോ ഒരു ഗ്രാന്റ് ജൂറിയുടെ മുന്നിലോ ചോദ്യങ്ങള്‍ക്ക്് ഉത്തരം പറഞ്ഞാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കള്ളം പറഞ്ഞു എന്ന് വ്യാഖ്യാനിക്കപ്പെടുകയും ഇത് ഇംപീച്ച് ചെയ്യപ്പെടാവുന്ന കുറ്റമായിത്തീരുകയും ചെയ്യും എന്നാണ്.

എക്‌സിക്യൂട്ടീവ് അധികാരത്തെ ട്രമ്പ് നിര്‍വചിക്കുന്നത് ഒരു പുതിയ രീതിയിലാണ്. ട്രമ്പിനോട് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ട്രമ്പ് ഉത്തരം നല്‍കിയേ മതിയാവൂ എന്ന് ഒരു കോടതി വിധിച്ചാല്‍ ട്രമ്പ് നല്‍കുന്ന നിര്‍വചനം എല്ലാ അര്‍ത്ഥത്തിലും പരീക്ഷിക്കപ്പെടും. ഒരു നിയമ പോരാട്ടത്തിലേയ്ക്ക് സ്ഥിതിഗതികള്‍ എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. ട്രമ്പിന്റെ അഭിഭാഷകരുടെ കത്തിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുള്ളറുടെ ഓഫീസ് മറുപടി പറയാന്‍ തയ്യാറായില്ല.

ജനുവരിയില്‍ പ്രസിഡന്റിന്റെ അഭിഭാഷകരായിരുന്ന ജോണ്‍ ഡൗഡും ജെയ് സെകുലോവും ഒപ്പ് വച്ച കത്തില്‍ ഒരു പ്രസിഡന്‍ഷ്യല്‍ ഇന്റര്‍വ്യൂവിലെ വരും വരായ്കള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

പ്രസിഡന്റിനെ ന്യായീകരിക്കാനാണ് കത്തെഴുതിയതെങ്കിലും 2017 ആദ്യം ഭരണകൂടം റഷ്യ അന്വേഷണവുമായി ഇടപ്പെട്ടത് എന്ന് വിവരിച്ചിട്ടുണ്ട്. മുള്ളര്‍ അന്വേഷണത്തിന്റെ അന്ത്യത്തിലേയ്ക്ക് നീങ്ങുമ്പോള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വൈറ്റ് ഹൗസ് കൗണ്‍സല്‍, വൈറ്റ് ഹൗസിലെ ഉന്നതാധികാരികള്‍ എന്നിവരുടെ നടപടികളും സംഭാഷണങ്ങളും പരിശോധിക്കുകയാണെന്നും കത്തില്‍ പറയുന്നു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് അടുത്ത മാസങ്ങളില്‍ ഒരു സബ് പീന പോരാട്ടത്തിന്റെ സാധ്യതയും കത്തില്‍ സൂചിപ്പിക്കുന്നു.

മുള്ളര്‍ പ്രസിഡന്റിന്റെ അഭിഭാഷകരോട് വ്യക്തമാക്കിയത് പ്രസിഡന്റിന് അന്വേഷണത്തില്‍ തടസം സൃഷ്ടിക്കുവാന്‍ ക്രിമിനല്‍ ഉ്‌ദ്ദേശം ഉണ്ടായിരുന്നോ എന്ന് അറിയുവാന്‍ തനിക്ക് പ്രസിഡന്റുമായി സംസാരിക്കേണ്ടതുണ്ട് എന്നാണ്. ട്രമ്പ് ഉത്തരം പറയാന്‍ തയ്യാറായില്ലെങ്കില്‍ പ്രസിഡന്റിന്റെ അഭിഭാഷകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു ഗ്രാന്റ് ജൂറി സബ് പീനയുമായി മുന്നോട്ട് പോകുമെന്ന് മുള്ളര്‍ പറയുന്നു. ഇത് ചരിത്രം സൃഷ്ടിക്കും.

പ്രസിഡന്റിന് സ്വയം മാപ്പ് നല്‍കേണ്ടിവരുമോ? (ഏബ്രഹാം തോമസ്)
Join WhatsApp News
Boby Varghese 2018-06-06 09:03:23
Trump has to pardon himself ? From What ? What exactly is the offense? Beating Hillary is an offense in the eye of the fake news. Al Gore lost to George Bush in 2000. Fake news cried " Bush was not elected. He was selected [by the Scotus] " When Hillary lost, the same fake news is crying that Trump was selected by Putin. Couple of months ago, the fake news was celebrating a big blue wave for the 2018 congressional election. It is not going to happen. Average Americans are enjoying a better life after Trump got in. After the 2018 election, will they blame China ?
Kridarthan 2018-06-06 11:46:51

How  about  Obama ?

The Obama administration secretly sought to give Iran access — albeit briefly — to the U.S. financial system by sidestepping sanctions kept in place after the 2015 nuclear deal, despite repeatedly telling Congress and the public it had no plans to do so.

Issuing the license was not illegal. Still, it went above and beyond what the Obama administration was required to do under the terms of the nuclear agreement. Under that deal, the U.S. and world powers gave Iran billions of dollars in sanctions relief in exchange for curbing its nuclear program. Last month, President Donald Trump declared the U.S. was pulling out of what he described as a "disastrous deal."

Democrat,Mother,Houston 2018-06-06 13:06:05

*Paul Ryan dismissed  Trump’s charge of a spy in his campaign and warned against his pardoning himself: “No one is above the law”. he agrees with Rep. Trey Gowdy that the FBI acted appropriately in its handling of the Russia investigation. If rump listen to his fooliyani lawyer, he will be soon in jail.

*Ivanka Trump connected Michael Cohen w a Russian weightlifter who suggested a meeting between Trump and Putin could expedite a Trump Moscow. Russian contact #262 between the Trump cabal and Kremlin connected Russians during campaign season

*After a plea from Kim Kardashian, Donald Trump agrees to free great-grandmother jailed for two decades,

 

 

യശയ്യാവ്വ് 2018-06-06 17:12:37
അന്തിക്രിസ്തു ജനിച്ചു കഴിഞ്ഞു . അവൻ ക്രിസ്തുവെന്ന് പലരും തെറ്റുദ്ധരിക്കും .  ഒരിക്കൽ ഞാൻ ഉപേക്ഷിച്ച ജേസലേം നഗരം അവൻ തലസ്ഥാനമാക്കും .  അവനാണ് വരുവാനുള്ളവൻ എന്ന് സഖറിയായും, യോഹന്നാനും അബ്രഹാമിൻറേം ഇസാക്കിന്റേം യാക്കോബിന്റേം നാമത്തിൽ സാക്ഷ്യം ചെയ്യും .  അവൻ പൂറ്റിൻ, കിം ജോൺ എന്നിവരെപ്പോലുള്ള ഏക ചക്രാധിപതികളുമായി കൂട്ടുകൂടി മനുഷ്യരാശിയുടെ നാശത്തിനായി പ്രവർത്തിക്കും . അവർ സൃഷ്ടിക്കുന്ന താൽക്കാലിക സമാധാനത്തിൽ പല വിദ്വാന്മാരും കുടുങ്ങി പോകും. ഭാര്യയും തന്തയും അവഹേളിക്കപ്പെട്ടാലും അതെല്ലാം അവഗണിച്ചു ടെക്സസ്കാരൻ റ്റെഡ് സ്ക്രൂവിനെപോലുള്ളവർ അവനു പിന്തുണക്കും . അഗതികളെയും വിധവമാരെയും കുഞ്ഞുങ്ങളെയും ഇവർ പീഡിപ്പിക്കും . സ്ത്രീകൾ പീഡിപ്പിക്കപ്പെടും ഇവരുടെ കാലത്ത് വാർദ്ധക്ക്യം പ്രാപിക്കുന്നവർക്ക് അയ്യോ കഷ്ടം .  അവൻ നിയമങ്ങളെ തകർക്കുകയും വഞ്ചനയും ചതിയും അവനിൽ നിന്ന് ലാവപോലെ പ്രവഹിക്കും .  
വെളിപാട് 2018-06-06 15:16:24
Severe storms, including baseball-sized hail, left a trail of destruction in Texas overnight .
all these things are happening in TX because we have con man in white house by illicit election, russian collusion by a traitor. Get him out, lot of bad things happening in TX, this is the beginning.
Read the book of revelations, everything is happening.

ജെയിംസ് ഇരുമ്പനം 2018-06-06 19:55:04
പുരുഷനും സ്ത്രീയും സ്വന്തം പങ്കാളിയുടെ കൂടെയല്ലാതെ വേറൊരു ഇണയെ തേടിപോകുന്നത് അമേരിക്കയിൽ ഒരു പുതിയ സംഭവമാണോ? ഒരു ഉദാഹരണം പറയാം.

അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ വൈറ്റ് ഹൗസിലെ തൻറെ റൂമിൽ വെച്ച് ക്ലിന്റൻ-മോണിക്ക സെക്സ് നടന്നു. 

അമേരിക്കക്കാർക്ക് അതൊരു പ്രശ്നമേ ആയിരുന്നില്ല! അത് അദ്ദേഹത്തിന്റെ സ്വകാര്യ കാര്യം.
ക്ലിന്റൻ സെക്സ് ചെയ്തിട്ടില്ല എന്ന് നുണ പറഞ്ഞു. 'നുണ' അതായിരുന്നു അമേരിക്കക്കാരുടെ പ്രശ്നം. 

ഇവിടെ ഓർക്കേണ്ടത്.
1. നടന്ന സ്ഥലം - അമേരിക്കൻ പ്രസിഡൻറ്റിന്റെ സ്വന്തം ഓഫീസ്
2. പങ്കാളി - ജോലിചെയ്യാൻ വന്ന കൊച്ചു ഇന്റേൺ. കൂടുതൽ വിവരിക്കുന്നില്ല.

അമേരിക്കൻ പ്രസിഡൻറ്റ് ആയി മത്സരിക്കുന്നതിനും 8 വർഷം മുൻപ് കൊടുംകാറ്റ് ഡാനിയേലിന്റെ കൂടെ പോയതാണോ (ഇപ്പോഴും ആരോപണം മാത്രം) ട്രംപ് ചെയ്ത കുറ്റം?

ഈ പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പറയുന്ന നാമമില്ലാകുട്ടന് നാണമാവില്ലേ?
പാവം അതായിരിക്കും പേര് വെച്ച് പ്രതികരിക്കാത്തത്.
അടിയോടി 2018-06-06 20:52:48
പെണ്ണ് കേസ് നാറ്റ കേസാ ഇരുമ്പനം . ക്ലിന്റൺ ആയാലും, കെന്നഡി ആയാലും താനായാലും . താനെന്തിനാണ് ഇരുമ്പനം ഇതിന് കൂട്ട് നിൽക്കുന്നത് ? വിട്ടുകള . വീട്ടിൽ ഭാര്യയും പെൺകുട്ടികളും ഉണ്ടോ ? അതോ ഡിവോഴ്സ് ആണോ ? അതോ മൂന്നു വിവാഹം കഴിച്ച് നാലാമത്തത്തിന് നോക്കി ഇരിക്കുകയാണോ ? ജീവിതത്തിൽ സ്റ്റോർമി ഡാനിയേൽ അനുഭവം വല്ലതും ഉണ്ടോ ?  ഇക്കോണമി ട്രമ്പില്ലെങ്കിലും പോകും . എങ്കിലും ഒരു കശ്മലനെ തലയിൽ കയറ്റി നടക്കുന്നവനെ നാട്ടുകാർ ചേർന്ന് അടിക്കണം .
മാർട്ടിൻ വിറങ്ങേലി 2018-06-06 21:41:32
ആണുങ്ങളോട് അല്ലെങ്കിൽ പെണ്ണുങ്ങളോട്, അല്ലാത്തതിനോടൊന്നും പ്രതികരിക്കരുത്, ജെയിംസ്.

ആദ്യം ആണോ പെണ്ണോ എന്ന് അവർ സ്വയം തീരുമാനിക്കട്ടെ. അതിനുശേഷം സ്വന്തം പേരിൽ പ്രതികരിക്കട്ടെ.

അമേരിക്കക്കാർക്ക് ഒന്നിൽ കൂടുതൽ പങ്കാളികൾ, അത് നാലാളോട് സംസാരിക്കുന്ന മലയാളികൾക്ക് പുതിയ  ഒരു അൽഭുതമൊന്നുമല്ല. ഇവിടെ ഉള്ളവരോട് സംസാരിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും. 

അതെങ്ങനെയാ... വീട്ടു ജോലിയില്ലാതെ വേറൊരു ജോലിയും ഇല്ലാത്തവർ എങ്ങനെ മനസിലാക്കാനാ അല്ലേ..?

ട്രംപ് പ്രസിഡന്റ് ആയി സ്ഥാനമേറ്റിട്ടു 500 ദിവസം. ആളുടെ 8 കൊല്ലം മുൻപിലത്തെ വ്യക്തിപരമായ കാര്യങ്ങൾ ആർക്കറിയണം.

പറയുന്നവർ ക്ലിന്റനെ പിൻതാങ്ങുന്നവരാണെന്നുകൂടി ഓർക്കണം 
രമേഷ് പൊയ്കയിൽ 2018-06-06 21:45:35
ജെയിംസ് ഇരുമ്പനം പറഞ്ഞത് 100 ശതമാനം സത്യം
താരതമ്യം ചെയ്യുമ്പോൾ പോലും ട്രംപ് എത്രയോ ഉയരങ്ങളിൽ 

We all should support our President Trump
MAGA - Make America Great Again
Tiger John 2018-06-06 22:59:22
ഇരുമ്പനോം , രമേഷും മാർട്ടിനും മണ്ണിരയെ പോലെയേ . ഇരുമ്പനത്തിനിട്ട് അടികിട്ടുമ്പോൾ മാർട്ടിൻ തല പോക്കും മാർട്ടിനിട്ടടി കിട്ടുമ്പോൾ രമേഷ് തലപൊക്കും .  ഓരോ അവന്മാര് കിടന്നു പാടുപെടുന്നതെ . ഒരു വൃത്തികെട്ടവന് വോട്ടു ചെയ്യാമ്പോയി ഓരോ അവന്മാര് വെള്ളം കുടിക്കുക . വിറങ്ങോലി , നത്തോലി,ചുണ്ടെലി. പണിയിലി ട്രംപ് റാറ്റ് . നിറുത്തട കൊച്ചന്മാരെ  കൂട്ടിക്കൊടുപ്പ് .

Take the glass off 2018-06-07 09:30:35
The unfolding Trump America

"For years, John Christopher Smith suffered in silence as his manager at a South Carolina restaurant physically abused him and forced him to work over 100 hours a week without pay, federal officials say.

Bobby Paul Edwards, 53, used violence, threats and intimidation on the African-American employee who worked at the eatery in Conway, according to the US Justice Department. It said Edwards hurled racial epithets at him, beat him with a belt, and hit him with pots and pans.
This week, Edwards pleaded guilty to one count of forced labor in the incidents, which allegedly happened when he managed the restaurant between 2009 and 2014.
Authorities said Smith had intellectual disabilities, and was afraid of losing his job. At times, Edwards, who's white, would burn Smith's bare neck with hot tongs to make him work faster, federal authorities said. Other times, he'd allegedly beat him with a belt and punch him with his fists."
നാരായണൻ, പ്ളാമറ്റം 2018-06-07 09:55:21
ഈ ട്രംപ് അനുകൂലികളെ സമ്മതിക്കണം. Classy supporters indeed. 

പേരില്ലാത്തവർ എത്ര തറ എഴുതിയിട്ടും ഒരിക്കൽ പോലും അതേ ലെവലിൽ തിരിച്ചുപറയാൻ ശ്രമിക്കാത്തതിന്.

പെണ്ണ് നാറും എന്നൊക്കെ പറയുന്നവർ, സ്വന്തം വീട്ടുകാരെ കുറിച്ചെങ്കിലും ഓർക്കണ്ടേ?
വീട്ടിലിരിക്കുന്നവരെ പറയിപ്പിക്കാനായിട്ട് ഓരോരുത്തന്മാർ ഇറങ്ങിക്കോളും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക