Image

മനുഷ്യനാവാന്‍... (കവിത: രാജന്‍ കിണറ്റിങ്കര)

Published on 05 June, 2018
മനുഷ്യനാവാന്‍... (കവിത: രാജന്‍ കിണറ്റിങ്കര)
ഗ്യാസ് വില കൂടിക്കൂടി
രണ്ടായിരത്തിലെത്തണം
അന്നെനിക്കെന്റെ
പുകയടുപ്പില്‍ ഊതി ഊതി
ഒരു “കട്ടന്‍” ഉണ്ടാക്കണം

പെട്രോള്‍ വില കൂടിക്കൂടി
ഇരുനൂറിലെത്തണം
അന്നെനിക്കെന്റെ
പഴയ ഹെര്‍ക്കുലീസ്
സൈക്കിളില്‍ നാട് ചുറ്റണം

സിമന്റ് വില കൂടിക്കൂടി
അഞ്ഞൂറിലെത്തണം
അന്നെനിക്കിന്റെ
ചെങ്കല്ല് വീട്ടില്‍
കുടിയിരിക്കണം ..

വാട്‌സ് ആപ്പ്
സൗഹൃദങ്ങള്‍ കൂടിക്കൂടി
എന്റെ മൊബൈല്‍
നിശ്ചലമാകണം
അന്നെനിക്കെന്റെ
അയല്‍വാസിയെ, ഒന്ന്
പരിചയപ്പെടണം .

വേനല്‍ കൂടിക്കൂടി
എന്റെ ജലധാരകള്‍
വരണ്ടുണങ്ങണം
അന്നെനിക്കെന്റെ
പൊട്ടക്കിണറിലൊരു
പാള കെട്ടിയിറക്കണം ..

മത ചിന്തകള്‍ കൂടിക്കൂടി
വഴിയോരങ്ങളില്‍
ദൈവങ്ങള്‍ വിലപേശണം
അന്നെനിക്കെന്റെ
ഗ്രാമത്തിന്‍ തെരുവില്‍
ഒരു മനുഷ്യനായ് അലയണം...

***************
Join WhatsApp News
സംഭ്രമൻ 2018-06-05 18:59:04
എന്നിൽ വർഗ്ഗീയതയുടെയും  
വിഭാഗീയതയുടെയും 
വിഷബീജങ്ങൾ കുത്തി വച്ച 
ട്രംപ് രാജി വച്ചിട്ടു വേണം 
എനിക്ക് ഒരു മനുഷ്യനായി 
കൂതറ യോഹന്നാനെയും 
ബോബി വറുഗീസിനെയും
ഉമ്മനെയും രമേശ് പൊത്തിലിനെയും 
ജോൺ തുരുമ്പിനെയും 
സ്നേഹിക്കാൻ
മഹാകപി വയനാടന്‍ 2018-06-05 17:10:57
വായിച്ചു, ഇഷ്ടപ്പെട്ടു.
പൗലോസ് ഈരാറ്റുപേട്ട 2018-06-07 09:59:31
മലയാളികളും ട്രംപിനെപ്പോലെ പേരിടാൻ മിടുക്കന്മാരാണെ. വായിക്കാൻ ഒരു രസം ഉണ്ട് 

കൊടുംകാറ്റ് ഡാനിയേൽ 

നാമമില്ലാകുട്ടൻ..നാണമില്ലാകുട്ടൻ 

കെനിയൻ ബോയ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക