Image

ഈ.മ.യൗ റിലീസ് അമേരിക്കയില്‍ ജൂണ്‍ 1-ന്, അരവിന്ദന്‍ രണ്ടാം വാരം

Published on 01 June, 2018
ഈ.മ.യൗ റിലീസ് അമേരിക്കയില്‍ ജൂണ്‍ 1-ന്, അരവിന്ദന്‍ രണ്ടാം വാരം
എന്നും പുതുമയുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ സിനിമയായ ഈ.മ.യൗ അമേരിക്കയിലും കാനഡയിലും ഈമാസം ഒന്നാം തീയതി റിലീസ് ചെയ്യുന്നു. ഒരു മരണം ഒരു സിനിമ മുഴുവനും പ്രമേയമാക്കുന്നത് ആദ്യമായിട്ടാണ്. അതുതന്നെയാണ് ഈ സിനിമയുടെ പ്രത്യേകത.

അതേസമയം ശ്രീനിവാസനും, വിനീത് ശ്രീനിവാസനും മുഖ്യ അഭിനേതാക്കളായി എത്തുന്ന അരവിന്ദന്റെ അതിഥികള്‍ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. എം. മോഹനന്‍ സംവിധാനം ചെയ്ത ഈ കുടുംബ ചിത്രത്തിന് അമേരിക്കയില്‍ പ്രിയമേറുകയാണ്.

ഒമേഗാ മൂവീസ് ആണ് അമേരിക്കയിലും കാനഡയിലും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: omegamovies.net
ഈ.മ.യൗ റിലീസ് അമേരിക്കയില്‍ ജൂണ്‍ 1-ന്, അരവിന്ദന്‍ രണ്ടാം വാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക