Image

അനധികൃത കുടിയേറ്റം: ജര്‍മനിയും ഓസ്ട്രിയയും സംയുക്ത നടപടി തുടങ്ങി

Published on 02 June, 2018
അനധികൃത കുടിയേറ്റം: ജര്‍മനിയും ഓസ്ട്രിയയും സംയുക്ത നടപടി തുടങ്ങി

ബര്‍ലിന്‍: അനധികൃത കുടിയേറ്റം തടയാന്‍ ജര്‍മന്‍ ഫെഡറല്‍ പോലീസും ബവേറിയന്‍ സ്‌റ്റേറ്റ് പോലീസും ഓസ്ട്രിയന്‍ പോലീസും അതിര്‍ത്തിയില്‍ സംയുക്ത നടപടി ആരംഭിച്ചു. 

റെയില്‍ ട്രാഫിക് കൂടുതല്‍ കര്‍ക്കശമായി നിരീക്ഷിക്കുന്നതാണ് നടപടിയുടെ ആദ്യ ഘട്ടം. ഓസ്ട്രിയ  ഇറ്റലി അതിര്‍ത്തിയിലുള്ള ചുരമായ ബ്രന്നര്‍ പാസില്‍ അടുത്ത ഘട്ടത്തില്‍ നിരീക്ഷണം ശക്തമാക്കും.

മൂന്നു മാസത്തിനുശേഷം നടപടികള്‍ വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതിയുടെ ഭാവി തീരുമാനിക്കുക. അതിര്‍ത്തിയുടെ കാര്യത്തില്‍ ഇരുഭാഗത്തുനിന്നും നടപടികള്‍ വന്നാലേ ഫലപ്രദമാകൂ എന്ന് ഫെഡറല്‍ പോലീസ് വക്താവ് തോമസ് ബോറോവിക് പറഞ്ഞു. 

ചരക്ക് ട്രെയിനുകളിലാണ് ശക്തമായ നിരീക്ഷണം നടത്തിവരുന്നതെന്നും ബോറോവിക് പറഞ്ഞു

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക