മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയ
മതേതര സാംസകാരിക സംഘടനയായ നവോദയ ഓസ്ട്രേലിയ്ക്ക് എം.വി ഗോവിന്ദന് മാസ്റ്ററുടെ ആശംസകള്‍. ലോകത്തിന്റെ എല്ലാ കോണിലും ഉള്ള മലയാളികള്‍ മതേരതര പുരോഗമന ആശയങ്ങള്‍ സാമൂഹിക സാംസ്കാരിക അവബോധത്തെ അടിസ്ഥാനപെടുത്തി അവര്‍ ജീവിക്കുന്ന മേഖലയില്‍ ഫലപ്രദമായി ഇടപെട്ടു കൊണ്ടിരിക്കണം.
ജീവിത സാഹചര്യത്തില്‍ പ്രവാസിയായ മലയാളി അവരുടെ പുരോഗമന കാഴ്ചപ്പാട് ഉയര്‍ത്തി പിടിക്കുന്നത് അഭിനന്ദഹാര്മാണ്. ലോകത്ത് ഇന്ത്യക്ക് മാതൃകയായ കേരള മോഡല്‍ വികസന തിരുത്തു ഇടതുപക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുത്തതാണ്. അതിനു ശക്തിപകരാന്‍ ഇത്തരം സാംസകാരിക കൂട്ടായ്മകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍