Image

ചെങ്ങന്നൂരിലെ വന്‍വിജയം ഇടതുപക്ഷസര്‍ക്കാരിനുള്ള അംഗീകാരം: നവയുഗം

Published on 31 May, 2018
ചെങ്ങന്നൂരിലെ വന്‍വിജയം ഇടതുപക്ഷസര്‍ക്കാരിനുള്ള അംഗീകാരം: നവയുഗം
ദമ്മാം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാനെ, ദമ്മാം നവയുഗം സാംസ്‌ക്കാരികവേദി അഭിനന്ദിച്ചു. ഇടതുപക്ഷസര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ജനത നല്‍കിയ അംഗീകാരമാണ് ഈ ചരിത്രവിജയമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വിലയിരുത്തി.

ചില കുത്തക മാധ്യമങ്ങളെ കൂട്ട് പിടിച്ചു കൊണ്ടും, വര്‍ഗ്ഗീയധ്രൂവീകരണത്തിന് ശ്രമിച്ചും, കൊണ്‌ഗ്രെസ്സ് - ബി.ജെ.പി പാര്‍ട്ടികള്‍ നടത്തിയ ഇടതുവിരുദ്ധ പ്രചാരണങ്ങളെ അതിജീവിച്ചു കൊണ്ട്, ഇടതുമുന്നണിയ്ക്ക് ചെങ്ങന്നൂരില്‍ വന്‍വിജയം നേടാനായത്, കേരളത്തിലെ ജനങ്ങള്‍ ഇടതുസര്‍ക്കാരിനു നല്‍കുന്ന ശക്തമായ പിന്തുണ കൊണ്ടാണ്. ഇടതുപക്ഷആദര്‍ശങ്ങളില്‍ ഉറച്ചു നിന്ന്, ജനങ്ങള്‍ക്കായി ഭരിച്ചാല്‍, ഒരു മാണിയുടെയും, കോണിയുടെയും സഹായമില്ലാതെ തന്നെ ഇടതുമുന്നണിയ്ക്ക് വിജയിയ്ക്കാം എന്ന സത്യത്തിനും ഈ തെരെഞ്ഞെടുപ്പ് അടിവരയിടുന്നു.

കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങി വെച്ച ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോയി പൂര്‍ത്തിയാക്കാനും, ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ ആ മണ്ഡലത്തെ ഇടതുകോട്ടയായി പരിവര്‍ത്തനം ചെയ്യിയ്ക്കാനും സഖാവ് സജി ചെറിയാന് കഴിയട്ടെ എന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആശംസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക