Image

പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന നവയുഗം തുഗ്ബ മേഖല നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി

Published on 26 May, 2018
പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന നവയുഗം തുഗ്ബ മേഖല നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി
അല്‍കോബാര്‍: നവയുഗം സാംസ്‌ക്കാരികവേദി തുഗ്ബ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന തുഗ്ബ മേഖല പ്രസിഡന്റ് മാധവ് കെ വാസുദേവിനും, മേഖലകമ്മിറ്റി അംഗവും തുഗ്ബ സനയ്യ യൂണിറ്റ് രക്ഷാധികാരിയുമായ അനസ് കണിയാപുരത്തിനും യാത്രയയപ്പ് നല്‍കി.

നവയുഗം തുഗ്ബ നോര്‍ത്ത് യൂണിറ്റ് കമ്മിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് തുക്ബ മേഖല രക്ഷാധികാരി ഷാജി അടൂര്‍, മാധവ് കെ വാസുദേവിനും, മേഖല സെക്രട്ടറി ദാസന്‍ രാഘവന്‍, അനസ് കണിയാപുരത്തിനും മേഖല കമ്മിറ്റിയുടെ ഉപഹാരം കൈമാറി.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ ഷിബുകുമാര്‍, സാജന്‍ കണിയാപുരം, ഉണ്ണി പൂച്ചെടിയല്‍, അരുണ്‍ ചാത്തന്നൂര്‍, മേഖല നേതാക്കളായ സന്തോഷ്, സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു.

നവയുഗം തുഗ്ബ മേഖല പ്രസിഡന്റും കിഴക്കന്‍ പ്രവിശ്യയിലെ അറിയപ്പെടുന്ന കവിയുമാണ് ചേര്‍ത്തല സ്വദേശി മാധവ് കെ.വാസുദേവ്. തിരുവനന്തപുരം കണിയാപുരം സ്വദേശിയായ അനസ് കഴിഞ്ഞ എട്ടുവര്‍ഷമായി നവയുഗത്തിന്റെ സജീവപ്രവര്‍ത്തകനാണ്.
തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ് രണ്ടുപേരും നാട്ടിലേയ്ക്ക് പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്നത്.
പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന നവയുഗം തുഗ്ബ മേഖല നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കിപ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന നവയുഗം തുഗ്ബ മേഖല നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക