Image

റോമില്‍ പ്രവാസി കുടുംബങ്ങളുടെ ഒത്തുചേരല്‍ അവിസ്മരണീയമായി

Published on 24 May, 2018
റോമില്‍ പ്രവാസി കുടുംബങ്ങളുടെ ഒത്തുചേരല്‍ അവിസ്മരണീയമായി

റോം: മൂന്നു ദശാബ്ദങ്ങളായി ഇറ്റലിയില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂറോപ്പിലെ ഏറ്റവും വലിയ മലയാളി തൊഴിലാളി സംഘടനയായ അലിക്ക് ഇറ്റലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റിവല്‍ പ്രവാസി കുടുംബങ്ങളുടെ ആഘോഷമായി മാറി. 

മക്കള്‍ നാട്ടിലും മാതാപിതാക്കള്‍ ഇറ്റലിയുമായി ജീവിക്കുന്നവര്‍ക്ക് അവധിക്കാലത്ത് ഒരുമിച്ചു കൂടാന്‍ ലഭിച്ച അസുലഭ അവസരമായിട്ടാണ് അംഗങ്ങള്‍ സമ്മേളനത്തെ വിലയിരുത്തിയത്. 

സമ്മേളനം പ്രസിഡന്റ് രാജു കല്ലിക്കാടന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മജു കൗന്നുംപറയില്‍ സ്വാഗതം ആശംസിച്ചു. മാത്യു കുന്നത്താനിയില്‍ നന്ദി പറഞ്ഞു. തുടര്‍ന്നു ഇറ്റലിയിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച വിവിധ നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും ഏറെ ശ്രദ്ധേയമായി. ദേശിയ ഗാനത്തോടും സ്‌നേഹവിരുന്നോടുകൂടി സമ്മര്‍ ഫെസ്റ്റിവല്‍ സമാപിച്ചു. 

വീടും വീട്ടുകാരെയും നാടും നാട്ടുകാരെയും പിരിഞ്ഞ് പ്രവാസികളായി ജീവിക്കുന്ന സാധാരണകാര്‍ക്ക് ഒത്തുകൂടി ആഘോഷിക്കാനുള്ള അവസരമായിട്ടാണ് അലിക് സംഗമം സംഘടിപ്പിച്ചത്. റോമിലെ മലയാളികളുടെ കൂട്ടായ്മയുടെയും അലിക്ക് ഭാരവാഹികളുടെയും അംഗങ്ങളുടെ സഹകരണത്തിന്റെയും ഉത്തമഉദാഹരണം കൂടിയായി സമ്മര്‍ ഫെസ്റ്റിവല്‍.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക