Image

മധുരമീ സൗഹൃദം (കവിത- ബിന്ധ്യ സുബോദ്)

Published on 19 May, 2018
മധുരമീ സൗഹൃദം (കവിത- ബിന്ധ്യ സുബോദ്)
ചെറിയ കാലയളവിലേക്കൊരു സൗഹൃദം
മധുരമായി ഓര്‍ത്തിടാനൊരുപാട് സൗഹൃദം

ഒരു കൊച്ചു കാലയളവില്‍ ഉടലെടുത്തതും
പെട്ടന്നണയാന്‍ വിധിക്കപ്പെടുന്നതും

കാലങ്ങള്‍ പിന്നിട്ട് വെറുതെയിരിക്കുമ്പോള്‍
ഓര്‍ത്തു ചിരിക്കുവാന്‍, വെറുതെ വിതുമ്പുവാന്‍

മറവിതന്‍ മാറാലക്കുള്ളില്‍ പതിഞ്ഞൊ-
രോര്‍മ്മ മാത്രമായ് മാറിടാന്‍

ഇടവേളക്കപ്പുറം കാണുകില്‍ ചിരിക്കുകില്‍
മനസ്സുകള്‍ തമ്മില്‍ ദൂരങ്ങള്‍ വന്നിടെ

ഒരു നെടുവീര്‍പ്പിനാല്‍ ഞാന്‍ ഓര്‍ത്തിടും
ചെറുകാലയളവിന്‍ മധുര സൗഹൃദം!
Join WhatsApp News
വിദ്യാധരൻ 2018-05-19 23:44:48
ചെറു ജീവിതത്തിൽ 
കുറെയേറെ സൗഹൃദങ്ങൾ 
ഒടിവിലൊരോത്തരും 
തടവിലാകുന്നു ഹൃദയശൂന്യരിൽ 
ഇടയ്ക്കിടെ വന്നു തടവിടുന്നു 
വിടപറഞ്ഞുപോയ സൗഹൃദങ്ങൾ 
നെടുവീർപ്പിട്ടു  ഞാൻ 
കിടന്നുറങ്ങുവാൻ പോകുന്നു 
മറന്നതായിരുന്നെല്ലാം 
വെറുതെ കവിത വായിച്ചു കുഴപ്പമാക്കി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക