Image

എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Published on 18 May, 2018
എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
കോഴിക്കോട്: ഡോ:സുകുമാര്‍ അഴീക്കോട് സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ 2017  ലെ  പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.കോഴിക്കോട് നടന്ന ചടങ്ങില്‍ ജസ്റ്റിസ് കമാല്‍ പാഷയാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.എം.പി. വീരേന്ദ്രകുമാര്‍ എം.പി (രാഷ്ട്രീയം/സാമൂഹികം), പ്രൊഫ. ഡോ.എം.എന്‍ കാരശേരി(സാംസ്‌കാരികം/സാഹിത്യം), രതീദേവി (നോവല്‍),ശ്രീജ രവി (സിനിമാരംഗം),  ജയചന്ദ്രന്‍ മൊകേരി (അനുഭവം /ആത്മകഥ), അനില്‍ കുരിയാത്തി (കവിത) നര്‍ഗ്ഗീസ് ബീഗം (ആതുരസേവനം )എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

പറയാന്‍ ഏറെയുണ്ടെങ്കിലും, ഒരു സംവിധാനത്തിന് കീഴിലായതിനാല്‍ പലതും തുറന്നു പറയാനാകില്ലെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ  . മേയ് 24-ന് 62 വയസ്സ് പൂര്‍ത്തിയാകും. സര്‍വീസില്‍നിന്ന് മാന്യമായി പടിയിറങ്ങണമെന്നാണ് ആഗ്രഹം. അതുകഴിഞ്ഞാല്‍ പറയാനുള്ളതെല്ലാം പറയും. സര്‍ക്കാരില്‍നിന്ന് സ്ഥാനമാനങ്ങളെന്തെങ്കിലും ആഗ്രഹിക്കുന്നവര്‍ക്കേ തുറന്നുപറയാന്‍ പേടിക്കേണ്ടതുള്ളൂ. അത്തരത്തിലുള്ള ഒരു പദവിയും സ്വീകരിക്കില്ലെന്നു അവാര്‍ഡ് ദാന സമ്മേളനം ഉത്ഘണം ചെയ്തു സംസാരിച്ച കമാല്‍ പാഷ അഭിപ്രായപ്പെട്ടു.

ജഡ്ജിമാര്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ അത് ചൂണ്ടിക്കാണിക്കണമെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. നിരൂപണം ഇഷ്ടമില്ലാത്തവരാണ് ജഡ്ജിമാരില്‍ പലരും. മുന്‍പ് കോഴിക്കോട് വന്ന് സംസാരിച്ചതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. പുരുഷന്മാര്‍ക്ക് നാല് കെട്ടാമെങ്കില്‍, സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടായെന്ന് പറഞ്ഞിരുന്നു. എന്തുകൊണ്ട് മതത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയാന്‍ ഒരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ആരെങ്കിലും മതത്തെ വിമര്‍ശിച്ചാല്‍, അവനെ കല്ലെടുത്തെറിയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ല. മതത്തെ വിമര്‍ശിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. വളരെ കുറച്ച് പേര്‍ക്കേ സത്യം പറയാനുള്ള ആര്‍ജവമുള്ളൂ. ഭരണഘടന അനുവദിക്കുന്ന നിയന്ത്രിത സ്വാതന്ത്ര്യം പരമാവധി ഉപയോഗപ്പെടുത്തി സത്യം വിളിച്ചു പറഞ്ഞിരുന്ന സാംസ്‌കാരിക നായകനായിരുന്നു അഴീക്കോടെന്നും ജസ്റ്റിസ് െകമാല്‍ പാഷ അഭിപ്രായപ്പെട്ടു. 

സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തിനെതിരേ ശബ്ദിക്കാന്‍ ആര്‍ജവം കാണിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു അഴീക്കോട്. ഡോ. സുകുമാര്‍ അഴീക്കോട്-തത്ത്വമസി പുരസ്‌കാരങ്ങള്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി., ഡോ. എം.എന്‍. കാരശ്ശേരി, നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശ്രീജാരവി, എഴുത്തുകാരായ രതീദേവി, ജയചന്ദ്രന്‍ മൊകേരി, അനില്‍ കുരിയാത്തി, സാമൂഹ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം എന്നിവര്‍ക്ക് സമ്മാനിച്ചു. നടി രവീണ രവി പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി തന്റെ ഹിമാലയന്‍ യാത്രാനുഭവങ്ങള്‍ക്ക് ഹൈമവതഭൂവിലെന്ന പേര് നല്‍കിയത് ഡോ. സുകുമാര്‍ അഴീക്കോടാണെന്ന് എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരിച്ചു. അഴീക്കോടുമായി താത്ത്വികമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. തത്വമസിയിലെ പല ആശയങ്ങളോടും അഴീക്കോടിന്റെ പ്രഭാഷണങ്ങളോടും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുകയും ഭിന്നിപ്പ് പറഞ്ഞു തീര്‍ക്കുകയും ചെയ്തു. അന്നത്തെ ആ സന്ദര്‍ശനത്തിന്റെ ഫലമായാണ് അഴീക്കോട് പ്ലാച്ചിമട സമരത്തിലെത്തുകയും ലോക ജല പ്രഖ്യാപനം നടത്തുകയും ചെയ്തത്. സമൂഹത്തിന്റെ ജീര്‍ണതകള്‍ ചൂണ്ടിക്കാട്ടാന്‍ ആരെങ്കിലുമൊക്കെ വേണം. ഉള്ളതു പറയാനുള്ള ധീരത സുകുമാര്‍ അഴീക്കോടിന് ഉണ്ടായിരുന്നു. കെ.പി. രാമനുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. 

പി.വി. അബ്ദുല്‍ വഹാബ് എം.പി., ഡോ. എം.എന്‍. കാരശ്ശേരി, ശിവന്‍ മഠത്തില്‍, മുരളീധരന്‍ വലിയവീട്ടില്‍, ടി.ജി. വിജയകുമാര്‍ എന്നിവരും പ്രസംഗിച്ചു. രാവിലെ നടന്ന സാഹിത്യോത്സവം ഡോ. കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. തെങ്ങമം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പുസ്തക പരിചയവും വൈകിട്ട് കലാസന്ധ്യയും നടന്നു.


തത്ത്വമസി' ഡോ. സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക അക്കാദമി പുരസ്‌കരങ്ങള്‍ -2018' കോഴിക്കോട് വെച്ച്
ജസ്റ്റിസ് കെമല്‍ പാഷയില്‍ നിന്നും ഏറ്റുവാങ്ങുന്നവര്‍ 

എം.പി. വീരേന്ദ്രകുമാര്‍ എം.പി (രാഷ്ട്രീയം/സാമൂഹികം), രതീദേവി (നോവല്‍), പ്രൊഫ. ഡോ.എം.എന്‍ കാരശേരി(സാംസ്‌കാരികം/സാഹിത്യം), ശ്രീജ രവി (സിനിമാരംഗം), ജയചന്ദ്രന്‍ മൊകേരി (അനുഭവം /ആത്മകഥ), അനില്‍ കുരിയാത്തി (കവിത) നര്‍ഗ്ഗീസ് ബീഗം (ആതുരസേവനം ).

എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു എം പി വീരേന്ദ്രകുമാറിനും, രതിദേവിക്കും തത്വമസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക