Image

കാലം (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 17 May, 2018
കാലം (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
തലമുറകള്‍ വന്നു പോയ്! മറയുംമണ്ണില്‍
ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിക്കും
മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍പക്ഷെ
കണ്ണീരില്‍മുങ്ങിത്തിരിച്ചുപോകും.

കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവെ
കാല്‍കുഴഞ്ഞിടറിത്തളര്‍ന്നുവീഴും
കൈത്താങ്ങുനല്‍കാതൊഴിഞ്ഞുമാറികാല
മറിയാത്തപോലേ കടന്നുപോകും.

വാസന്തമേറേയകന്നുനില്‍ക്കുംപാവം
മര്‍ത്യരോ ശിശിരങ്ങളായ്!ക്കൊഴിയും
നറുമണം സ്വപ്നത്തിലെന്നപോലെവെറു
മോര്‍മ്മയില്‍മാത്രമൊതുങ്ങിനില്‍ക്കും.

അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകെനവ
മുകുളങ്ങള്‍ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തുനില്‍ക്കുംമര്‍ത്യ
നുലകത്തിന്‍ സിംഹാസനത്തിലേറും.

വരളുന്ന പുളിനമാം ജീവിതങ്ങള്‍ചിലര്‍
ബലിദാനമേകിക്കടന്നുപോകും
തളരാത്ത മോഹങ്ങള്‍ പിന്നെയുമീനവ
തലമുറകള്‍വന്നു മഞ്ചലേറ്റും

മായാപ്രപഞ്ചത്തിലിനിയുംവരുംപുത്ത
നീയാംപാറ്റകളായ് മനുഷ്യര്‍
ചിറകറ്റുപോകും ദിനങ്ങളിലോര്‍മ്മതന്‍
കടലാസുതോണികളായൊഴുകാന്‍.
Join WhatsApp News
വിദ്യാധരൻ 2018-05-18 16:02:57
ശരിയാണ്; തലമുറകൾ വന്നു പോയ  മണ്ണിൽ സ്വപനങ്ങൾ പുനർജനിക്കും . മരണമില്ലാത്ത സ്വപ്‌നങ്ങൾ . പക്ഷെ അടുത്ത ഭാഗത്തോട് യോജിക്കാൻ കഴിയുന്നില്ല കവി . ജീവിതത്തിന് മധുരം ഉണ്ടാക്കിയെടുക്കുക എന്നത് ഓരോ വ്യക്തിയുടെയും ചിന്തയെ ആശ്രയിച്ചിരിക്കും .  മധുരത്തിന് സമൂഹം ഉണ്ടാക്കി വച്ചിരിക്കുന്ന മാനദണ്ഡങ്ങൾ നേടാൻ കഴിയാതെ വരുമ്പോൾ കണ്ണീരിൽ തിരിച്ചു പോകേണ്ടതായ് വരും. കാലവും അതുപോലെ തന്നെ. സമൂഹം നിർ വചിച്ചു വച്ചിരിക്കുന്ന നല്ല കാലത്തിൽ എത്തി ചേരാൻ കഴിയാതെ കൈകാൽ കുഴഞ്ഞു വീഴണ്ടതായി വരും .  

"ഒന്നിനും ഇല്ല നില ഉന്നതമായ 
കുന്നുമെന്നല്ലാഴിയും നശിക്കുമാർത്താൽ "  

സൃഷ്ടി, സ്ഥിതി, പ്രളയം ഇത് ജീവിതത്തിന്റെ ഭാഗമാണ് , ഇതിൽ നിന്നാർക്കും രക്ഷയില്ല . അത് ഒരു സത്യവുമാണ്.  ഇത് മനസ്സിലാക്കി കഴിഞ്ഞാൽ ജീവിതത്തിന്റെ സമനിലയെ സ്വായത്തമാക്കാൻ പറ്റും . 

മറ്റൊരുത്തനുമായി തുലനം ചെയ്യാതെ 
മൃത്യു സത്യമെന്നു കരുതി നീ പോക 
നിര്വചിക്ക നിനക്കായ് നീ  മധുരത്തെ 
സത്യമാം സ്വപ്നത്തെ പുണരുക നീയെന്നും 

നല്ല കവിത 
andrew 2018-05-18 17:47:34
Time of Life
Time is not always a Wheel,
it can be a boomerang for some
a Wheel of Fortune for some
for some it is flat, 
some are born in poverty and die in it
some are born in richness and die rich
there is no logic behind it in the human sense
it may be a riddle of the Cosmos
or just a tease of the Samsara.
Why, why we came to this Earth
no one knows, what we think we know is just an illusion.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക