Image

മലയാള ഭാഷാ പഠനം: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അവാര്‍ഡ് രണ്ട് പേര്‍ക്ക്

എബി ആനന്ദ് Published on 04 May, 2018
മലയാള ഭാഷാ പഠനം: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അവാര്‍ഡ് രണ്ട് പേര്‍ക്ക്
ആസ്റ്റിന്‍: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്- ആസ്റ്റിനിലെമലയാള വിഭാഗത്തില്‍ ഈ വര്‍ഷത്തെ ഔട്ട്സ്റ്റാന്‍ഡിങ്ങ് അണ്ടര്‍ ഗ്രാഡുവേറ്റ് മലയാളം സ്റ്റുഡന്റ് അവാര്‍ഡിന് ഒന്നാം വര്‍ഷത്തില്‍നിന്ന് അഭിലാഷ് ഡേവിഡ്‌സന്നും, രണ്ടാം വര്‍ഷത്തില്‍ നിന്ന് നിതിന്‍ വര്‍ഗീസും തെരെഞ്ഞെടുക്കപ്പെട്ടു

യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രൊഫസറുമായ ഡോ. ഡൊണള്‍ഡ് ഡേവിസ് അവാര്‍ഡ് സമ്മാനിച്ചു. മലയാള ഭാഷയില്‍ റീഡിങ്ങ്, ലിസണിങ്ങ്, സ്പീക്കിംഗ് എന്നീ മേഖലകളില്‍ ഉള്ള പരിജ്ഞാനം ആയിരുന്നു അടിസ്ഥാനം.

കംപ്യൂട്ടര്‍ സയന്‍സ് മേജര്‍ ആയി പഠിക്കുന്ന നിതിന്‍മലയാളം മൈനര്‍ ആയി പഠിക്കുന്നു. കഴിഞ്ഞ എല്ലാ സെമസ്റ്ററുകളിലും നിതിന് എ ഗ്രേഡ് ആയിരുന്നു.

മലയാളം ഒന്നാം വര്‍ഷം പഠിക്കുന്ന അഭിലാഷ് രണ്ടു മേജര്‍ചെയ്യുന്നുണ്ട്- സൈക്കോളജിയും, ബിസിനസ്സും. മലയാളഭാഷയും സംസ്‌ക്കാരവും അറിയുവാനും പഠിക്കുവാനും എപ്പോഴും സമയം കണ്ടെത്തുന്ന അഭിലാഷിനു കഴിഞ്ഞ രണ്ടു സെമെസ്റ്ററുകളിലും മലയാളത്തിനു എ ഗ്രേഡ് ലഭിച്ചിരുന്നു.

മലയാള വിഭാഗം പ്രൊഫസര്‍ ഡോ. ദര്‍ശന മനയത്ത് ശശി അറിയിച്ചതാണിത്. 
മലയാള ഭാഷാ പഠനം: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അവാര്‍ഡ് രണ്ട് പേര്‍ക്ക്
Join WhatsApp News
Sonali singhal 2018-08-17 11:53:43
Need to know about 
Aerospace engineering and aeronautical engineering courses in UT Austin,
How are the courses in the university,what is their scope in United States and outside,What should be the majors and other subjects with it
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക