Image

ഫൊക്കാനയില്‍ മികവുറ്റ സ്ഥാനാര്‍ഥികളുടെ പാനലുമായി ലീലാ മാരേട്ട്-ടോമി കോക്കാട് ടീം

Published on 29 April, 2018
ഫൊക്കാനയില്‍ മികവുറ്റ സ്ഥാനാര്‍ഥികളുടെ പാനലുമായി ലീലാ മാരേട്ട്-ടോമി കോക്കാട് ടീം
ഫൊക്കാനയെ അടുത്ത തലത്തിലേക്കുയര്‍ത്തുകയെന്ന ലക്ഷ്യവുമായി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരരംഗത്തു വന്ന ലീലാ മാരേട്ടിന്റെ നേത്രുത്വത്തില്‍ഭരണ സമിതിയിലേക്കു മികവുറ്റ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു.

എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കിയ പാനലില്‍ വനിതകള്‍ക്കും യുവജങ്ങള്‍ക്കും സുപ്രധാനസ്ഥാനമാണുള്ളത്. മികവും പ്രവര്‍ത്തന പരിചയവും അര്‍പ്പണ ബോധവുമുള്ളവരാണു എല്ലാവരുമെന്നു ലീല മാരേട്ട് ചൂണ്ടിക്കാട്ടി. ഫൊക്കാനയെ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനുംസേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും തങ്ങള്‍ പ്രത്ജ്ഞാബദ്ധരാണ്.

പൊതുജന പ്രസ്ഥാനമായ ഫൊക്കാനയില്‍ ഭാരവാഹിത്വം സംവരണംചെയ്യാനോ ആര്‍ക്കെങ്കിലുംവച്ചു നീട്ടാനോ ആര്‍ക്കും അധികാരമില്ല. അങ്ങനെയിരിക്കെ അടുത്ത പ്രസിഡന്റാക്കാം എന്നു വാഗ്ദാനം നല്‍കി കഴിഞ്ഞ തവണ മത്സരത്തില്‍ നിന്നു പിന്‍ വലിപ്പിച്ചു എന്നു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. അതിനു ആര്‍ക്കാണു അധികാരം? അങ്ങനെ ഒരു സംഘം ഉണ്ടെങ്കില്‍ അത് ഒരു സംഘടനക്കും ഭൂഷണമല്ല.ഇലക്ഷനിലൂടെയാണു നേത്രുത്വത്തിലേക്ക് വരേണ്ടത്.

ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ടൊറൊന്റോ മലയാളി സമാജത്തില്‍ നിന്നും ടൊമി കൊക്കാട് മത്സരിക്കുന്നു. 

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ടൊറൊന്റോ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ പ്രസിഡന്റാണ് ടോമി. ടൊറൊന്റോ മലയാളി സമാജത്തിന്റെ സൂവര്‍ണ്ണ ജൂബിലി വര്‍ഷമാണ് ഇത്. 

2016 ലെ ടൊറൊന്‍ോ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയിരുന്ന ഇദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനം കണ്‍വന്‍ഷന്‍ ഒരു വന്‍വിജയമാക്കുന്നതിന് സഹായിച്ചു. ഫൊക്കാനാ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017- 18 വര്‍ഷത്തെ സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായിരുന്നു. 

ടൊറൊന്റോയില്‍ ബിസിനസ് നടത്തുന്ന ടോമി, ചോയ്‌സ് ഹോം റിയില്‍ എസ്റ്റേറ്റ് കമ്പനി, കോക്കനട്ട് ഗ്രോവ് ഫുഡ്‌സ് (കേരളാ ഗ്രോസറി), ടെയ്സ്റ്റ് ഓഫ് മലയാളീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമായാണ്. 

നോര്‍ത്ത് അമേരിക്കന്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ 1990 മുതല്‍ സജീവ സാനിധ്യമാണ് ടോമി. കാനാഡയിലെ അംഗസംഘടനകളുടെ പൂര്‍ ണ പിണുണയും ടോമിയുടെ സ്ഥാനര്‍ത്ഥിത്വത്തിന് ഉണ്ട്. 

സംഘടനാ രംഗത്തു മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച യുവ നേതാവാണുഎക്സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ലെജി പട്ടരുമഠത്തില്‍ 
ഫൊക്കാനയുടെ മിഡ് വെസ്റ്റ് ആര്‍.വി.പി.ആയിരുന്നു ലെജി. മറിയാമ്മ പിള്ളയുടെ നേത്രുത്വത്തില്‍ ചിക്കാഗോ കണ്‍ വന്‍ഷന്‍ നടന്നപ്പോള്‍ കണ്‍ വഷന്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു.
ഏറ്റവും വലിയ അസോസിയേഷനുകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോ. ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഇപ്പോള്‍ സെന്റ് മേരീസ് ക്നാനായ യാക്കോബായ ചര്‍ച്ച് സെക്രട്ടറിയാണ്.
ഫാര്‍മസ്യൂട്ടിക്കല്‍ സയന്റിസ്റ്റ് ആണ് ലെജി.

ട്രഷററായി മത്സരിക്കുന്നഷാജു സാം പ്രസിദന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ടുമൊത്ത് മൂന്നു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാള്‍ സ്റ്റ്രീറ്റ് ലോ സ്ഥാപനത്തില്‍ അസി. കണ്ട്രോളര്‍ ആയി ജോലി ചെയ്യുന്നു. ബെല്‍റോസില്‍ സ്വന്തമായി അക്കൗണ്ടിംഗ്, ടാക്സ് പ്രാക്ടീസുമുണ്ട്.

1994ല്‍ കേരള സമാജം പ്രസിഡന്റായി. ആ സ്ഥാനത്തെത്തുന്ന ഏറ്റവും ചെറുപ്പക്കാരനായിരുന്നു. 2001 വീണ്ടും സെക്രട്ടറി. 2012ല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍. കഴിഞ്ഞ വര്‍ഷം വീണ്ടും പ്രസിഡന്റായി. ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗം.

ഇതിനു പുറമെ സാമുഹിക ആത്മീയ മേഖലകളിലും ഷാജു വ്യക്തിമുദ്ര പതിപ്പിച്ചു. വൈസ് മെന്‍സ് ഇന്റര്‍നാഷണലിന്റെ യു.എന്‍. പ്രോജക്ട് അംഗമായി നേത്രുതലത്തില്‍ പ്രവര്‍ത്തിക്കുന്നു. വൈസ് മെന്‍സ് നോര്‍ത്ത് അറ്റ്ലാന്റിക് റീജിയന്റ് റീജ്യണല്‍ ഡയറക്ടറായിരുന്നു 20152017 കാലത്ത്. മുഖ്യധാരയിലുള്ള ഒട്ടേറെ ചാപ്റ്ററുകളെ നയിക്കുന്നതിനു അത് അവസരമൊരുക്കി
മര്‍ത്തോമ്മാ സഭാ അസംബ്ലി അംഗവും മര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍യൂറോപ്പ് ഡയോസിസിന്റെ ധനകാര്യ ഉപദേശക സമിതി അംഗവുമായും സേവനമനുഷ്ടിച്ചു.

എക്യുമെനിക്കല്‍ രംഗത്തും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചു. സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറെഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷറര്‍ ആയിരുന്നു.

കേരളത്തിലായിരുന്നപ്പോള്‍ ബാലജനസഖ്യം, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു. കൊടുമണ്‍ വികസന കമ്മിറ്റിയുടെയും കൊടുമണ്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെയുംസ്ഥാപക സെക്രട്ടറിയാണ്. 

വൈസ് പ്രസിഡന്റായി ഫ്ളോറിഡയില്‍ നിന്നുള്ള ഏബ്രഹാം കളത്തില്‍ മത്സര രംഗത്ത്. പതിനാലാം വയസ്സില്‍ ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി സെന്റര്‍ ബാലജനസഖ്യത്തിന്റെ സെക്രട്ടറിയായി പൊതുപ്രവര്‍ത്തന രംഗത്തേക്ക്.വൈ.എം.സി.എ സെക്രട്ടറി, ഇരുപത്തിരണ്ടാം വയസ്സില്‍ മാര്‍ത്തോമാ സഭയുടെ മണ്ഡലം പ്രതിനിധി.
കഴിഞ്ഞ 20 വര്‍ഷമായി ഫ്ളോറിഡയിലെ പാംബീച്ചില്‍ കുടുംബമായി കഴിയുന്നു. 

അമേരിക്കയില്‍ വിവിധ ആത്മീയ- പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി തുടരുന്നു. പാംബീച്ച് മലയാളി അസോസിയേഷന്‍, നവകേരള കൈരളി ആര്‍ട്സ് ക്ലബ് എന്നീ മലയാളി സംഘടനകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിറസാന്നിധ്യമായി പല വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. സെന്റ് ലൂക്ക് മാര്‍ത്തോമാ ചര്‍ച്ച് സെക്രട്ടറി, കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍, ചര്‍ച്ച് ട്രസ്റ്റിമാരില്‍ ഒരാളാണ്. 

രണ്ടു മാസം മുമ്പ്, അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പാംബീച്ച് കൗണ്ടിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പാംബീച്ച് കൗണ്ടിയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്സിക്യൂട്ടീവില്‍ എത്തുന്ന ആദ്യ മലയാളിയാണ് കളത്തില്‍. 

മികച്ച സംഘാടകനായ കളത്തില്‍ വര്‍ഗീസ് 'അല' (ആര്‍ട്സ് ലവേഴ്സ് ഓഫ് അമേരിക്ക) എന്ന സംഘടനയുടെ ഫ്ളോറിഡ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. 

ഫൊക്കാനയുടെ 2016- 18 കാലഘട്ടത്തില്‍ 9 അംഗ നാഷണല്‍ എക്സിക്യൂട്ടീവില്‍ ജോയിന്റ് ട്രഷറര്‍ 


അഡീഷണല്‍ അസോസിയേറ്റ് ട്രഷററായി മത്സരിക്കുന്ന ഡോ. കല ഷാഹി കലാരംഗത്തും സംഘടനാ രംഗത്തും നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. അവര്‍ നേത്രുത്വം കൊടുത്ത ന്രുത്തനാടകങ്ങള്‍ ഫൊക്കാനയുടെയും മറ്റും അരങ്ങിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായിരുന്നു.

നര്‍ത്തകിയും ന്രുത്താവതാരകയൂം ഗായികയും അധ്യാപികയും ആണ് ബഹുമുഖ പ്രതിഭയായ ഡോ. കല ഷ. മൂന്നാം വയസില്‍ പിതാവ് ഗുരു ഇടപ്പള്ളി അശോക് രാജില്‍ നിന്നു ന്രുത്താഭ്യസനം തുടങ്ങി.
അമേരിക്കയിലെത്തി മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുമ്പോഴും കലയോടുള്ള താല്പര്യം കുറഞ്ഞില്ല. ഫൊക്കാനയുടെ ഫിലഡല്‍ഫിയ, ആല്‍ബനി കണ്വന്‍ഷനുകളുടെ എന്റര്‍ടെയിന്‍മന്റ് കോര്‍ഡിനേറ്ററായിരുന്നു. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ എന്റര്‍ടെയിന്‍മന്റ്ചെയര്‍, വിമന്‍സ് ഫോറം ചെയര്‍, കേരള കള്‍ച്ചറല്‍ സൊസെറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
കേരള ഹിന്ദു സൊസെറ്റി, ശ്രീ നാരായണ മിഷന്‍ എന്നിവയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അവര്‍ ക്ലിനിക് സി.ആര്‍.എം.പി ഫാമിലി പ്രാക്ടീസ് സ്ഥപകയും സി.ഇ.ഒയും ആണ്. ഹെല്‍ത്ത്കെയര്‍ അഡ്മിനിസ്‌റ്റ്രേഷനിലാനു ഡോക്ടറേറ്റ്. ഷേഡി ഗ്രൊവ് അഡ്വന്റിസ്റ്റ് , മെരിലാന്‍ഡ് അഡിക്ഷന്‍ സെന്റര്‍എന്നിവിടെയും പ്രവര്‍ത്തിക്കുന്നു.

ജോയിന്റ് സെക്രട്ടറിയായി ന്യൂ ജേഴ്‌സിയില്‍ നിന്നുള്ള ഡോ. സുജ ജോസ് മത്സരിക്കുന്നു.

ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള ഡോ. സുജ ജോസ് അമേരിക്കയിലെ കലാ സംസ്‌കരിക രംഗങ്ങളില്‍ സജീവമാണ്.വുമണ്‍സ് ഫോറം ന്യൂ ജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് ആയും സേവനം അനുഷ്ടിച്ചുവരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നോര്‍ത്ത് അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഡോ. സുജ ജോസ്. മികച്ച സംഘാടക, ഗായിക, നര്‍ത്തികി, പ്രോഗ്രാം കോഡിനേറ്റര്‍, എം.സിതുടങ്ങി വിവിധ രംഗങ്ങളില്‍ പ്രാവിണ്യം തെളിയിച്ചു .കലാസംസ്‌കരിക മേഖലകള്‍ക്ക് പുറമെ ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ തുടക്കം മുതല്‍ ട്രഷര്‍, സെക്രട്ടറി എന്നിങ്ങനെ വിവിധ പദവികളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുള്ള സുജ ജോസ് ഫൊക്കാനയുടെ നേതൃത്യനിരയിലേക്ക്കടന്നു വരുന്നത് തന്റെ കഴിവുകള്‍ സമൂഹത്തിനു വേണ്ടി വിനിയോഗിക്കുക എന്നതിന് വേണ്ടിയാണ്. 

ഹെല്‍ത്ത് ഫസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. സുജ ജോസ് ഭര്‍ത്താവ് ജോസ് കെ ജോയിക്കും മുന്ന് കുട്ടികള്‍ക്കും ഒപ്പം ന്യൂ ജേഴ്‌സിയില്‍ലിവിംഗ്സ്റ്റണില്‍ താമസിക്കുന്നു

ജൂലി ജേക്കബ് ഫൊക്കാനയുടെ 2018- 20 വര്‍ഷത്തേക്കുള്ള അസോസിയേറ്റ് ട്രഷററായി മത്സരിക്കുന്നു. അമേരിക്കന്‍ മലയാളി സംഘടനകളുടെ മുമ്പന്തിയില്‍ നില്‍ക്കുന്ന പമ്പാ മലയാളി അസോസിയേഷനില്‍ 2001 മുതല്‍ മെമ്പറായും, കഴിഞ്ഞ രണ്ടു വര്‍ഷമായി അസോസിയേഷന്റെ കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിക്കുന്ന ജൂലി ഫൊക്കാനയുടെ അഭ്യുദയകാംക്ഷിയും 2004 മുതല്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ സജീവമായി പങ്കെടുക്കുന്ന വ്യക്തിയുമാണ്. 

ഒര്‍ലാന്റോയില്‍ നിന്നും പ്രസാദ് ജോണ്‍ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്നും കൊമേഴ്സ് ബിരുദം നേടിയ പ്രസാദ് ചെങ്ങന്നൂര്‍ സ്വദേശിയാണ്. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബാംഗ്ലൂര്‍ യൂത്ത് ലീഗ് സെക്രട്ടറിയായി ആത്മീയ രംഗത്ത് പ്രവേശിച്ച അദ്ദേഹം ഓര്‍ലാന്റോ സെന്റ് പോള്‍സ് ചര്‍ച്ചിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 

ഓര്‍മ്മ (ഓര്‍ലാന്റോ റീജണല്‍ മലയാളി അസോസിയേഷന്‍) സെക്രട്ടറി, ട്രഷറര്‍, ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച അദ്ദേഹം കഴിഞ്ഞവര്‍ഷത്തെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ടാമ്പായിലെ ട്രഷറര്‍ ആയിരുന്നു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഡയോസിസ് അസംബ്ലി മെമ്പറായി (2017- 2021) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രസാദ്, എച്ച്.ഒ.എ ഡയറക്ടര്‍, ബോര്‍ഡ് ട്രഷറര്‍ എന്നീ പ്രവര്‍ത്തനത്തോടൊപ്പം ഫൊക്കാനയുടെ 2016- 18 കാലഘട്ടത്തിലെ റീജണല്‍ വൈസ് പ്രസിഡന്റായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. 

ദേശീയ വനിതാഫോറം ചെയര്‍ പേഴ്‌സണ്‍ ആയി ചിക്കാഗോയില്‍ നിന്നുള്ള ഡോ. ബ്രിജിറ്റ് ജോര്‍ജ് മത്സരിക്കുന്നു.

നിലവില്‍ ഫൊക്കാനാ ദേശീയ വനിതാഫോറം വൈസ് പ്രസിഡന്റ് ആയ അവര്‍ ചിക്കാഗോയിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ നിറ സാന്നിധ്യമാണ് . ചരിത്ര വിജയമായിരുന്ന ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷന്റെ ചുക്കാന്‍ പിടിച്ച വനിതകളില്‍ ഒരാള്‍. 

ചിക്കാഗോയില്‍ ആതുര ശ്രുശൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ബ്രിഡ്ജിറ്റ് ജോര്‍ജ് കാഞ്ഞിരപ്പള്ളിയില്‍ പേരുകേട്ട കരിപ്പാപ്പറമ്പില്‍ കുടുംബാംഗം മറിയാമ്മയുടേയും, ബര്‍ക്കുമാന്‍സിന്റേയും സീമന്തപുത്രിയാണ്. 2012-ല്‍ ഹൂസ്റ്റണില്‍ വെച്ചു നടന്ന ഫൊക്കാന ദേശീയ കണ്‍വന്‍ഷനില്‍ മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടു. 

ഫിസിക്കല്‍ തെറാപ്പയില്‍ കോയമ്പത്തൂര്‍ എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് നേടിയ അവര്‍ 2015-ല്‍ അമേരിക്കയിലെ യൂട്ടിക്കല്‍ കോളജില്‍ നിന്ന് ഫിസിക്കല്‍ തെറപ്പയില്‍ ഡോക്ടറേറ്റും നേടി. ഇപ്പോള്‍ ചിക്കാഗോയിലെ സെഡ്ജ് ബ്രൂക്ക് നഴ്‌സിംഗ് ഫെസിലിറ്റിയില്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു.

2012 മുതല്‍ 2014 വരെ ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്ററായിരുന്ന ബ്രിഡ്ജിറ്റ് ചിക്കാഗോ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ പാരീഷ് കൗണ്‍സില്‍ മെമ്പറും, പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി പ്രവര്‍ത്തിച്ചിരുന്നു.

കാനഡയുടെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ ബൈജു പകലോമറ്റം ഫൊക്കാന കാനഡ റീജിയന്‍ ആര്‍.വി.പി.യായി വീണ്ടും മത്സരിക്കുന്നു.

കാനഡയിലെ ആറ് അസോസിയേഷനും തന്നെ പിന്തുണക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ബൈജു പറഞ്ഞു.

സ്‌കൂള്‍ കാലഘട്ടംമുതല്‍ സംഘടനാരംഗത്തു സജീവമാണ് അദ്ദേഹം.1987 -ല്‍ സ്‌കൂള്‍ ചെയര്‍മാനായിട്ടാണ് സംഘടനാരംഗത്തു തുടക്കമിടുന്നത്. പ്രവര്‍ത്തനമികവുകണ്ട് കേരള കോണ്‍ഗ്രസ് പാര്ട്ടി യൂത്ത് ഫ്രണ്ടിന്റെ ഏരിയാ സെക്രട്ടറിയാക്കി. 1996 ല്‍ സലാലയില്‍ ഒമാന്‍ മലയാളി അസോസിയേഷന് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 
2004ല്‍ ഹാമില്‍ട്ടണ്‍ മലയാളി സമാജം ലൈഫ് മെമ്പര്‍ ആയി. നയാഗ്ര തരംഗം ചെണ്ടമേളത്തിന്റെ സംഘടകനാണ് അദ്ദേഹം.
2009 ല്‍ നയാഗ്രയിലാണ് ഈ വാദ്യകലാ ടീം തുടക്കമായത്. ബൈജുവിന്റെ പ്രോത്സാഹനമാണ് നയാഗ്ര തംരംഗത്തിന്റെ നാടുനീളെയുള്ള നാദപ്രയാണത്തിന് കാരണം. 

2011 ല്‍ രൂപീകൃതമായ നയാഗ്ര മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവാണ് അദ്ദേഹം. രണ്ടുതവണ പ്രസിഡന്റായി പ്രവര്ത്തിച്ച ഇദ്ദേഹം ഈ സംഘടനയെ നോണ് പ്രോഫിറ്റ് ഫെഡറല്‍ ഓര്ഗനൈസേഷന് ആയി മാറ്റുന്നതില് പ്രധാന പങ്കുവഹിച്ചു. 

2007 ല്‍ ആഗോള കാത്തലിക് സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസില്‍ ചേരുകയും ഫോര്ത് ഡിഗ്രി എടുത്ത് സര്‍ നൈറ്റായി മലയാളികള്ക്ക് അഭിമാനമായി മാറുകയും ചെയ്തു. 2016 ല്‍ സീറോ മലബാര്‍ ചര്ച്ച് നയാഗ്ര ഫാള്‍സില്‍ ആരംഭിക്കുന്നതില്‍ പ്രധാന പങ്ക്വഹിക്കുകയും അഡ്ഹോക്കമ്മറ്റി ചെയര്‍ ആകുകയും ചെയ്തു. തുടര്ന്ന് നയാഗ്ര ഫാള്സ് പാസ്റ്ററല്‍ കൗണ്‍സില്‍ റെപ്പായി തെരഞ്ഞെടുക്കപ്പെട്ടു. 2017 ല്‍ സിറോമലബാര് ചര്ച്ച്, നയഗ്ര ഫാള്സ് ആദ്യ കൈക്കാരനായി. ജയ്ഹിന്ദ് വാര്‍ത്തയുടെ നയാഗ്ര റീജിയണല് ഡയറക്ടര്കൂടിയായ അദ്ദേഹം കോളമിസ്റ്റു കൂടിയാണ്. ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ സെക്രട്ടറിയാണ്. 

2005 ല്‍ സ്വന്തമായി ബിജി ടെക് എന്റര്‍പ്രൈസസ് സിസ്റ്റംസ് എന്ന ഐടി കമ്പനിയും, റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചപ്പോഴും ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. എന്നാല്, ഇന്നു വളര്‍ന്ന് പന്തലിച്ച് വിജയം നേടിയ സ്ഥാപനങ്ങളുടെ പട്ടികയിലാണ് ബിജിടെക് എന്റര്‍ പ്രൈസസ് സിസ്റ്റംസിന്റെ സ്ഥാനം.

കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റായി രണ്ടാം തവണയും കരുത്തുറ്റ വനിതാ നേതാവ് ഗീതാ ജോര്‍ജ് .

മാവേലിക്കര സ്വദേശിയായ ഗീതാ തിരുവനതപുരം എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സാമൂഹിക സാംസ്‌കാരിക രംഗംങ്ങളില്‍ സജീവമായിരുന്നുന്നു .അമേരിക്കയില്‍ എത്തിയ ശേഷം പ്രാധാനമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആയിരുന്നു .വനിതാ (Indian American aossciation of women)ചാരിറ്റി സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വനിതയുടെ ട്രഷറര്‍ .മലയാളി അസ്സ്‌സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (MANCA) പ്രസിഡന്റ് ,CETA CA ( College of Engineering Trivandrum Alumini Aossciation Clifornia Chapter) അലുമിനി അസ്സോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് ,കാലിഫോര്‍ണിയ ലിറ്റററി അസോസിയേഷന്‍ ഓഫ് മലയാളീസ് (CALAM ) സെക്രട്ടറി ,ഫൊക്കാനാ 2000 കണ്‍വന്‍ഷന്‍ ഡയറക്ടര്‍,തുടങ്ങി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തന മികവും ഔദ്യോഗിക രംഗത്തു തിളക്കമാര്‍ന്ന പ്രവര്‍ത്തന വിജയവും കൈമുതലാക്കിയാണ് ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഗീതാ ജോര്‍ജ് മത്സരിക്കുന്നത്.
ഇപ്പോള്‍ President of Fremont Warm Springs Sunrise Rotary ,Principal  Engineer at Juniper Networks,US Patents in Computer Engineering field പ്രവര്‍ത്തനങ്ങളില്‍ ഏവര്‍ക്കും മാതൃകയായ പ്രവര്‍ത്തനം കാഴ്ചവച്ചു മുന്നോട്ടു നീങ്ങുമ്പോള്‍ നിരവധി കമ്മ്യുണിറ്റി സര്‍വീസ് പുരസ്‌കാരങ്ങളും ഗീതാ ജോര്‍ജിനെ തേടി എത്തിയിട്ടുണ്ട് .

ന്യൂയോര്‍ക് റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്കലാകാരനായ ശബരിനാഥ് നായര്‍ മത്സരിക്കുന്നു.പ്രശസ്ത ഗായകനും മികച്ച കലാകാരനുമായ ശബരി 2008 മുതല്‍ ഫൊക്കാനയുടെ നിരവധി ഘടകങ്ങളില്‍ സജീവ പ്രവര്‍ത്തകന്‍ ആണ് . മൂന്നു തവണ നാഷണല്‍ കമ്മിറ്റി അംഗവും ഒരു തവണ ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും ആയിട്ടുണ്ട്.
സ്വപ്നങ്ങളെ കാവല്‍, ബിങ്കോ (ഇംഗ്ലീഷ് ) , ഐ ലവ് യു എന്നീ ടെലിഫിലിമുകളും, മാര്‍ത്താണ്ഡ വര്‍മ്മ, ഭഗീരഥന്‍, വിശുദ്ധന്‍, സ്വാമി അയ്യപ്പന്‍ എന്നീ പ്രൊഫഷണല്‍ നാടകങ്ങളും എഴുതി സംവിധാനം ചെയ്തിട്ടുള്ള ശബരിനാഥ് ക്വീന്‍സിലെ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ന്റെ ഭരണ സമിതിയില്‍ 2005 മുതല്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു . 'മഹിമയുടെ ' സെക്രട്ടറി ആയിരുന്ന ഇദേഹം ഇപ്പോള്‍ പ്രസിഡന്റ് ആണ് . ഇരുപതിലേറെ വര്‍ഷമായി കേരളത്തിലും പുറത്തും പ്രൊഫഷണല്‍ ഗാനമേളകളിലേ സജീവ സാന്നിധ്യം ആണ് ശബരി . ഫൊക്കാനയുടെ തീം സോങ്ങ് ഉള്‍പ്പടെ നിരവധി ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നു .പതിനഞ്ചു വര്‍ഷം മുന്‍പ് സംഗീതം നല്‍കിയ 'ഇതാ കര്‍ത്താവിന്റെ ദാസി ' എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ ആല്‍ബം ഏറെ പ്രശംസ ചെറു പ്രായത്തിലെ ഈ അനുഗ്രഹീത കലാകാരന് നേടി കൊടുത്തു . 

ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ ഫൊക്കാനയുടെ പല മികച്ച പരിപാടികളുടെയും പിന്നില്‍ ആസൂത്രകനായും നിശബ്ദ പ്രവര്‍ത്തകനായി എന്നും നിലനിന്നിട്ടുള്ള ഇദ്ദേഹം നിസ്വാര്‍ഥ സ്നേഹത്തിന്റെ ചെറു പുഞ്ചിരിയോടെ കര്‍മ്മ പരിപാടികളില്‍ മുഴുകുന്നു . 

മിഡ് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റായി ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) മത്സരിക്കുന്നു. 

പൊതു പ്രവര്‍ത്തന രംഗത്ത് സുസമ്മതനും, വളരെ പ്രവര്‍ത്തന പരിചയവും നേടിയിട്ടുള്ള ഏബ്രഹാം വര്‍ഗീസ് (ഷിബു) ഫൊക്കാനയുടെ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി, നാഷണല്‍ കമ്മിറ്റി അംഗം, റീജിയണല്‍ സെക്രട്ടറി, ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ കമ്മിറ്റി അംഗം, ടൈം മാനേജ്‌മെന്റ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ ഉള്‍പ്പടെ നിരവധി നേതൃസ്ഥാനങ്ങള്‍ ഫൊക്കാനയില്‍  വഹിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) മിഡ് വെസ്റ്റ് റീജിയന്‍ സെക്രട്ടറി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ സെക്രട്ടറി, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് തുടങ്ങിയ സാമൂഹ്യ രംഗത്തും, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ സെക്രട്ടറി, ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് കമ്മിറ്റി മെമ്പര്‍, ഇടവക മിഷന്‍ സെക്രട്ടറി തുടങ്ങിയ സാമുദായിക രംഗത്തും, ആല്‍ഫാ പാര്‍ക്ക് ഇന്‍ക്, ആല്‍ഫാ പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍, വിജയിയായ വ്യവസായി എന്നീ നിലകളിലും ബഹുമുഖ പ്രതിഭ തെളിയിച്ചിട്ടുള്ളതും, അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയം കൈമുതലായുള്ള, അത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സമൂഹത്തിന് നല്ല സേവനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള അദ്ദേഹം അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. 

കാല്‍ നൂറ്റാണ്ടിലധികമായി സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന ബേബിച്ചന്‍ ചാലില്‍ ഫ്‌ളോറിഡയില്‍ നിന്ന് ഫൊക്കാന ആര്‍.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്നു. 

നിലവില്‍ ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ സെക്രട്ടറിയായും, ക്‌നാനായ സഭയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും സേവനം അനുഷ്ഠിച്ചുവരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ബോര്‍ഡ് ഓഫ് ഡയറക്ടറായി രണ്ടു പ്രാവശ്യം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

റീജിയന്‍ -1 ആര്‍.വി.പി ആയി മത്സരിക്കുന്ന ബിജു തൂമ്പില്‍ കേരള അസോസിയേഷന്‍ ഓഫ് ന്യു ഇംഗ്ലണ്ട് മുന്‍ പ്രസിഡന്റാണ്. വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകൈളിലും പ്രവര്‍ത്തിച്ചിരുന്നു. 2006-ല്‍ കേരള സമാജം ഓഫ് ന്യു ഇംഗ്ലണ്ട് ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. ബര്‍ലിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ കോര്‍ഡിനേറ്ററുമായിരുന്നു.

ഫൊക്കാനയുടെ കരുത്തനായ വക്താവായ ജോസ് ബോബന്‍ തോട്ടം ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു. ഇപ്പോള്‍ ലോംഗ് ഐലന്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റാണ്.

രണ്ടാം തവണയാണു ലിംക പ്രസിഡന്റാകുന്നത്. സെക്രട്ടറിയായും സേവനമനുഷ്ടിച്ചിരുന്നു.

ഫൊക്കാന റീജിയണല്‍ ട്രഷറര്‍, കാത്തലിക്ക് അസോസിയേഷന്‍ പ്രസിഡന്റ്, എസ്.എം.സി.സി. യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബോബന്‍ തോട്ടം ഫൊക്കാനയുടെ ഫിലഡല്‍ഫിയ, ആല്‍ബനി കണ്‍ വന്‍ഷനുകളുടെ കോ കണ്‍ വീനറായിരുന്നു.

പിളര്‍പ്പിന്റെ കാലത്ത് ഫൊക്കാനക്കു വേണ്ടി ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണു നടത്തിയത്.

ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായ മാത്യു ഉമ്മന്‍ വീണ്ടും നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു.
മിഷിഗന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി രണ്ടാം വട്ടവും സേവനമനുഷ്ടിക്കുന്ന മാത്യു ഉമ്മന്‍ ദീര്‍ഘകാലത്തെ സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനത്തിനുടമയാണ്. 
ചെങ്ങന്നൂര്‍ സ്വദേശിയായ മാത്യു ഉമ്മന്‍ പഠനകാലത്തു എസ്.എഫ്.ഐ.യില്‍ അംഗമായിരുന്നു. രണ്ടു മാസ്റ്റേഴ്‌സ് ബിരുദങ്ങളുടെ ഉടമയുമാണ്. മാത്തിലും കമ്പൂട്ടര്‍ സയന്‍സിലുമാണ് ബിരുദാനന്തര ബിരുദമെന്നതും ശ്രദ്ധേയം.
ഡിട്രോയിറ്റിനെ പ്രതിനിധീകരിച്ച് സി.എസ്.ഐ. നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ അംഗം, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. 

സംഘടനാ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള പി.കെ. സോമരാജന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു.

മേളയുടെ പ്രസിഡന്റ്, സെക്രട്ടറി പദങ്ങള്‍ വഹിച്ചിട്ടുള്ള സോമരാജന്‍ 2008-ല്‍ ഫൊക്കാന കണ്‍ വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍ നടന്നപ്പോള്‍ കോ കണ്‍  വീനര്‍ ആയിരുന്നു

അമേരിക്കയില്‍ 1993-ല്‍ എത്തിയ സോമരാജന്‍ ട്രെസ്റ്റേറ്റ് കേരള ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനാണ്. കലയുടെ സെക്രട്ടറി, ജോ. സെക്രട്ടറി, എക്‌സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കേന്ദ്ര കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.എന്‍.ഡി.പി സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.

1962- യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായ സോമരാജന്‍ രണ്ടു വര്‍ഷം കഴിഞ്ഞ് പത്തനാപുരം മണ്ഡലം ബ്ലോക്ക് പ്രസിഡന്റായി.
രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമായ പ്രവര്‍ത്തനം തുടര്‍ന്ന സോമരാജന്‍ 1974-ല്‍ കാര്‍പെന്ററി കോപ്പറേറ്റിവ് സൊസൈറ്റി സ്ഥാപിച്ചു. പതിനാറു വര്‍ഷം കോന്നി ഹൗസിംഗ് ബ്ലോക്ക് സെക്രട്ടറിയായി സേവനമനുഷ്ടിച്ചു.

നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്ന ജോസഫ് കുന്നേല്‍ കേരള അസോസിയേഷന്‍ ഓഫ് ന്യു ഇംഗ്ലണ്ട് പ്രസിഡന്റാണ്. അസോസിയേഷന്റെ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയുണ്ടായി. 

നാഷണല്‍ കമ്മിറ്റി അംഗമായി പ്രമുഖ നടനും സാംസകാരിക സാമൂഹിക പ്രവര്‍ത്തകനും സംഘാടകനുമായ അപ്പുകുട്ടന്‍ പിള്ള മത്സരിക്കുന്നു.

ഗണേഷ് നായരുടെ സംവിധാനത്തില്‍ അമേരിക്കയില്‍ ചിത്രികരണം പൂര്‍ത്തിയാക്കിയ ' അവര്‍ക്കൊപ്പം' സിനിമയുടെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളാണ് ഫൊക്കാനയിലെ മുതിര്‍ന്ന അംഗവും കൂടിയായ അപ്പുകുട്ടന്‍ പിള്ള. മികച്ച നാടക നടനും ഓട്ടന്‍തുള്ളല്‍, തകില്‍ വാദ്യം, ചെണ്ട വാദ്യം തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. 1982 ഇല്‍ ഫൊക്കാനയുടെ ന്യൂയോര്‍ക്കില്‍ നടന്ന പ്രഥമ കണ്‍വെന്‍ഷനിലെ പ്രധാന സംഘടകരില്‍ ഒരാളായിരുന്ന അപ്പുക്കുട്ടന്‍ പിള്ള കെ.സി.എ.എന്‍.എ യുടെ ആഭിമുഖ്യത്തില്‍ കൊളംബിയ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ എന്‍.എം. പിള്ളയുടെ ഗറില്ലാ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു. 

നാഷണല്‍ കമ്മറ്റിയിലേക്ക് ടൊറൊന്റോ മലയാളി സമാജത്തില്‍ നിന്നും സണ്ണി ജോസഫ് മത്സരിക്കുന്നു.

ഫൊക്കാനയുടെ (20152016) കാലത്തെ ജോയിന്റ് ട്രഷററായിരുന്നു സണ്ണി ജോസഫ്. കാനഡയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക നായകനാണ്. ടൊറോന്റോ മലയാളി സമാജത്തിന്റെസെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി കഴിഞ്ഞ വര്‍ഷം ടൊറാന്റോ മലയാളി സമാജം പ്രസിഡന്റായിരുന്നു. 

താരത്തിളക്കവുമായാണു ഫൊക്കാനയുടെ യൂത്ത് പ്രതിനിധിയായി മത്സരിക്കുന്ന പ്രിയങ്ക നാരായണന്റെ രംഗ പ്രവേശനം. 
ചെറുപ്പം മുതലെ ഫൊക്കാനയും മലയാളി അസൊസിയേഷനുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രിയങ്ക 2008-ല്‍ ഫൊക്കാന കലാതിലകം ആയിരുന്നു. 2016-ല്‍ മിസ് ഫൊക്കാന ആയി.
മിനസോട്ടയിലെ പ്ലൈമത്ത് സ്വദേശിയായ പ്രിയങ്ക ഇപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ്. ഓഗസ്റ്റില്‍ ന്യു യോര്‍ക്കില്‍ വെയില്‍ കോര്‍ണല്‍ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ പഠനത്തിനു ചേരും.

യൂത്ത് പ്രതിനിധിയായി കാനഡയില്‍ നിന്ന് നിബിന്‍ പി. ജോസ് മല്‍സരിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനിയറായ നിബിന്‍ നയാഗ്ര മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്.

കലാ സാഹിത്യ രംഗങ്ങളില്‍ സജീവമായ ഗണേഷ് എസ്. ഭട്ട് യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു.

കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടന്‍ അംഗമായ ഗണേഷ് സിനിമാ സംവിധായകനും നടനും കഥാക്രുത്തുമാണ്.ന്രുത്തം, പത്രപ്രവര്‍ത്തനം എന്നിവയിലും ഒരു കൈ നോക്കുന്നു.
സോഫ്‌ട്വെയര്‍ എഞ്ചിനിയറാണ് കാസര്‍കോട് നീലേശ്വരം സ്വദേശിയായ ഗണേഷ്.

ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമായി അജിന്‍ ആന്റണി മത്സരിക്കുന്നു. 

ഹഡ്സ്സണ്‍ വാലി മലയാളീ അസ്സോസിയേഷനെ പ്രതിനിധീകരിച്ച് കഴിഞ്ഞ നാലു വര്‍ഷമായി ഫൊക്കാനയുടെ യൂത്ത് കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചു. ചെറുപ്രായത്തില്‍ തന്നെ ഹഡ്സ്സണ്‍ വാലി മലയാളീ അസ്സോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും, സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള അജിന്‍ ഇപ്പോള്‍ റോക് ലാന്റ് കൗണ്ടിയിലെ ന്യൂസിറ്റി പബ്ലിക് ലൈബ്രററിയുടെ ട്രസ്റ്റീ ബോര്‍ഡ് അംഗമാണ്. 

ട്രസ്റ്റി 
ബോര്‍ഡിലേക്കു മത്സരിക്കുന്ന സുധാ കര്‍ത്ത ഇരുപത് വര്‍ഷമായി അമേരിക്കന്‍ സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന മുഖമാണ്. 2008ല്‍ ഫൊക്കാനയുടെ ജനല്‍ സെക്രട്ടറി ആയി ഫിലഡല്‍ഫിയ കണ്‍വന്‍ഷന്റെ നേതൃത്വത്തില്‍ തിളങ്ങി നിന്ന സുധാ കര്‍ത്ത ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. എട്ടു വര്‍ഷത്തോളം ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡില്‍ അംഗമായും സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2012ല്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഹിന്ദു കണ്‍വന്‍ഷന്റെ (കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക) ജനറല്‍ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗം. 2014ല്‍ നടന്ന നായര്‍ കണ്‍വന്‍ഷന്റെ (എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക) ജനല്‍ സെക്രട്ടറി ആയിരുന്ന അദ്ദേഹം ഇപ്പോള്‍ ഉപദേശക സമിതി അംഗമായും തുടരുന്നു. ഫിലഡല്‍ഫിയയില്‍ പമ്പ ,്രൈട സ്റ്റേറ്റ് കേരള ഫോറം, എന്‍എസ്എസ് പെന്‍സില്‍വനിയ തുടങ്ങി വിവിധ മലയാളി സംഘടനകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് സുധാ കര്‍ത്ത. 

കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ചെയര്‍മാന്‍ ആയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍സ് ആര്‍ വി പി ആയും സേവനം അനുഷ്ഠിക്കുന്നു. 

ഫൊക്കാനയുടെ ആദ്യകാല നേതാവ് രജന്‍ പടവത്തിലും  (ഫ്‌ലോറിഡ) ട്രസ്റ്റി ബോര്‍ഡിലേക്കു മല്‍സരിക്കുന്നു. ഫൊക്കാന വൈസ് പ്രസിഡന്റും കണ്വന്‍ഷന്‍ ചെയര്‍മാനുമായിരുന്ന രാജന്‍ ക്‌നാനായ അസോസിയേഷന്‍ നേതാവുമാണ്. 
ഫൊക്കാനയില്‍ മികവുറ്റ സ്ഥാനാര്‍ഥികളുടെ പാനലുമായി ലീലാ മാരേട്ട്-ടോമി കോക്കാട് ടീം
Join WhatsApp News
vincent emmanuel 2018-04-29 11:21:00
You have an excellent diversified group on your team. I saw your work in Albany New york. A loyal servant of fokana thru the years , you have been a good friend of malayalee community .Wish you all the best,.A person in need you are . 
FOKANA Long time Member 2018-04-29 11:41:54
കൊള്ളാം നല്ല പാനല്‍, എല്ലാ പിന്തുണയും നേരുന്നു. സ്ഥിരം കുത്തി ഇരുപ്പുകരെ ഓടിച്ചാല്‍ മാത്രമേ ഫോക്കാന വളരുകയുള്ളൂ.
കണിയാന്‍ കിട്ടന്‍ 2018-04-29 13:14:45
കവടി നിരത്തി നോക്കിയിട്ട് നല്ല ലക്ഷണം അല്ല. ലീല തിലകം അണിയും, രാശി നല്ല തെളിവില്‍ തന്നെ. പക്ഷേങ്കി  ഗുളികന്‍ രണ്ടാം ഗ്രത്തില്‍  ഉച്ച കോടിയില്‍ തന്നെ മൂന്നു വര്‍ഷം ഉണ്ട്.  ശനി ഒന്നാംസ്ഥാനതു തന്നെ തുടക്കത്തില്‍ ഉണ്ട്  ഫലമോ, ഫോമ  മൂന്നായി പിളരും. ശുഭം. 
ഫൊക്കാന എലെക്ഷൻ നിരീക്ഷകൻ 2018-04-30 04:05:41
ആർക്കും  വാക്കു  കൊടുത്തു  തന്നെ അടുത്ത വട്ടം  പ്രസിഡന്റോ  മറ്റു  ഒരു പൊസിഷൻ  പോലും  ആക്കാം എന്ന്  പറയാൻ  അധികാരമില്ല  അവകാശമില്ല . കാരണം ഈ ഫൊക്കാന  ആരുടേയും  തറവാട്ട്  സ്വത്ത്  അല്ല. ജനാതിപത്യം  സ്വതന്ത്ര  വോട്ട് നടക്കണം. കാലങ്ങളായി  ഓരോ  പൊസിഷൻ  മാറി  മാറി  എടുത്തു  കുത്തിയിരിക്കുന്ന  ആൾകാർ  ഒന്ന്  മാറി  മറ്റവർക്കു  സിങ് ചാൻസ്  കൊടുക്കണം . സെക്കുലർ അസ്സോസിയേഷനിൽ  നിന്ന്  ശരിയായി  വരുന്നവർ  മാത്രം  ക്യാൻഡിഡേറ്റ്  ആകണം .  ചുമ്മാ  എല്ലാവര്ക്കും  അവാർഡുകൾ , പൊന്നാടകൾ  വാരി വാരി  കൊടുത്തും , പണം കൊടുത്തും  ഡെലഗേറ്റീസിനെ  ഇന്ഫ്ലുവെൻസ് നടത്തുന്നത്  corruption  ആണ് . അത് തിരിച്ചറിയണം . അങ്ങനെയുള്ളവരെ ആയോഗ്‌രാക്കണം.  തമ്മിൽ  ഭേദം  ലീല  മാരേട്ട് ടീം  ആണ് .    ലീലയും  സത്യത്തിൽ  ഈ ഉപജാത  ഗ്രൂപ്പിൽ  പെട്ട  സ്ഥിരം  കുത്തിയിരുപ്പുകാരിയാണ്. എന്നാൽ  ലീല  തന്നെ current സിറ്റുവേഷൻ  നല്ല  ഗ്രൂപ്പ് .  എന്നാൽ  ലീല  ഗ്രൂപ്പ്  നന്നായി  പണിയെടുത്താൽ  മാത്രം  ഈ അയോഗ്യ  ഗ്രൂപ്പിനെ   അട്ടിമറിക്കാൻ  പറ്റുകയുള്ള  കാരണം  കാരണം  ഉപജാപക  ഗ്രൂപ്പും  കുറച്ചധികം  ഡെലഗേറ്റകളും  അവരുടെ  പിടിയിലാണ്.  ലീല ഗ്രൂപ്പ്  ജയിച്ചു  ഫൊക്കാനയ രക്ഷിക്കണം . സേവ്  ഫൊക്കാന . അതിനു  ഫോകാനയില  ഓരോ  അസോസിയേഷനിലും  എലെക്ഷൻ  നടത്തി  ശരിയായ  ഡെലഗേറ്റ്സ്  എലെക്ട്  ആകണം . എപ്പോൾ  ചുമ്മാ കുറ  ഇറാൻ  മുഉളികളും  സ്ഥിരം  ഡെലഗേറ്റുകളുമാണുള്ളത് .  സ്ത്രിരം കുറ്റിയിരിപ്പു  കാർ  സ്വയം  പങ്കിട്ടു  പൊസിഷൻ  എടുക്കുന്നവർ  എല്ലാം പോകണം . തമ്മിൽ  ഭേദം  ലീല ഗ്രൂപ്പ്  തന്നെ . അല്ലെഗിൽ  ഒരു പുതിയ  തേർഡ് ഗ്രൂപ്പ്  വരണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക