Image

ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ ത്രിദിന വനിതാ ക്യാംപ്

ജോര്‍ജ് തുമ്പയില്‍ Published on 26 April, 2018
ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ ത്രിദിന വനിതാ ക്യാംപ്
ന്യൂയോര്‍ക്ക്:  നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ക്യാംപ് നടത്തുന്നു. ഭദ്രാസനത്തിന്റെ അധീനതയിലുള്ള ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ മേയ് 25 വെള്ളി മുതല്‍ 27 ഞായര്‍ വരെയാണ് ക്യാംപ്.

വര്‍ഷങ്ങളായി കപ്പിള്‍സ് ആന്റ് പേരന്റ്‌സ് കോണ്‍ഫറന്‍സ് നടത്തി വരുന്ന സമാജം ഇതാദ്യമായാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു ത്രിദിന ക്യാംപ് സംഘടിപ്പിക്കുന്നത് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു. പ്രാര്‍ത്ഥന, ധ്യാനം, കുമ്പസാരം എന്നിവയൊക്കെ ക്രമീകരിച്ചിട്ടുള്ള ക്യാമ്പ് ഞായറാഴ്ച വി. കുര്‍ബാനയോടെ സമാപിക്കും.

ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ യുടെ നേതൃത്വത്തില്‍ നടത്തുന്ന ക്യാംപിലെ പ്രധാന പ്രാസംഗികന്‍ ഡല്‍ഹി ഭദ്രാസന അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്താ ആണ്. പോക, ഇനി പാപം ചെയ്യരുത് (യോഹന്നാന്‍ 8.11) എന്നതാണ് ചിന്താവിഷയം.

ഫാ. സണ്ണി ജോസഫ് ആണ് സമാജം വൈസ് പ്രസിഡന്റ്, മറ്റു ഭാരവാഹികള്‍ : സെക്രട്ടറി - സാറാ വര്‍ഗീസ് (shantha.varghese@gmail.com - 508 277 5127, പേരന്റ് / കപ്പിള്‍ കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ അബിഗെയില്‍ തോമസ് (achamma74@yahoo.com, -845 642 3585, ' ട്രഷറാര്‍ - ലിസി ഫിലിപ്പ് : 845 642 6206, ജോയിന്റ് ട്രഷറാര്‍ - സാറാ മാത്യു, ജോയിന്റ് സെക്രട്ടറി -എല്‍ക്കുട്ടി മാത്യു
ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ ത്രിദിന വനിതാ ക്യാംപ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക