Image

എബ്രഹാം ഈപ്പന്‍ ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍

ഫ്രാന്‍സിസ് തടത്തില്‍ Published on 25 April, 2018
എബ്രഹാം ഈപ്പന്‍ ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍
ന്യൂജേഴ്‌സി: ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനയുടെ 2018 ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്റെ രെജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ ആയി ഫൊക്കാനയുടെ മുതിര്‍ന്ന നേതാവായ എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) നിയമിതനായി.ജൂലൈ 5 8 വരെ നടക്കുന്ന ഫൊക്കാന ദേശീയ കണ്‍വെന്‍ഷന് എത്തിച്ചേരുന്ന പ്രതിനിധികളുടെ രെജിസ്‌ട്രേഷന്‍ കുറ്റമറ്റരീതിയില്‍ ക്രമീകരിക്കുന്നത്തിനുള്ള ഭാരിച്ച ഉത്തരവാദിത്ത്വമാണ് അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്. കണ്‍വെന്‍ഷന് എത്തിച്ചേരുന്ന പ്രതിനിധികളുടെ രെജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും പൊന്നച്ചന്‍ അറിയിച്ചു. ഫൊക്കാനയുടെ മുന്‍ വൈസ് പ്രസിണ്ടന്റ് കൂടിയായ പൊന്നച്ചന്‍ ഇക്കുറി സെക്രട്ടറി സ്ഥാനാര്‍ഥിയായും മത്സരിക്കുന്നുണ്ട്. മാധവന്‍ ബി.നായര്‍ പ്രസിഡന്റ് ആയ പാനലില്‍ ആണ് അദ്ദേഹം മത്സരിക്കുന്നത്.

ടെക്‌സസില്‍ നിന്നുള്ള പ്രമുഖ സംഘടനാ പ്രവര്‍ത്തകനും തല മുതിര്‍ന്ന ഫൊക്കാന നേതാവുമായ ഏബ്രഹാം ഈപ്പന്‍ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്)ന്‍റെ രണ്ടുതവണ പ്രസിഡന്റ് ആയിരുന്നു.3000ല്‍ പരം അംഗങ്ങളുള്ള മാഗില്‍ 1000ല്‍ പരം വോട്ടുകള്‍ നേടിയാണ് മാഗില്‍ തന്റെ സാന്നിധ്യം അറിയിച്ചത്. ഇപ്പോള്‍ മാഗിന്റെ ട്രസ്റ്റീ ബോര്‍ഡ് അംഗമാണ്. ഓര്‍ത്തഡോസ് സഭ സൗത്ത് വെസ്റ്റ് ഡയോസീസ് കൗണ്‍സില്‍ അംഗമായിരുന്നു.

കഴിഞ്ഞ കുറെ വര്ഷങ്ങളായി ഫോക്കനയുടെ സജീവ പ്രവര്‍ത്തകനായ ഏബ്രഹാം ഈപ്പന്‍ 2012ല്‍ ഹൂസ്റ്റണില്‍ നടന്ന കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ആയിരുന്നു. ടെക്‌സസ്സില്‍ നടന്ന കണ്‍വെന്‍ഷന്‍ കുറ്റമറ്റ രീതിയില്‍ നടത്തിയതിന്റെ ട്രാക്ക് റിക്കോര്‍ഡാണ് പൊന്നച്ചനെ രെജിസ്‌ട്രേഷന്റെ ഭാരിച്ച ചുമതല കൂടി ഏല്‍പ്പിക്കാന്‍ ഫൊക്കാന നേതൃത്വം തീരുമാനിച്ചത്. ഒരു മികച്ച സംഘാടകന്‍ കൂടിയായ പൊന്നച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന എബ്രഹാം ഈപ്പന്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന നേതാവാണെന്ന ഖ്യാതിയുമുണ്ട്.

കല്ലൂപ്പാറ കുറഞ്ഞൂര്‍ ഉണ്ണിയുടെയും അച്ചാമ്മയുടെയും മകനായ പൊന്നച്ചന്‍ ബാലജനസഖ്യത്തിലൂടെയാണ് സംഘടനാ രംഗത്ത് കടന്ന് വന്നത്. ബാലജനസഖ്യത്തില്‍ 5 യൂണിയനുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നനല്‍കിയ പൊന്നച്ചന്‍ കെ. എസ. യുവിന്റെ താലൂക്ക് പ്രസിഡന്റ് ആയിരിക്കെ മീശ മുളക്കാത്ത പ്രായത്തില്‍ ഇരുപതാം വയസില്‍ കോണ്‍ഗ്രസ് താലൂക്ക് പ്രസിഡന്റായി. ഇതേ തുടര്‍ന്ന് ഡി.സി.സി. അംഗമായ അദ്ദേഹം എ. കെ. ആന്റണിയുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു താലൂക്ക് നേതൃത്വത്തില്‍ എത്തിയത്. 37 വര്ഷം മുമ്പ് അമേരിക്കയില്‍ കുടിയേറിയ പൊന്നച്ചന്‍ കോണ്‍ഗ്രസ് സജീവ രാഷ്ട്രീയമുപേക്ഷിച്ചു. എന്നാല്‍ പി.ജെ.കുര്യന്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കന്മാരുമായി ബന്ധം കത്ത് സൂക്ഷിച്ചു വരുന്നു. ഹൂസ്റ്റണിലെ എല്‍.ബി.ടി. ഹോസ്പിറ്റലില്‍ റെസ്പിറ്ററി തെറാപ്പിസ്റ്റ് ആയി ജോലി ചെയുന്ന അദ്ദേഹം നിരവധി പൊതു കാര്യങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

ഭാര്യ: ലീന അതെ ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. ബിരുദ വിദ്യാര്‍ത്ഥികളായ രഞ്ജിത് രോഹിത് എന്നിവര്‍ മക്കളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക