Image

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ സ്‌പെല്ലിംഗ് മെയ് 6 ന്: ഗണേഷ് നായര്‍, സെലിന്‍ ജാഗസ്സര്‍, ഡെനി തോമസ്, ബിന്‍സ് മേനോന്‍ കോര്‍ഡിനേറ്റര്‍സ്.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 24 April, 2018
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ സ്‌പെല്ലിംഗ്  മെയ് 6 ന്: ഗണേഷ് നായര്‍, സെലിന്‍ ജാഗസ്സര്‍, ഡെനി തോമസ്, ബിന്‍സ് മേനോന്‍ കോര്‍ഡിനേറ്റര്‍സ്.
ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരം     ഏകദിന  കണ്‍വന്‍ഷനോടൊപ്പം  മെയ് 6 ആം   തീയതി  ഞായറാഴ്ച്ച ഒരു മണി    മുതല്‍   കേരളാ  സെന്ററില്‍ (1824 Fairfax tSreet, Elmont, NY11003)വെച്ച് നടത്തുന്നു. സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍ നടത്തി   വളരെയധികം പ്രവര്‍ത്തന പരിചയം  നേടിയിട്ടുള്ള    ഗണേഷ് നായര്‍, സെലിന്‍ ജാഗസ്സര്‍, ഡെനി തോമസ്, ബിന്‍സ് മേനോന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി  പ്രവര്‍ത്തിക്കുന്നു.

ഏല്ലാ  റീജിയനുകളില്‍ മല്‍സരങ്ങള്‍  നടത്തി ഒന്നും, രണ്ട്, മൂന്നും  സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്‍ക്ക്  ജൂലൈ 5  മുതല്‍ 7  വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍   വെച്ച്  നടക്കുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍  നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍  അവസരം ലഭിക്കുന്നതാണ്. അഞ്ചു മുതല്‍  ഒന്‍പാതം  ക്ലാസില്‍ വരെ പഠിക്കുന്ന  കുട്ടികാള്‍ക്ക്  ഇതില്‍  പങ്കെടുക്കാം.  റീജണല്‍  മത്സരങ്ങളില്‍ വിജയികള്‍ ആവുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്. നാഷണല്‍ മത്സരത്തില്‍ ഒന്നും, രണ്ട്, മൂന്നും  സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്, മുന്‍ വര്‍ഷങ്ങളിലേതുപോലെ  കാഷ്  അവാര്‍ഡും, ആകര്‍ഷകങ്ങളായ  സമ്മാനങ്ങളും നല്‍കുന്നു. 


ഫൊക്കാനയുടെ കഴിഞ്ഞ മുപ്പത്തിരണ്ട്  വര്‍ഷങ്ങള്‍ പ്രവാസി മലയാളി ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനായുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പ്രത്യേകത അത് കൃത്യമായി ജനങ്ങളില്‍ എത്തുന്നു എന്നതാണ്.  

നാം മലയാളത്തെ വളരെ അധികം പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാല്‍ അതോടൊപ്പം തന്നെ  നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വര്‍ധിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ ആണ്   സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍  നടത്തുന്നത്. ഫൊക്കാനയുടെ സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍ എന്നും ദേശീയ ശ്രദ്ധ നേടുന്ന ഒന്നാണ്. 

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ  രജിസ്‌ട്രേഷന്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മെയ്  നാലിന്   മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്‍ഡിനേറ്റര്‍മാരായ  ഗണേഷ് നായര്‍, സെലിന്‍ ജാഗസ്സര്‍, ഡെനി തോമസ്, ബിന്‍സ് മേനോന്‍ എന്നിവര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ : ഗണേഷ് നായര്‍ : (914) 826-1677(ganeshgnair@gmail.com)  , മേരികുട്ടി മൈക്കിള്‍ ( 516  ) 3023582(maria.mic20@yahoo.com  ) അല്ലെങ്കില്‍ ഫൊക്കാനാ ഭാരവാഹികളില്‍ നിന്നും ലഭിക്കുന്നതാണ്.

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ സ്‌പെല്ലിംഗ്  മെയ് 6 ന്: ഗണേഷ് നായര്‍, സെലിന്‍ ജാഗസ്സര്‍, ഡെനി തോമസ്, ബിന്‍സ് മേനോന്‍ കോര്‍ഡിനേറ്റര്‍സ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക