Image

ലോസ് ആഞ്ചെലെസിന്റെ വാരാന്ത്യത്തെ സംഗീത സാന്ദ്രമാക്കി ചിത്രശലഭങ്ങള്‍

Published on 23 April, 2018
ലോസ് ആഞ്ചെലെസിന്റെ വാരാന്ത്യത്തെ സംഗീത സാന്ദ്രമാക്കി ചിത്രശലഭങ്ങള്‍
ലോസ് ആഞ്ചെലെസ് : മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും, സംഗീത സംവിധായകനും ഗായകനുമായ ശരത്തും സംഘവും നയിച്ച  സംഗീത പരിപാടി 'ചിത്ര ശലഭങ്ങള്‍' ലോസ് ആഞ്ചെലെസിന്റെ വാരാന്ത്യത്തെ സംഗീത സാന്ദ്രമാക്കി.  ശനിയാഴ്ച വൈകിട്ട് ആറുമണിമുതല്‍ രാത്രി പത്തുവരെ   നോര്‍വാക്കിലെ എക്‌സ്സെല്‍സിയര്‍   ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചിത്രയോടൊപ്പം യുവ ഗായകരായ  നിഷാദ്, രൂപ രേവതി  എന്നിവരും  ശ്രോതാക്കളെ സംഗീതത്തിന്റെ മാസ്മരലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 

ഫ്രീഡിയ   എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ അമേരിക്കയിലെത്തിയ സംഘത്തിന്റെ  ഒന്നരമാസം നീണ്ടുനില്‍ക്കുന്ന അമേരിക്കന്‍ പര്യടനത്തിലെ ആദ്യ പരിപാടിയായിരുന്നു ലോസ് ആഞ്ചെലെസിലേത്. മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി,സെമി ക്ലാസിക്കല്‍      ഗാനങ്ങളിലൂടെ വിവിധ തലങ്ങളിലെ ശ്രോതാക്കളെ അവര്‍ തൃപ്തരാക്കി. വയലിന്‍ സംഗീതത്തിലൂടെ രൂപ രേവതി  അവതരിപ്പിച്ച മ്യൂസിക്കള്‍ഫ്യുഷന്‍  ശ്രദ്ധിക്കപ്പെട്ടു..   മലയാളി അസ്സോസിയേഷനായ ഓം മിന്റെ ധനശേഖരാര്‍ത്ഥമായിരുന്നു ലോസ് ആഞ്ചലസിലെ പരിപാടി.

          വേള്‍ഡ് ഹിന്ദു ഇക്കണോമിക് ഫോറം ചെയര്‍മാന്‍ സ്വാമി വിഗ്യാനാനന്ദ നിലവിളക്കുകൊളുത്തി തുടങ്ങിയ പരിപാടിയില്‍ ചിത്ര,ശരത്, സ്വാമി വിഗ്യാനാനന്ദ, പരിപാടിയുടെ സ്‌പോണ്‍സറായ മാത്യു തോമസ് എന്നിവരെ പൊന്നാടയണിയിച്ചാദരിച്ചു. നൃത്ത കലാ രൂപങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനുവേണ്ടി ഈ വര്‍ഷം മുതല്‍  'ശിവം' എന്നപേരില്‍  ഓം നടത്താനുദ്ദേശിക്കുന്ന പരിപാടിയുടെ ലോഗോ ചിത്ര പ്രകാശനം ചെയ്തു. 
       ശെല്‍വ (ഡ്രം), സുശാന്ത്, ഷൈനു സത്യദാസ് (കീ ബോര്‍ഡ്),സുദേന്ദു  (ഗിത്താര്‍), ഹരി, ഗണേഷ്  (തബല), റിന്‍സണ്‍  (ഓടക്കുഴല്‍), മലമറി ശശി (തകില്‍), എന്നിവരുടെ സംഗീതം ചിത്രശലഭങ്ങളുടെ മാറ്റു കൂട്ടി,സൗണ്ട് എന്‍ജിനീയര്‍ ടെന്നിസണ്‍, വീഡിയോ ഗ്രാഫര്‍ സുഭാഷ് എന്നിവരും സംഘത്തിലുണ്ട്.

ചിത്രശലഭങ്ങള്‍    വിജയിപ്പിക്കാന്‍ സഹായിച്ച സംഗീത പ്രേമികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓം പ്രസിഡണ്ട് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍, ഡയറക്ടര്‍ രവി വെള്ളത്തിരി, ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് പ്രസിഡണ്ട്  ഡോ.ഫ്രീമു കെ വറുഗീസ്, മാനേജിങ് ഡയറക്ടര്‍ ഡയസ് ദാമോദരന്‍ എന്നിവര്‍ നന്ദി അറിയിച്ചു.

ലോസ് ആഞ്ചെലെസിന്റെ വാരാന്ത്യത്തെ സംഗീത സാന്ദ്രമാക്കി ചിത്രശലഭങ്ങള്‍
ലോസ് ആഞ്ചെലെസിന്റെ വാരാന്ത്യത്തെ സംഗീത സാന്ദ്രമാക്കി ചിത്രശലഭങ്ങള്‍
ലോസ് ആഞ്ചെലെസിന്റെ വാരാന്ത്യത്തെ സംഗീത സാന്ദ്രമാക്കി ചിത്രശലഭങ്ങള്‍
ലോസ് ആഞ്ചെലെസിന്റെ വാരാന്ത്യത്തെ സംഗീത സാന്ദ്രമാക്കി ചിത്രശലഭങ്ങള്‍
ലോസ് ആഞ്ചെലെസിന്റെ വാരാന്ത്യത്തെ സംഗീത സാന്ദ്രമാക്കി ചിത്രശലഭങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക