Image

വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയനു പുതിയ സാരഥികള്‍

ഗോപാല പിള്ള Published on 22 April, 2018
വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയനു പുതിയ സാരഥികള്‍
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ബൈയിനിയല്‍ കോണ്‍ഫറന്‍സ് ഡാലസില്‍ ചേര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫിലിപ്പ് തോമസ് (ചെയര്‍മാന്‍), വികാസ് നെടുംപള്ളില്‍ (പ്രസിഡന്റ്), ദീപക് കൈതക്കപ്പുഴ (സെക്രട്ടറി), സിസില്‍ ചെറിയാന്‍ (ട്രഷറര്‍) ഷാജി രാമപുരം (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍) എന്നിവള്‍ നേത്രുത്വം കൊടുക്കുന്ന ഒരു വന്‍നിര ആയിരിക്കും WMC അമേരിക്ക റീജിയന് ചുക്കാന്‍ പിടിക്കുന്നത്.

ഡാലസിലുള്ള KHS ഓഡിറ്റോറിയത്തില്‍ 3:30നു കൂടിയ പൊതുയോഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു പാസാക്കിയ ശേഷം, അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കി. പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ഇലക്ഷന്‍ കമ്മിഷണര്‍ ചെറിയാന്‍ അലക്‌സാണ്ടര്‍ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

പുതിയ പ്രൊവിന്‍സുകള്‍ക്ക് രൂപം കൊടുക്കുന്നതോടൊപ്പം നിലവിലുള്ള പ്രൊവിന്‍സുകളെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുമെന്ന് ചെയര്‍മാന്‍ ഫിലിപ്പ് തോമസ് വ്യക്തമാക്കി. ഈ വര്‍ഷം ഓഗസ്റ്റ് മാസം 17 മുതല്‍ 19 വരെ ജര്‍മനിയിലെ ബോണ്‍ നഗരത്തില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ എല്ലാ മലയാളികളും പങ്കു ചേരണമെന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി രാമപുരം അറിയിച്ചു. 

പുതിയ തലമുറയെ കൂടുതലായി WMC യിലേക്ക് ആകര്‍ഷിക്കുമെന്നും അവരുടെ നേതൃത്വത്തിലൂടെ ഈ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രസിഡന്റ് വികാസ് നെടുംപള്ളില്‍ അറിയിച്ചു.
പൊതുയോഗത്തിനു ശേഷം നടന്ന വന്‍പിച്ച കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ചടങ്ങിന് മാറ്റുകൂട്ടി.
വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയനു പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക