Image

അഞ്ചു ഡോളറിന് ഓണസദ്യയുമായി പെര്‍ത്തിലെ പുതിയ മുന്നേറ്റം

Published on 21 April, 2018
അഞ്ചു ഡോളറിന് ഓണസദ്യയുമായി പെര്‍ത്തിലെ പുതിയ മുന്നേറ്റം

പെര്‍ത്ത് : ഓസ്‌ട്രേലിയായിലെ സംഘടനകള്‍ ഓണസദ്യ ഒരു കച്ചവടമാക്കി ലാഭം കൊയ്യുന്‌പോള്‍ വെറും അഞ്ചു ഡോളറിന് ഓണസദ്യ നല്‍കി വേറിട്ട ഒരു സംസ്‌കാരത്തിന് തുടക്കം കുറിക്കുകയാണ് പെര്‍ത്തിലെ ഒരുപറ്റം സംഘടനകള്‍.

വരും വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയായിലെ മുഴുവന്‍ പ്രദേശങ്ങളിലും അഞ്ചു ഡോളറിന് ഓണസദ്യ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇരുപതു ഡോളര്‍ മുതല്‍ മുപ്പതു ഡോളര്‍ വരെ സംഘടനകള്‍ ഈടാക്കി ഓണത്തെ ഒരു കച്ചവടമാക്കി മാറ്റുന്നതില്‍ പ്രവാസികളായ ആളുകള്‍ എതിര്‍പ്പ് പലതരത്തിലും പ്രകടിപ്പിച്ചിരുന്നു. പെര്‍ത്തിലെ വില്ലട്ടന്‍ മലയാളി അസേസിയേഷനും പെര്‍ത്ത് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കമ്യൂണിറ്റിയും സംയുക്തമായാണ് ഈ അഞ്ചു ഡോളര്‍ ഓണ സദ്യ ഒരുക്കിയിരിക്കുന്നത്. 

പെന്നോണം  2018 ഓഗസ്റ്റ് 25നാണ് പെര്‍ത്തില്‍ അരങ്ങേറുന്നത്. നല്ല രുചികരമായ മലയാളത്തനിമയുള്ള ഓണസദ്യ വില കുറച്ച് വാഴയിലയില്‍ വിളന്പി ജനങ്ങള്‍ക്ക് കൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം പി.സി. ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ പെര്‍ത്ത് ഇന്ത്യന്‍ കള്‍ചറല്‍ കമ്യൂണിറ്റി പ്രസിഡന്റ് ജോയി കോയിക്കര അധ്യക്ഷനായിരുന്നു. വില്ലട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി പോളും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0435 82 1945, 0411 527988.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക