Image

മലയാളി കൂട്ടായ്മയായ മലര്‍വാടി മെല്‍ബണിന്റെ ഈസ്റ്റര്‍ വിഷു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു

Published on 21 April, 2018
മലയാളി കൂട്ടായ്മയായ മലര്‍വാടി മെല്‍ബണിന്റെ ഈസ്റ്റര്‍ വിഷു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു

മെല്‍ബണ്‍: എപ്പിംഗ് മലയാളി കമ്മ്യൂണിറ്റിയുടെ കൂട്ടായ്മയായ ’മലര്‍വാടി മെല്‍ബണ്‍’ വിപുലമായ ഈസ്റ്റര്‍വിഷു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.

പീഡാനുഭവങ്ങളില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നെല്‍പ്പിന്റെ സ്മരണ ഉയര്‍ത്തുന്ന ഈസ്റ്ററും, മലയാള നാടിന്റെ പുതുവര്‍ഷം പിറക്കുന്ന വിഷുവും ഡാന്‍സ്, ഗാനമേള, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ലക്കി ഡിപ്പ്, സദ്യ എന്നിവയോടു കൂടി വിപുലമായാണ് ആഘോഷിച്ചത്.

എപ്പിംഗ് ഗാലട കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷപരിപാടികള്‍ക്ക് പ്രസിഡന്റ് ജോയ് വര്‍ഗീസ്, സെക്രട്ടറി ജെസ്ടിന്‍ മാത്യു, ട്രസ്ടി വര്‍ഗീസ് പാറക്കല്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിറ്റ്‌ലേ കൗണ്‍സിലര്‍ ടോം ജോസഫ് മുഖ്യാതിഥിയായിരുന്നു. പ്രദീപ് ജോസഫ് ഈസ്റ്റര്‍വിഷു സന്ദേശം നല്‍കി.

റിപ്പോര്‍ട്ട്: എല്‍ദോസ് പൂഴിക്കോളേല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക