Image

ഫൊക്കാനാ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി

Published on 21 April, 2018
ഫൊക്കാനാ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018 ഫിലാഡല്‍ഫിയ ദേശീയ കണ്‍വന്‍ഷനില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്ത സ്ഥിതീകരിച്ചിട്ടുണ്ട് . ഇന്നലെ (ശനി) ഫിലഡഫിയയില്‍ നടന്ന ലാന സമ്മേളനത്തില്‍ വച്ച്മുഖ്യമന്ത്രി ഫൊക്കാന കണ്‍വന്‍ഷനു എത്തുന്ന കാര്യം ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍ മാധവന്‍ നായരും സന്നിഹിതനായിരുന്നു.

പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ 2018 ജൂലൈ 5 മുതല്‍ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ സ്ഥിരം രാഷ്ട്രീയ മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കുന്നത് ചരിത്രമാകും

അങ്ങനെയെങ്കില്‍ ഇ .കെ നയനാര്‍ക്ക് ശേഷം ഫൊക്കാനയുടെ വേദിയില്‍ എത്തുന്ന കമ്മ്യുണിസ്‌റ് നേതാവ് കൂടിയാകും പിണറായി വിജയന്‍ .ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയ ഫൊക്കാനയുടെ ആദ്യ പ്രസിഡന്റ് ഡോ;എം അനിരുദ്ധന്‍ മുഖ്യമന്ത്രി ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് ആഭ്യര്‍ത്ഥിച്ചിരുന്നു.

തന്നെയുമല്ല ഫൊക്കാനാ കേരള കണ്‍വന്‍ഷനു മുന്നോടിയായി ഫൊക്കാന നേതാക്കള്‍ മുഖ്യമന്ത്രിയെ രണ്ടു കണ്‍വന്‍ഷനിലേക്കും ക്ഷണിക്കുകയും ചെയ്തിരുന്നു .രണ്ട് ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിക്കാമെന്നും അന്ന് അദ്ദേഹം വാക്കു നല്‍കിയിരുന്നു .

ഫൊക്കാന അന്ന് അദ്ദേഹത്തിന് നല്‍കിയ നിവേദനത്തില്‍ , ഫൊക്കാന ടൂറിസം പ്രോജക്ട് , കേരള പ്രവാസി ട്രിബ്യുണല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ഫൊക്കാനയുടെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു .മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒരു പക്ഷെ ഈ രണ്ടു പ്രൊജെക്ടുകള്‍ക്കും തുടക്കമാകുവാന്‍ ആണ് സാധ്യത .
ഫൊക്കാനാ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി
Join WhatsApp News
George 2018-04-21 16:30:53
ഒന്നുകിൽ വരുന്ന കമ്മ്യൂണിസ്റ് നേതാക്കൾക്ക് നാണവും മാനവും, അതില്ല എന്ന് വെക്കാം കൊണ്ടുവരുന്ന പ്രാഞ്ചികൾക്കെങ്കിലും ഉളുപ്പ് എന്ന സാദനം വേണം. കേരളത്തിലെ വിപ്ലവപ്പാർട്ടികളുടെ പഞ്ചായത്തു തല സമ്മേളനത്തിൽ വരെ എല്ലാ സഹാക്കളും എന്തിനും ഏതിനും തെറി വിളിക്കുന്നത് സാമ്രാജ്യ ശക്തിയായ അമേരിക്കയെയും പ്രസിഡന്റിനെയും ആണ് എക്കാലത്തും. എന്നാൽ മക്കളെ പഠിപ്പിക്കാനും അവസ്സരം കിട്ടുമ്പോഴൊക്കെ ഇങ്ങോട്ടു വരാനും നല്ല ഉത്സാഹവും.
വിഗത കുമാരൻ 2018-04-21 18:36:37
പിണറായി വരുന്നോ , എന്നാൽ  എന്റ ഫൊക്കാന  റെജിസ്ട്രേഷൻ ഞാൻ ക്യാൻസൽ ചെയ്യുന്നു. ഞാൻ ഫോമക്ക്  രജിസ്റ്റർ ചെയ്തു  പൊകാലോം. നീതിയില്ലാത്ത ഇയാളെയൊക്കെ  എന്തിനു  ഫൊക്കാന  ചുമക്കുന്നു. ഒരു നല്ല  വിജിലൻസ്  ഓഫീസർ  ജേക്കബ്  തോമസിന്  ഇയ്യാൾ ഒതുക്കി. ജേക്കബ് താമസിന്റ  USA  യാത്ര പോലും  ഈ മന്ത്രി  ഇടപെട്ടു  ക്യാൻസൽ ആക്കി. corruption  പിടിച്ച  ജേക്കബ് തോമസിനെ  എത്ര നാൾ  ഇയാൾ  പീഡിപ്പിക്കുന്നു.  എന്താ ഈ ഫൊക്കാന  ഫോമാ  പ്രസ്ക്ലബ്  ആൾകാർ  ഇതൊന്നും  പ്രതികരിക്കാത്തത് . ബോയ് കൊട്ട്  പിണറായി വിജയൻ .  ചുമ്മാ  കുറെ പാർശ്വ  വര്ധികളെ  വച്ച്  ഇയാൾ  പ്രവാസി MLA   മാരുണ്ടാക്കി . കുറച്ചു  tax  payers  money  പൊടിച്ചു. ഇവരെല്ലാം  ഒത്തു കളിച്ചു  അവരുടെ  സാലറി  ഇരട്ടിയാക്കി. നഴ്സുകൾക്കു കൊടുക്കാൻ  പണമില്ല . ഇവറ്റകൾ വരുമ്പോൾ  കൂവി വിടുക . 
പിണറായി വരുന്നോ , എന്നാൽ  എന്റ ഫൊക്കാന  റെജിസ്ട്രേഷൻ ഞാൻ ക്യാൻസൽ ചെയ്യുന്നു. ഞാൻ ഫോമക്ക്  രജിസ്റ്റർ ചെയ്തു  പൊകാലോം. നീതിയില്ലാത്ത ഇയാളെയൊക്കെ  എന്തിനു  ഫൊക്കാന  ചുമക്കുന്നു. ഒരു നല്ല  വിജിലൻസ്  ഓഫീസർ  ജേക്കബ്  തോമസിന്  ഇയ്യാൾ ഒതുക്കി. ജേക്കബ് താമസിന്റ  USA  യാത്ര പോലും  ഈ മന്ത്രി  ഇടപെട്ടു  ക്യാൻസൽ ആക്കി. corruption  പിടിച്ച  ജേക്കബ് തോമസിനെ  എത്ര നാൾ  ഇയാൾ  പീഡിപ്പിക്കുന്നു.  എന്താ ഈ ഫൊക്കാന  ഫോമാ  പ്രസ്ക്ലബ്  ആൾകാർ  ഇതൊന്നും  പ്രതികരിക്കാത്തത് . ബോയ് കൊട്ട്  പിണറായി വിജയൻ .  ചുമ്മാ  കുറെ പാർശ്വ  വര്ധികളെ  വച്ച്  ഇയാൾ  പ്രവാസി MLA   മാരുണ്ടാക്കി . കുറച്ചു  tax  payers  money  പൊടിച്ചു. ഇവരെല്ലാം  ഒത്തു കളിച്ചു  അവരുടെ  സാലറി  ഇരട്ടിയാക്കി. നഴ്സുകൾക്കു കൊടുക്കാൻ  പണമില്ല . ഇവറ്റകൾ വരുമ്പോൾ  കൂവി വിടുക . 

sunu 2018-04-21 19:50:08
പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തോം കുത്തി പട പന്തളത്തു. കേരളത്തിൽ പൊരുതി മുട്ടിയാണ് അമേരിക്കയിലേക്ക് വന്നത്.
keraleeyan 2018-04-21 21:49:55
വരുന്നത് കേരള മുഖ്യമന്ത്രിയാണ്. അത് കമ്യൂണിസ്റ്റാണൊ ബി.ജെ.പി ആണൊ എന്നതിനു പ്രസക്തിയില്ല. അതിനാല്‍ ഇത്തരം നാണം കെട്ട പ്രതികരണം പാടില്ല. 
ഉടുമ്പ് രാമൻ 2018-04-21 22:29:28
പ്രതികരിക്കും  അന്തസായി  പ്രതികരിക്കും കേരളീയൻ . ഉരുണ്ടുകളിച്ചു  അധികാരത്തിൽ കയറി. എല്ലാം ശരിയാക്കും എന്ന് പറഞ്ഞു . എന്നാൽ എല്ലാം വഷളാക്കി . ഇവരെല്ലാം ജനസേവകരാണ് . ദൈവങ്ങൾ  അല്ല. കേരളീയൻ പോയി കെട്ടിപിടിച്ചോ. കാര്യം കണ്ടോ . എത്ര ഉപദേശികൾ ആണ് . ഈ ഉപദേശികൾക്കു എത്ര പണം മുടക്കുന്നു . സ്വയം  ശമ്പളം കൂട്ടിയെടുക്കുന്നു. പാവങ്ങൾക്ക്  വേദനമില്ല . നേഴ്സ് കൾക്ക്  ശമ്പളമില്ല . നല്ല ഓശാന പാടാത്ത  ജനങ്ങള  പീഡിപ്പിക്കുന്നു . വിജിലൻസ് ജേക്കബ്  തോമസായിനാ പീഡിപ്പിക്കുന്നു.  USA  നായ് ശാസിക്കുന്നു . ബിജെപി അയാളെയും  ൽഡിഫ് ആയാലും  യുഡിഫ്  ആയാലും  നമ്മൾ  എന്തിനു  എവറക്കായി പണം മുടക്കി  കുമ്പടണം. 
പാവം കമ്പോണ്ടർ 2018-04-22 08:10:25
പങ്കാളികളുടെ തൂങ്ങി വിസയിൽ വന്നവർക്കു അവർക്കറിയാവുന്ന അല്ലെങ്കിൽ കേട്ടിട്ടുള്ള പ്രവർത്തനതലം, അവർക്ക് ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ്. അത് തികച്ചും ന്യായം, സമ്മതിച്ചു. 

പക്ഷേ കേരളത്തിൽ ഒത്തിരി വേറെയും കാര്യങ്ങൾ ഉണ്ട് കേട്ടോ!! വീടില്ലാത്ത പാവങ്ങൾ ഉണ്ട്, കുണ്ടും കുഴിയും മാത്രമുള്ള റോഡുകൾ ഉണ്ട്, വേനലിൽ വെള്ളം കിട്ടാതെ നെട്ടോട്ടമോടുന്ന കുറച്ചു ജനങ്ങൾ ഉണ്ട്. ഗവൺമെണ്ടിന്റെ പ്രഥമ കർത്തവ്യം ഇതൊക്കെ ശരിയാക്കലാണ് 

നേഴ്‌സുമാർക്ക് ശമ്പളം ഇല്ലാ, നേഴ്‌സുമാർക്ക് ശമ്പളം ഇല്ലാ എന്ന് പലരും എഴുതിക്കണ്ടു. അതുകൊണ്ടു പറഞ്ഞതാ.
രാമന്‍കുട്ടി 2018-04-23 00:31:24
ബീഡിയുണ്ടോ സഖാവേ ഒരു "ഫൊക്കാന"എടുക്കാന്‍....?!
നാഴികക്ക് നാല്പതു വട്ടം അമേരിക്കയെ തള്ളി പറയുന്നവരെ എന്തിന്റെ പേരില്‍ ഇങ്ങോട്ട് കേട്ടിയെഴുന്നള്ളിക്കുന്നു.  ഈ വര്ഷം ആദ്യം, അദ്ദേഹം പറഞ്ഞത് ഒന്ന് വായിച്ചു നോക്ക്....
അമേരിക്കക്കെതിരായ ശക്തിയായി ചൈന വളരുന്നു. എന്നാല്‍, ഇതിനെതിരേഅമേരിക്ക വന്‍ സഖ്യം രൂപീകരിക്കുന്നുവെന്നും പിണറായി പറഞ്ഞു.
https://www.manoramaonline.com/news/latest-news/2018/01/27/cm-pinarayi-vijayan-supports-kodiyeri-balakrishnan-in-china-issue.html 
Kridhartan 2018-04-23 08:33:56

Why  Pinarayi  ? Anyone  in  FOKANA  have the  courage  to say " Kadaku  Purathu "

The worst  CM  of  Kerala  History,  who  hates  America 

Suresh  Gopi  should  have  been a  better  option 

Sunny  Leone  was  the  best  option

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക