Image

നോര്‍ത്ത് ടെക്‌സസ് ശ്രീനാരായണ മിഷന്‍ ഫാമിലി നൈറ്റ് ഡാലസില്‍ ഫെബ്രുവരി 21 വൈകിട്ട് 6 ന്

പി പി ചെറിയാന്‍ Published on 21 April, 2018
നോര്‍ത്ത് ടെക്‌സസ് ശ്രീനാരായണ മിഷന്‍ ഫാമിലി നൈറ്റ് ഡാലസില്‍ ഫെബ്രുവരി 21 വൈകിട്ട് 6 ന്
ഇര്‍വിങ് (ഡാലസ്): നോര്‍ത്ത് ടെക്‌സസ് ശ്രീനാരായണ മിഷന്റെ ആഭിമുഖ്യത്തില്‍ ഫാമിലി നൈറ്റ് ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഇര്‍വിങ്ങില്‍ നടക്കും.
ടെക്‌സസ് സ്റ്റേറ്റ് പ്രതിനിധി മാറ്റ് റിനാള്‍ഡ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഇര്‍വിംഗ് കെയേഴ്‌സുമായി സഹകരിച്ചു ഫുഡ് ഡ്രൈവ്, ലൈവ് ഗാനമേള മുന്‍ ഭാരവാഹികള്‍ക്ക് അവാര്‍ഡുദാനം എന്നിവ ഉണ്ടായിരിക്കും. ഫുഡ് ഡ്രൈവില്‍ പങ്കെടുക്കുന്നവര്‍ക്ക് കമ്മ്യൂണിറ്റ് ക്രെഡിറ്റ് അവേഴ്‌സും ലഭിക്കും. സാരി വെയറിങ് മത്സരം, ഭരതനാട്യം,  ചെണ്ടമേളം തുടങ്ങിയ പരിപാടികളും ഫാമിലി നൈറ്റിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ടെന്നും എല്ലാവരേയും ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

സ്ഥലം : ഇന്ത്യ 101 ഓഡിറ്റോറിയം 

3311 റീഗന്റ് ബിലവ്‌സ് സ്യൂട്ട് 101

ഇര്‍വിങ് ടെക്‌സസ് - 75063

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.nsmnt.org
നോര്‍ത്ത് ടെക്‌സസ് ശ്രീനാരായണ മിഷന്‍ ഫാമിലി നൈറ്റ് ഡാലസില്‍ ഫെബ്രുവരി 21 വൈകിട്ട് 6 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക