Image

ഡിജിപി ജേക്കബ് തോമസിന്റെ വിദേശയാത്ര സര്‍ക്കാര്‍ നിഷേധിച്ചു

Published on 20 April, 2018
ഡിജിപി ജേക്കബ് തോമസിന്റെ വിദേശയാത്ര സര്‍ക്കാര്‍ നിഷേധിച്ചു
സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ വിദേശയാത്ര അനുമതി സര്‍ക്കാര്‍ നിഷേധിച്ചു. വിവിധ സര്‍വകലാശാലകളില്‍ ക്ലാസെടുക്കുന്നതിന് അടക്കം അമേരിക്ക, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിയാണു ചീഫ് സെക്രട്ടറി നിഷേധിച്ചത്. 

അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണവുമായി സഹകരിക്കാത്തതാണു വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിക്കുന്നതിനു കാരണമായി ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചൂണ്ടികാട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനുമതി നിഷേധിച്ചതെന്നാണു സൂചന. 

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് മന്ത്രിമാരടക്കമുള്ള ഉന്നത നേതാക്കള്‍ക്കെതിരേ അഴിമതിയുമായി ബന്ധപ്പെട്ടു കര്‍ശന നടപടി എടുത്തതായിരുന്നു സര്‍ക്കാരുമായി ഇടയാനുള്ള കാരണം. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയ ശേഷം പൊതു ചടങ്ങിലും സമൂഹ മാധ്യമങ്ങള്‍ വഴിയും സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തുടര്‍ന്നു അദ്ദേഹത്തെ സര്‍വീസില്‍സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക