Image

ഫോമ ഇലക്ഷന്‍: ന്യൂയോര്‍ക്കോ ഡാളസോ?

Published on 20 April, 2018
ഫോമ ഇലക്ഷന്‍: ന്യൂയോര്‍ക്കോ ഡാളസോ?
ഫോമ ഇലക്ഷന്‍ ചൂടുപിടിക്കുമ്പോള്‍ ചിത്രം വ്യക്തമായിട്ടില്ലെങ്കിലും പ്രാദേശികവാദത്തിനും പ്രസക്തിയേറുന്നു. ന്യൂയോര്‍ക്ക് വേണോ, ഡാളസ് വേണോ എന്നതാണ് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയം

ഇക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നിലപാട് വ്യക്തമാക്കണമെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗീസ് ആവശ്യപ്പെട്ടുവെങ്കിലും മിക്കവരും തന്ത്രപരമായ നിശബ്ദത പാലിക്കുന്നു. ന്യൂയോര്‍ക്ക് കണ്‍വന്‍ഷനെ അനുകൂലിച്ച് രംഗത്തുള്ളത് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫും, മേരിലാന്റില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി മാത്യു വര്‍ഗീസുമാണ്.

ന്യൂയോര്‍ക്കില്‍ നിന്നു തന്നെയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോസ് ഏബ്രഹാം, ജോ. സെക്രട്ടറി സ്ഥാനാര്‍ത്ഥി രേഖാ നായര്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പ് ചെറിയാന്‍ എന്നിവര്‍ പ്രത്യേക നിലപാടൊന്നും പറഞ്ഞിട്ടില്ല. ന്യൂജേഴ്സിയില്‍ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അന്നമ്മ മാപ്പിളശേരിയുമുണ്ട്.

ടെക്സസിലെ സംഘടനകളില്‍ ഡാളസ് കണ്‍വന്‍ഷന്‍ വേണമെന്ന ചിന്താഗതിയുണ്ടെന്ന് അവിടെനിന്നുള്ള നേതാക്കള്‍ പറയുന്നു. 1996-ലാണ് ഡാളസില്‍ ഇതിനു മുമ്പ് അവിഭക്ത ഫൊക്കാന കണ്‍വന്‍ഷന്‍ നടന്നത്. എന്നാല്‍ ഫോമയുടെ സ്ഥാപക സമ്മേളനം പ്രസിഡന്റ് ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ 2008-ല്‍ ഹൂസ്റ്റണിലാണ് നടന്നത്. 2012-ല്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ബേബി ഊരാളില്‍ പ്രസിഡന്റായി നടത്തിയ കണ്‍വന്‍ഷന്‍ കപ്പലിലായിരുന്നതിനാല്‍ അതിനെ ന്യൂയോര്‍ക്ക് കണ്‍വന്‍ഷനായി വിലയിരുത്താനാവില്ലെന്നാണ് ന്യൂയോര്‍ക്ക് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കില്‍ 1998-ലെ റോച്ചസ്റ്റര്‍ ഫൊക്കാന കണ്‍വന്‍ഷനു ശേഷം ന്യൂയോര്‍ക്കിലും കണ്‍വന്‍ഷന്‍ ഉണ്ടായിട്ടില്ല.

ചുരുക്കത്തില്‍ സ്ഥലത്തിന്റെ അര്‍ഹത നോക്കുമ്പോള്‍ ഡാളസിനും ന്യൂയോര്‍ക്കിനും തുല്യ പരിഗണന നല്‍കാം.

പാനലില്ലെന്നാണ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. പക്ഷെ സൂക്ഷ്മമായി നോക്കുന്നയാള്‍ക്ക് പാനല്‍ സുവ്യക്തം. ആകെ ഒരു പാനലിലും ഇല്ലാതെ നില്‍ക്കുന്നത് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പ് ചെറിയാന്‍ മാത്രം.

ഒരു പാനലിലും ഉള്‍പ്പെടുന്നില്ലെന്നു ആദ്യം മുതല്‍ വ്യക്തമാക്കിയത് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോസ് ഏബ്രഹാമാണ്. എന്നാല്‍ ന്യൂയോര്‍ക്ക് കണ്‍വന്‍ഷനെ അനുകൂലിച്ച് മറ്റൊരു ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി വരുമ്പോള്‍ ജോസ് ഏബ്രഹാമിന്റെ നിലപാടിനും പ്രസക്തിയേറുന്നു. ഒരു നിലപാട് എടുക്കേണ്ട സ്ഥിതിയും വരുന്നു.
(തുടരും....)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു. വ്യക്തിപരമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഒഴിവാക്കുക 
ഫോമ ഇലക്ഷന്‍: ന്യൂയോര്‍ക്കോ ഡാളസോ?
Join WhatsApp News
Fomettan 2018-04-20 11:35:24
രേഖാ നായര്‍ ജോ. സെക്രട്ടറിയായി മല്‍സരിക്കുന്നതില്‍ ഖേദമുണ്ട്. എത്രയൊ ഉയര്‍ന്ന സ്ഥാനത്താണ് അവരെ എല്ലാവരും കാണുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഏതൊരു സ്ഥാനത്തെക്കും ഇലക്ഷന്‍ ഇല്ലാതെ തന്നെ അവരെ തെരെഞ്ഞെടുക്കുമായിരുന്നു.
എന്നിട്ടും ഒരാള്‍, അതും പൊതുവില്‍ സമ്മതനായ ഒരാള്‍, നില്‍ക്കുന്ന സ്ഥാനത്തെക്ക് മല്‍സരവുമായി വന്നത് ശരിയായില്ല. ചിലരുടെ പൊളിറ്റിക്‌സ് കളിക്ക് ് രേഖയെപ്പോലൊരാള്‍ നിന്നു കൊടുക്കരുത്
observer 2018-04-20 11:59:40
ഞാന്‍ ഭയങ്കരനാണെന്നും ഞാന്‍പറയുന്നത് പോലെ നടക്കണമെന്നും കരുതുന്ന അഹന്തയുള്ളവരെ പൊട്ടിച്ച് കയ്യില്‍ കൊടുക്കണം. ഫോമാ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള വേദിയാണ്‌ 
ഫോമൻ 2018-04-20 18:10:55
കഴിവുള്ളവർ അതു സ്വന്തമായി പ്രവർത്തിച്ചു തെളിയിച്ചു മുൻ നിരയിലേക്ക് കടന്നു വരട്ടെ. ബുദ്ധിജീവികളുടെ ബിനാമി  പൊട്ടന്മാരാരും പാനലിന്റെ ബലത്തിൽ ഇത്തവണ ജയിച്ചുവരണ്ട. 
ജിൻസി 2018-04-20 18:20:32
ഫോമേട്ടനോട് ഒരു വാക്ക്.
വേറൊരു സ്ഥാനാർതിയോടും തോന്നാത്ത ഒരു ഖേദം കണ്ടു.
ഈ സാജു ജോസഫ് ആണോ പൊതു സമ്മതൻ?
Kottayamkaaran 2018-04-20 18:58:55
ഫോമേട്ടൻ പറഞ്ഞത് വിജോയിച്ചു കൊണ്ട് യോജിക്കുന്നു. ഒന്ന് രേഖ വളരെ ഉയരത്തിൽ അമേരിക്കൻ മലയാളികള് കാണുന്നഒരുകുട്ടി ആണെന്നുള്ളതിൽ സംശയം ഇല്ല. പക്ഷെ ഇവിടെ ജനിച്ചു വളർന്ന ഒരു കുട്ടി അവളുടെ പ്രവർത്തി ഫോമാ നേരിട്ട്കണ്ടു ബോധ്യപ്പെടുത്തതാണ്.എന്തിനു രേഖയെ മാറ്റി നിർത്തണം? 
Anonymous 2018-04-20 18:48:36
Thaankal aa paranjathil njan viyojikunnu. Rekha kazinja 2 varsham aayi valara aathmarthamaayi fomaku vendi prevarthikunna oraal aanu. Pothu sammathanaayi oraal ennu parayunnathu ningalude mathram abhipraayam aanu. Vektham aayi anveshichittu abhiprayam parayunnathayirikum nallathu 
Raju Nair 2018-04-20 21:48:31
ന്യൂ യോര്‍ക്കിലെ മലയാളികള്‍  ഭയങ്കര തമ്മില്‍ തല്ലാണന്നു കേള്‍ക്കുന്നു. മലയാളികളുടെ ഗുണവതികാരം കൊണ്ട്, മലയാളികള്‍ക്ക് കൊടുത്തുകൊണ്ടിരുന്ന ഹാളുകള്‍ ഹോട്ടലുകള്‍  ഒക്കെ ഇനി കിട്ടില്ലന്നും പറയുന്നു. മാത്രമല്ല, ന്യൂ യോര്‍ക്ക്‌ കണ്ടു കണ്ട് മടുത്തു ....
ഇനി വേറെ എവിടെയെങ്കിലും ഒക്കെ ആവാമല്ലോ .....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക