Image

ജീവിത ചക്രം (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 20 April, 2018
ജീവിത ചക്രം (കവിത: ഫൈസല്‍ മാറഞ്ചേരി)
സൂര്യനും ചന്ദ്രനും
ഓടിക്കളിച്ച്
രാത്രിയും പകലും
തിരിക്കുന്നു

മാറാത്താ മനസ്സുകള്‍
മാറാല കെട്ടി മാറാപ്പു
ഭാണ്ഡങ്ങള്‍ തീര്‍ക്കുന്നു

കാറ്റും മേഘവും കണ്ണു
പൊത്തിക്കളിച്ച് മഴയായ്
കണ്ണീര്‍ പൊഴിക്കുന്നു

പൂവായ് വിരിഞ്ഞ്
കായായ് പഴുത്ത്
മണ്ണില്‍ പൊഴിയുന്നു
ജന്മങ്ങള്‍, നശ്വര ജന്മങ്ങള്‍

ആഘോഷമാക്കാന്‍
കൊതിക്കുന്ന ജീവിതം
അല്ലലില്‍ കറങ്ങി നില
തെറ്റി ആഴിയില്‍ പതിക്കുന്നു

മരിക്കാത്ത ഓര്‍മ്മകള്‍
നശിക്കാതെ കബറടക്കിയ
ശ്മശാനമാണീ മര്‍ത്ത്യ ഹൃദയം......
Join WhatsApp News
വിദ്യാധരൻ 2018-04-20 19:37:10
ഒരു കവി അവന്റെ പ്രവർത്തി സ്വയം ആസ്വദിച്ചു ചെയ്യുമ്പോൾ അത് ആസ്വാദകരെയും ആസ്വാദിപ്പിക്കുന്നു. സൂര്യനും ചന്ദ്രനും ഓടിക്കളിക്കുമ്പോൾ രാത്രിയും പകലും ഉണ്ടാകുന്നു. മനസ്സിന് മാറ്റം വരണമെങ്കിൽ വിചിന്തനം എന്ന പ്രക്രിയയിലൂടെ മാത്രമെ കഴിയൂ  . അല്ലെങ്കിൽ മാറാലകളാൽ ചുറ്റപ്പെട്ടു  അന്ധകാരത്തിൽ തപ്പി തടഞ്ഞുകൊണ്ടേയിരിക്കും .  പൂവായ് വിരിഞ്ഞു കായായ് അവസാനം പഴുത്തു മണ്ണിൽ കൊഴിയുന്നു . ഇതൊരു ലോക ത്വത്വമാണ് 

"ഇന്നീവിധം ഗതിനിനക്കായ് പോക പിന്നൊ
ന്നൊന്നായ് വരുമാവഴി ഞങ്ങളെല്ലാം 
ഒന്നിനുമില്ല നില ഉന്നതമായ കുന്നു-
മെന്നലാഴിയുമൊരിക്കൽ  നശിക്കുമോർത്താൽ "  (വീണപൂവ് -ആശാൻ )

നാശമില്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിൽ ഇല്ല.  ആ ചിന്ത മനുഷ്യ ജീവിതത്തെ ക്രമീകരിക്കാനും ഈ പ്രാപഞ്ചിക ജീവിതത്തെ ധന്യമാക്കാനും സാഹായിക്കും .  ഭാവനയിൽ തുന്നിയെടുത്ത ഈ കവിതയ്ക്ക് മനുഷ്യ ജീവിതത്തെ സ്വാധിനീക്കാൻ കഴിയും . കവിക്ക് അഭിനന്ദനം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക