Image

ശ്രീജിത്തിന്റെ മരണകാരണം പോലീസ് മര്‍ദ്ദനം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് ; ശരിയാ ചികിത്സ കിട്ടിയിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു

Published on 19 April, 2018
ശ്രീജിത്തിന്റെ മരണകാരണം പോലീസ് മര്‍ദ്ദനം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് ; ശരിയാ ചികിത്സ കിട്ടിയിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു

കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡിമരണം പോലീസ് മര്‍ദ്ദനം മൂലമെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ്. അടിവയറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. പോലീസ് പിടികൂടിയപ്‌പോഴാണ് ഈ പരിക്കുണ്ടായതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം.

മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ പ്രത്യേക അന്വേഷണസംഘം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ശ്രീജിത്തിന്റെ മരണകാരണം പോലീസ് മര്‍ദനം തന്നെയെന്ന് പറയുന്നത്. അടിവയറിനേറ്റ ഒറ്റക്ഷതമാണ് മരണകാരണമെന്ന് ബോര്‍ഡ് സ്ഥിരീകരിച്ചു. ഇത്തരത്തിലുള്ള മാരകക്ഷതമേറ്റാല്‍ ഒരാള്‍ക്ക് പരമാവധി 6 മണിക്കൂര്‍ മാത്രമേ സാധാരണനിലയില്‍ പെരുമാറാനാകൂ എന്നും മെഡിക്കല്‍ ബോര്‍ഡ് അന്വേഷണസംഘത്തിന് മറുപടി നല്‍കി. ഇക്കാരണത്താലാണ് ആറാം തീയതി വൈകുന്നേരം പോലീസ് പിടികൂടിയ ശ്രീജിത്തിന് ഏഴാം തീയതി പുലര്‍ച്ചെ വയറുവേദനയുണ്ടായതെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു.

മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞുപോയിരുന്നു. ശ്രീജിത്തിന് ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു. ഭക്ഷണം കഴിച്ചത് അണുബാധ വര്‍ധിപ്പിച്ചതായും മെഡിക്കല്‍ ബോര്‍ഡ് പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക