Image

റോഡില്ല; അനുജന്റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം

Published on 19 April, 2018
റോഡില്ല; അനുജന്റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം
ഇന്ത്യയില്‍ നിന്നും വേദനിക്കുന്ന വാര്‍ത്ത വീണ്ടും. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ മണ്ഡലമായ മാജുലിയില്‍ റോഡില്ലാത്തതിനാല്‍ അനുജന്റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം. മാജുലിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള ലഖിംപുര്‍ ജില്ലയിലെ ബലിജന്‍ ഗ്രാമവാസിയായ പതിനെട്ടുകാരന്റെ മൃതദേഹവുമായാണ് സഹോദരന്‍ കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയത്. സൈക്കിള്‍ അല്ലാതെ മറ്റൊരു വാഹനവും കടക്കാന്‍ കഴിയുന്ന റോഡ് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെ തുടര്‍ന്നാണ് സഹോദരന്റെ മൃതദേഹം ജ്യേഷ്ഠന് സൈക്കിളില്‍ എത്തിക്കേണ്ടി വന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക