Image

യുപിയില്‍ അച്ഛനും സുഹൃത്തും ചേര്‍ന്ന് മകളെ ക്രൂരമായി പീഡിപ്പിച്ചു

Published on 19 April, 2018
യുപിയില്‍ അച്ഛനും സുഹൃത്തും ചേര്‍ന്ന് മകളെ ക്രൂരമായി പീഡിപ്പിച്ചു
അച്ഛനും സുഹൃത്തുക്കളും ചേര്‍ന്ന് മകളെ ബലാല്‍സംഗം ചെയ്തു. മകളെയും കൂട്ടി കാംലപൂരില്‍ നടക്കുന്ന വിപണന മേള കാണാന്‍ പോയതായിരുന്നു അച്ഛന്‍.
അവിടെ വെച്ചായിരുന്നു സുഹൃത്ത് മാന്‍ സിങ്ങിനെ വിളിച്ചു വരുത്തി ഇരുവരും ചേര്‍ന്ന് 35 കാരിയും ഒരുകുട്ടിയുടെ അമ്മയും കൂടിയായ സ്ത്രീയെ അതിക്രൂരമായി പീഡിപ്പിച്ചത്.
നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ് മാന്‍ സിങ്ങ്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം.

സംഭവത്തില്‍ ഒരാളെ പിടികൂടിയെന്നും യുവതിയുടെ അച്ഛനും മറ്റൊരാളും ഒളിവിലാണെന്നും ഇവര്‍ക്കായുളള തിരച്ചില്‍ നടക്കുകയാണെന്നും അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് മാര്‍ടന്ത് പ്രകാശ് സിങ് പറഞ്ഞു. 20 വര്‍ഷം മുമ്പ് വിവാഹിതയായ യുവതി വിവാഹ മോചിതയായതു മുതല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. അച്ഛന്റെയും സുഹൃത്തിന്റെയും പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ യുവതി അമ്മയെ വിവരങ്ങള്‍ അറിയിച്ചശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക