Image

എടിഎമ്മുകളിലെ കറന്‍സിക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കപ്പെടുമെന്ന് എസ്ബിഐ ചെയര്‍മാന്‍

Published on 19 April, 2018
എടിഎമ്മുകളിലെ കറന്‍സിക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കപ്പെടുമെന്ന് എസ്ബിഐ ചെയര്‍മാന്‍
എടിഎമ്മുകളിലെ കറന്‍സിക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കപ്പെടുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍. കറന്‍സിക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് കറന്‍സി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇത് ഇന്ത്യ ഒട്ടാകെ അനുഭവപ്പെട്ട പ്രശ്‌നമല്ല. തെലുങ്കാന ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ മാത്രം ഉണ്ടായ പ്രശ്‌നമാണ്. വെള്ളിയാഴ്ചയോടെ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കറന്‍സി ആവശ്യമായ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ പണം കൈയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ബാങ്കിന് ഇവ എങ്ങനെ വിതരണം ചെയ്യാനാവും. രാജ്യത്തിന് ഇത് ഒട്ടും യോജിച്ചതല്ല. കറന്‍സിയുടെ പുനചംക്രമണം അനിവാര്യമാണെന്നും അദ്ദേഹം സൂചപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക