Image

റിംഗിലെ താരം ബ്രൂണോ ഓര്‍മ്മയായി

പി.പി. ചെറിയാന്‍ Published on 19 April, 2018
റിംഗിലെ താരം ബ്രൂണോ ഓര്‍മ്മയായി
പിറ്റ്‌സ്ബര്‍ഗ് (പെന്‍സില്‍വാനിയ): വേള്‍ഡ് റസലിംഗ് ഫെഡറേഷനന്‍ ഹെവി വെയ്റ്റ് ചാമ്പ്യന്‍ ബ്രൂണൊ സമ്മര്‍ റ്റിനൊ (82) പെന്‍സില്‍വാനിയ പിറ്റ്‌സ്ബര്‍ഗില്‍ നിര്യാതനായി. 1960- 70 കാലഘട്ടത്തില്‍ അമേരിക്കയിലെ ഏറ്റവും പ്രസിദ്ധനായ റസ്‌ലറായാണ് ബ്രൂണൊ അറിയപ്പെട്ടിരുന്നത്. 1963- 1971, 1973- 1977 വേള്‍ഡ് ഹെവി വെയ്റ്റ് ചാംപ്യന്‍ഷിപ്പ് നേടിയ ബ്രൂണൊ 1981ല്‍ റിട്ടയര്‍ ചെയ്തുെവങ്കിലും വീണ്ടും 1984- 1988  വര്‍ഷങ്ങളില്‍ വേള്‍ഡ് റസിലിംഗിലേക്ക് മടങ്ങിയെത്തിയിരുന്നു.


1935 ല്‍ ഇറ്റലിയില്‍ ജനിച്ച ബ്രൂണോ 1950 ലാണ് അമേരിക്കയിലെ പിറ്റ്‌സ് ബര്‍ഗില്‍ പിതാവിനോടൊപ്പം താമസമാക്കിയത്. 1959 ല്‍ കാരളിനെ വിവാഹം ചെയ്ത ബ്രൂണോക്ക് മൂന്നു മക്കളാണുള്ളത്. ബ്രൂണോയുടെ മരണത്തോടെ മൂന്ന് ദശാബ്ദം റിംഗ് അടക്കി ഭരിച്ച പഴയ തലമുറയിലെ ഒരു കണ്ണി കൂടെ നഷ്ടപ്പെട്ടു.

2011ല്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. മരിക്കുന്നതിന് ചില മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രൂണോ, കുടുംബാംഗങ്ങളുടേയും സ്‌നേഹിതരുടേയും സാന്നിധ്യത്തിലാണ് റസിലിംഗില്‍ ചരിത്രം തിരുത്തികുറിച്ച ജീവിതത്തിന് തിരശ്ശീല വീണത്.

റിംഗിലെ താരം ബ്രൂണോ ഓര്‍മ്മയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക