Image

ടാകസി ഓടിക്കാന്‍ ബാഡ്‌ജ്‌ വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്‌

Published on 19 April, 2018
ടാകസി ഓടിക്കാന്‍ ബാഡ്‌ജ്‌ വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്‌
ടാകസി ഓടിക്കാന്‍ ബാഡ്‌ജ്‌ വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്‌ പുതിയ ഉത്തരവ്‌ ഇറക്കി. മീഡിയം/ഹെവി ഗുഡ്‌സ്‌, പാസന്‍ജര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന്‌ മാത്രമാണ്‌ പുതിയ ഉത്തരവ്‌ അനുസരിച്ച്‌ ബാഡ്‌ജ്‌ ആവശ്യമുള്ളത്‌. ഇതു സംബന്ധിച്ച ഉത്തരവ്‌ കേന്ദ്ര റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ്‌ ദാമ്ലേയാണ്‌ നല്‍കിയത്‌.

ലൈറ്റ്‌ ഗുഡ്‌സ്‌ / പാസന്‍ജര്‍, ഇ റിക്ഷ, ഇ കാര്‍ട്ട്‌, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉളളതും, ഇല്ലാത്തതും തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്‌ജ്‌ ആവശ്യമില്ല. 1988 ലെ ലൈസന്‍സ്‌ നിയമത്തിലെ വ്യവസ്ഥയാണ്‌ പുതിയ ഉത്തരവ്‌ നീക്കിയത്‌.

നേരെത്ത ടാക്‌സിലൈറ്റ്‌ മോട്ടര്‍ വാഹനം ഓടിക്കാന്‍ ബാഡ്‌ജ്‌ വേണ്ട എന്ന നിര്‍ദേശം ഒരു കേസില്‍ സുപ്രീം കോടതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ പുതിയ തീരുമാനം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക