Image

ചിത്രയും ശരത്തും സംഘവും ലോസ് ആഞ്ചെലെസില്‍

പ്രസാദ് പി Published on 19 April, 2018
ചിത്രയും ശരത്തും  സംഘവും ലോസ് ആഞ്ചെലെസില്‍
ലോസ് ആഞ്ചെലെസ്: പ്രശസ്ത പിന്നണിഗായിക മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും സംഘവും ലോസ് ആഞ്ചെലസിലെത്തി. അമേരിക്കയിലും കാനഡയിലുമായി ഏപ്രില്‍  മെയ് മാസങ്ങളില്‍ നടക്കുന്ന 'ചിത്രശലഭങ്ങള്‍'  എന്ന സംഗീതപരിപാടിയുമായി എത്തുന്ന സംഘത്തില്‍ സംഗീത സംവിധായകനും ഗായകനുമായ ശരത്, ഗായകരായ  നിഷാദ്, രൂപ, എന്നിവരും പതിനഞ്ചോളം ഉപകരണ സംഗീതജ്ഞരുമുണ്ട്. 

ഉച്ചയ്ക്ക് രണ്ടുമണിക്ക് ദുബായില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ലോസ് ആഞ്ചലസിലെത്തിയ സംഘത്തിന് ഊഷ്മളമായ വരവേല്‍പ്പു ലഭിച്ചു.  മലയാളീ സംഘടനയായ  'ഓം' സെക്രട്ടറി വിനോദ് ബാഹുലേയന്‍, ഡയറക്ടര്‍മാരായ രവി വെള്ളത്തിരി, ഹരികുമാര്‍, അജീഷ് നമ്പ്യാര്‍,ഗായകനും ചലച്ചിത്ര സംവിധായകനുമായ ദീപു നായര്‍ തുടങ്ങിയവര്‍ എയര്‍പോര്‍ട്ടില്‍ സംഘത്തെ സ്വീകരിച്ചു. 

ചിത്രശലഭങ്ങളുടെ ആദ്യ അവതരണം, ഓം സാംസ്‌കാരിക നിലയത്തിന്റെ ധശേഖരണാര്‍ത്ഥം ഏപ്രില്‍ ഇരുപത്തിയൊന്നിന് ശനിയാഴ്ച ലോസ് ആഞ്ചലസിലെ  പയനിയര്‍ ബ്ലോവര്‍ഡിലുള്ള എക്‌സ്സെല്‍സിയര്‍   ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്. പരിപാടിക്കായി കാത്തിരിക്കുകയാണ് ലോസ് ആഞ്ചലസിലെ സംഗീത പ്രേമികള്‍.

ചിത്രയും ശരത്തും  സംഘവും ലോസ് ആഞ്ചെലെസില്‍ ചിത്രയും ശരത്തും  സംഘവും ലോസ് ആഞ്ചെലെസില്‍ ചിത്രയും ശരത്തും  സംഘവും ലോസ് ആഞ്ചെലെസില്‍
Join WhatsApp News
Mathew V. Zacharia. New York 2018-04-19 10:07:28
Chitra and Company: I thank God for your music, and has been a blessing to me. So I humbly bless your stay in this great nation under God " The Lord bless you and keep you ! The Lord let his face shine upon you, and be gracious to you! The Lord look upon you kindly and give you peace! Numbers 6:24-26
Mathew V. Zacharia, New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക