Image

ഗീതാമണ്ഡലം അതിവിപുലമായി വിഷുവും ബാലസുബ്രമണ്യ പ്രതിഷ്ഠയും ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 18 April, 2018
ഗീതാമണ്ഡലം അതിവിപുലമായി വിഷുവും ബാലസുബ്രമണ്യ പ്രതിഷ്ഠയും ആഘോഷിച്ചു
ചിക്കാഗോ: കൊന്നപ്പൂക്കളുടെ നിറശോഭയില്‍ വടക്കേ അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിന് നവ്യാനുഭൂതിപകര്‍ന്ന് കൊണ്ട് ഗീതാമണ്ഡലം അതിവിപുലമായി വിഷുവും ബാലസുബ്രമണ്യ പ്രതിഷ്ഠയും ആഘോഷിച്ചു.

അതിരാവിലെ ചിന്നജിയാര്‍ പാഠശാലയില്‍നിന്നുള്ള യജുര്‍വ്വേദഗണപാഡികള്‍ ബ്രഹ്മശ്രീ രാമാചാര്യദീക്ഷിതാലുവിന്റേയും, മൈസൂര്‍ മഹാരാജാപാഠശാലയില്‍ നിന്നും ആഗമ ശാസ്ത്രപണ്ഡിതനുമായ ശ്രീലക്ഷ്മിനാരായണ ശാസ്ത്രികളുടെ യുംനേതൃത്വത്തില്‍ നടന്ന ഗണപതിഹോമത്തോടെയാണ് ഈവര്‍ഷത്തെ വിഷുപൂജകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ചിക്കാഗോയിലെ സുബ്രഹ്മണ്യഭക്തരുടെ നീണ്ടനാളത്തെ പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിയിലേക്ക് എത്തിച്ചുകൊണ്ട് ഗീതാമണ്ഡലം തറവാട്ട് ക്ഷേത്രത്തില്‍ ജലാധിവാസവും, ധാന്യാധിവാസവും, ഫലാധിവാസവും നടത്തിയശേഷം, ബാലസുബ്രമണ്യ സ്വാമിയ്ക്കും, ശ്രീകൃഷ്ണശിലയില്‍ തീര്‍ത്ത, ഓടകുഴല്‍മീട്ടിനില്‍ക്കുന്ന ഉണ്ണിക്കണ്ണനും, പാലാഭിഷേകവും, പഞ്ചാമൃതഭിഷേകവും, പനീര്‍അഭിഷേകവും, ഭസ്മാഭിഷേകവും, കളഭാഭിഷേകവും നടത്തി.

തുടര്‍ന്ന്ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രംലഭിക്കുന്ന പ്രതിഷ്ഠാചടങ്ങ്, ഋഗ്‌യെജുര്‍വേദ പണ്ഡിതരായ ശിവരാമകൃഷ്ണ ബാലസുബ്രമണ്യ അയ്യരുടെയും, രാജയുടെയും, രാജേഷ് അയ്യരുടെയും സുബ്രമണ്യ സൂക്തങ്ങളുടെയും, രുദ്രചമകങ്ങളുടെയും, സുബ്രമണ്യമന്ത്രങ്ങളുടെയും, കവചത്തിന്റെയും നടുവില്‍, ബ്രഹ്മശ്രീ രാമാചാര്യ ദീക്ഷിതാലു നടത്തി, തുടര്‍ന്ന ്അലങ്കാരവും, പുഷ്പാഭിഷേകവും നടത്തിയശേഷം ത്രിഷ്ടി അര്‍ച്ചനയും നടത്തി.

അതിനുശേഷം അമേരിക്കയില്‍ ആദ്യമായി, നാരായണീയ ആചാര്യന്‍ബ്രഹ്മശ്രീ ആഞ്ഞം തിരുമേനിയുടെ ശിഷ്യനായ സുനില്‍ നമ്പീശന്റെ നേതൃത്വത്തില്‍ നടന്ന ശ്രീനാരായണീയ യജ്ഞംകൃഷ്ണഭക്തരുടെയും മനസ്സില്‍പരമാനന്ദം പകര്‍ന്ന് നല്‍കി. തുടര്‍ന്ന ്വൈദികപണ്ഡിത ര്‍നടത്തിയ നാരായണ, പുരുഷസൂക്തങ്ങള്‍ മുഴങ്ങിയ ശുഭവേളയില്‍ ഭക്തജനങ്ങള്‍ക്ക് കണ്ണിനും കാതിനുംസുകൃതം പകര്‍ന്നുകൊണ്ട് ഓട്ടുപാത്രത്തില്‍ പരമ്പരാഗതരീതിയില്‍ നാട്ടില്‍നിന്നുംവരുത്തിയ കണിക്കൊന്നയുടെ ഭംഗിയില്‍ ഒരുക്കിയകണി, നടതുറന്ന് ഭഗവാനെ കണികാണിച്ചശേഷം, ഭക്തര്‍ക്ക് കണിദര്‍ശനം നല്‍കി. ചിക്കാഗോയിലെ വിഷുചരിത്രത്തില്‍ ആദ്യമായിആണ് ഇത്രയുംവിപുലമായ രീതിയില്‍ ഒരു വിഷുപൂജയും, വിഷുകണിയും ഒരുക്കുന്നത്.

തുടര്‍ന്ന് തറവാട്ടിലെ മുതിര്‍ന്ന തറവാട്ടമ്മയായ കമലാക്ഷി കൃഷ്ണന്‍ വിഷു ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാ കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിഷുകൈനീട്ടം നല്‍കി അനുഗ്രഹിച്ചു. പിന്നീട് ചിക്കാഗോയിലെ അനുഗ്രഹീത കലാകാരന്മാരായ അനുശ്രീ, ദേവതീര്‍ത്ഥ, ബിന്ദു എന്നിവരുടെയും ഗാനങ്ങളും, അഭിലിന്റെ തബലവാദ്യവും, അഭിനന്ദയുടെ അതിമനോഹരമായ വയലിന്‍കച്ചേരിയും നടന്നു. തുടര്‍ന്ന് നാട്ടില്‍നിന്നും വരുത്തിയ തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യയുംനല്‍കി.

ചിക്കാഗോയിലെയും സമീപപ്രദേശങ്ങളിലെയും ഭക്ത ജനങ്ങള്‍ക്ക് ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരുവിഷുകാലമാണ് ഗീതാമണ്ഡലം ഈവര്‍ഷം ഹൈന്ദവ സമൂഹത്തിനു നല്‍കിയത്. നമ്മുടെ സംസ്കൃതിഅടുത്ത തലമുറയിലേക്ക് എത്തണമെങ്കില്‍, പറഞ്ഞുകൊടുത്താല്‍ മാത്രംപോര, മറിച്ച് അവര്‍ക്ക് അനുഭവയോഗ്യമാക്കണം, എങ്കില്‍മാത്രമേ നമ്മുടെപൈതൃകത്തില്‍ അഭിമാനിക്കുന്ന ഒരുതലമുറയെ നമ്മുക്ക്‌സൃഷ്ടിക്കുവാന്‍ കഴിയുകയുള്ളു. ഗീതാമണ്ഡലത്തിനെ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും, വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണെങ്കിലും കേരളത്ത നിമയില്‍തന്നെ ചെയ്യുന്നത് ഈഒരുലക്ഷ്യംമുന്‍നിര്‍ത്തിയാണ് എന്ന് പ്രസിഡന്റ് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

മഴയെയും തണുപ്പിനെയും അവഗണിച്ച് ഈവര്‍ഷത്തെ ഗീതാമണ്ഡലം വിഷുവില്‍ വന്‍ ഭക്തജനക്കൂട്ടം എത്തിച്ചേര്‍ന്നത് ഗീതാ മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭക്തിസാന്ദ്രമായതുകൊണ്ട് മാത്രമാണ് എന്ന് ബിജുകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പൂജകള്‍ക്കും നാരായണീയയജ്ഞത്തിനും നേതൃത്വംനല്‍കിയ വൈദിക ശ്രേഷ്ഠര്‍ക്ക് ആനന്ദ് പ്രഭാകറും ഈ വര്‍ഷത്തെ വിഷു ആഘോഷം വിപുലവും കേരളീയതയും നിറച്ച് ഇത്രയും മനോഹരമാക്കാന് സഹകരിച്ച എല്ലാ ബോര്‍ഡ ്‌മെമ്പേഴ്‌സിനും, ഗീതാമണ്ഡലം വനിതാപ്രവര്‍ത്തകര്‍ക്കും, വിഷുകൈനീട്ടം സ്‌പോണ്‍സര്‍ചെയ്ത കൃഷ്ണന്‍ ഫാമിലിക്കും, വിഷുആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാഭ ക്തജനങ്ങള്‍ക്കും സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേകം നന്ദി അറിയിച്ചു. ഗീതാമണ്ഡലം മെയ് 20 നു നടത്തുന്ന കെ.എസ് ചിത്രയുടെയും ശരത്തിന്റെയും സംഗീതവിരുന്നിനു എല്ലാ മലയാളികളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ട്രെഷറര്‍ സജിപിള്ള അറിയിച്ചു.
ഗീതാമണ്ഡലം അതിവിപുലമായി വിഷുവും ബാലസുബ്രമണ്യ പ്രതിഷ്ഠയും ആഘോഷിച്ചുഗീതാമണ്ഡലം അതിവിപുലമായി വിഷുവും ബാലസുബ്രമണ്യ പ്രതിഷ്ഠയും ആഘോഷിച്ചുഗീതാമണ്ഡലം അതിവിപുലമായി വിഷുവും ബാലസുബ്രമണ്യ പ്രതിഷ്ഠയും ആഘോഷിച്ചുഗീതാമണ്ഡലം അതിവിപുലമായി വിഷുവും ബാലസുബ്രമണ്യ പ്രതിഷ്ഠയും ആഘോഷിച്ചുഗീതാമണ്ഡലം അതിവിപുലമായി വിഷുവും ബാലസുബ്രമണ്യ പ്രതിഷ്ഠയും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക