Image

ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ആനിവേഴ്‌സറി മെഗാ ഷോ ഏപ്രില്‍ 27 ന് ഷിക്കാഗോയില്‍

Published on 18 April, 2018
ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ആനിവേഴ്‌സറി മെഗാ ഷോ ഏപ്രില്‍ 27 ന് ഷിക്കാഗോയില്‍
അമേരിക്കന്‍ മലയാളികളുടെ മനം നിറയെ കാഴ്ചയുടെ നിത്യ വസന്തം തീര്‍ത്തു ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ അമേരിക്കന്‍ മണ്ണിലെത്തിയിട്ട് ഒരു സംവത്സരം പിന്നിട്ടിരിക്കുന്നു. ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അതിവിപുലമായ ഒരു മെഗാ സ്റ്റാര്‍ ഷോ ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ഷിക്കാഗോയില്‍ ഒരുക്കിയിരിക്കുന്നു. പ്രഗത്ഭ സിനിമ സംവിധായകന്‍ ശ്രീ. ഷാഫി അണിയിച്ചൊരുക്കിയിരിക്കുന്ന ഷോയില്‍ പ്രശസ്ത ചലച്ചിത്ര താരങ്ങളായ ബിജു മേനോന്‍, മിയ ജോര്‍ജ്, കലാഭവന്‍ ഷാജോണ്‍, ഗായതി സുരേഷ്, ശ്വേതാ മേനോന്‍, സാജു നവോദയ, നജിം അര്‍ഷാദ് തുടങ്ങിവരോടൊപ്പം, ഇരുപത്തി അഞ്ചോളം മറ്റു പ്രമുഖ താരങ്ങളും പങ്കെടുക്കുന്നു.

ഏപ്രില്‍ ഇരുപത്തി ഏഴ് വൈകുന്നേരം 7:30 ഷിക്കാഗോയിലെ ബാര്‍ട്ട് ലെറ്റിലുള്ള ജെയിന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഈ മെഗാ ഷോ അരങ്ങേറുന്നത്. ഇതിനോടനുബന്ധിച്ചു ഏപ്രില്‍ ഇരുപത്തി ആറ് വ്യാഴാഴ്ച വൈകുന്നേരം ലൈലില്‍ ഉള്ള ഷെറാട്ടന്‍ ഹോട്ടലില്‍ വെച്ച് (Sheraton Lisle Naperville Hotel) ഒരു റെഡ് കാര്‍പെറ്റ് ഇവന്റും സംഘടിപ്പിക്കുന്നു.

താരങ്ങളോടൊത്തു ഒരു മനോഹര സായാഹ്നം എന്ന ഉദ്ദ്യേശ ത്തോട് കൂടി സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടിയില്‍ ഷിക്കാഗോയിലെ കലാ, മത, സാംസ്‌കാരിക, പ്രൊഫഷണല്‍ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരിക്കുന്ന സംഘടനകളിലെയും ക്ലബ്ബ്കളിലേയും മഹദ് വ്യക്തിത്വങ്ങളെ ആദരിക്കുന്നതായിരിക്കും.

ശ്രീ. ബെന്നി വാച്ചാച്ചിറ ( ഫോമ), ശ്രീ.തമ്പി ചാക്കോ ( ഫൊക്കാന), ശ്രീ.രഞ്ജന്‍ എബ്രഹാം ( ചിക്കാഗോ മലയാളി അസോസിയേഷന്‍), ശ്രീ. അജികുമാര്‍ ഭാസ്‌കരന്‍( ഷിക്കാഗോ കലാക്ഷേത്ര), ശ്രീ. അലക്‌സ് പടിഞ്ഞാറേല്‍( സോഷ്യല്‍ ക്ലബ്), ശ്രീ. സാം ജോര്‍ജ് ( ഇല്ലിനോയി മലയാളി അസോസിയേഷന്‍), ശ്രീ. ജയ് ചന്ദ്രന്‍ ( ഗീതാമണ്ഡലം), ശ്രീ. വാസുദേവന്‍ പിള്ള ( നായര്‍ അസോസിയേഷന്‍), ശ്രീ. ബിജു കിഴക്കേക്കുറ്റ് ( പ്രസ് ക്ലബ്), ശ്രീ. ജോണ്‍ പട്ടപാതി (മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍), ശ്രീ. ഗ്ലാഡ്സ്റ്റന്‍ വര്‍ഗീസ് ( ഗോപിയോ),ശ്രീ. സന്തോഷ് കുര്യന്‍ ( കോസ്‌മോപോളിറ്റന്‍ ക്ലബ്), ശ്രീ. ബിനു പൂത്തറയില്‍( KCS ), ശ്രീ. ഷിബു അഗസ്റ്റിന്‍ (SMCC ), ശ്രീമതി. ബീന വള്ളിക്കളം (INAI ), ശ്രീ. യേശുദാസന്‍ പി.ജോര്‍ജ് (MARC). ശ്രീ. വിനോദ് നീലകണ്ഠന്‍ ( എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ), ശ്രീ. ജേക്കബ് കുര്യന്‍ (ചെണ്ട ക്ലബ്), ശ്രീ. രാജു എബ്രഹാം (മലയാളി റേഡിയോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍), ശ്രീമതി. ബ്രിജിത് ജോര്‍ജ് (ഫിസിക്കല്‍ തെറാപ്പി അസോസിയേഷന്‍), ശ്രീ. വര്‍ഗീസ് പാലമലയില്‍ (INOC) തുടങ്ങിയവരുടെ എല്ലാ സഹായസഹകരണങ്ങളും, ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ നന്ദി പൂര്‍വം സ്മരിക്കുന്നു.

പ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്.റെഡ് കാര്‍പെറ്റ് ഇവെന്റും ,മെഗാ ഷോയും, ഒരു ചരിത്ര വിജയമാക്കാന്‍ എല്ലാവരുടെയും സാന്നിധ്യവും, സഹകരണവും സംഘാടക സമിതി വിനയ പുരസ്സരം അഭ്യര്ത്ഥിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- ബിജു സക്കറിയ. ഫോണ്‍ - (847) 630 6462
ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ആനിവേഴ്‌സറി മെഗാ ഷോ ഏപ്രില്‍ 27 ന് ഷിക്കാഗോയില്‍ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ആനിവേഴ്‌സറി മെഗാ ഷോ ഏപ്രില്‍ 27 ന് ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക