Image

നാളെ മുതല്‍ ഒരാഴ്ചത്തേക്ക് കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

Published on 18 April, 2018
നാളെ മുതല്‍ ഒരാഴ്ചത്തേക്ക് കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ
നാളെ മുതല്‍ ഒരാഴ്ചത്തേക്ക് കോഴിക്കോട് നഗരത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഠ്!വ സംഭവത്തില്‍ പ്രതിഷേധിച്ചെന്ന വ്യാജേന തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. അരക്കിണര്‍,മത്തോട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ പതിച്ചിരുന്നു പ്രകോപനപരമായ പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇപ്പോള്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുയോഗങ്ങള്‍ക്കും റാലികള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഠ്‌വ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ എസ്ഡിപിഐയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക