Image

ദത്താപഹാരം ; കാടിനെ സ്‌നേഹിക്കുന്നവരെ ഈ പുസ്തകം കാട്ടിലേക്ക് വലിച്ചിഴയ്ക്കും (അശ്വതി ശങ്കര്‍)

Published on 18 April, 2018
ദത്താപഹാരം ; കാടിനെ സ്‌നേഹിക്കുന്നവരെ ഈ പുസ്തകം കാട്ടിലേക്ക് വലിച്ചിഴയ്ക്കും (അശ്വതി ശങ്കര്‍)
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്ന ഒരു നടന്റെ പാടവമാണ് വി.ജെ ജയിംസ് എന്ന എഴുത്തുകാരനുള്ളത്.. ഓരോ പുസ്തകവും തികച്ചും വ്യത്യസ്തം..അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ് ദത്താപഹാരം . കാട്ടിലേക്ക് പോവല്ലേ കുഞ്ഞേ.... എന്ന അമ്മ വിളിയെ മറികടന്ന് മുന്നോട്ട് പോവാന്‍ ചങ്കൂറ്റമുള്ളവന് വേണ്ടിയുള്ളതാണ് നിറഞ്ഞ കാട്. എങ്കിലേ വിലക്കുന്ന ആള്‍ തന്നെയാണ് വിളിക്കുന്നതെന്ന് തിരിച്ചറിയൂ.

മടക്കയാത്ര പ്രതിക്ഷിക്കാനാവാത്ത യാത്രയാ ണ് കാട്ടിലേക്കുള്ള യാത്ര. കാടിന്റെ അഗാധതയില്‍ ലയി ച്ചു ചേര്‍ന്ന് പൂര്‍ണ്ണത നേടുന്ന അവസ്ഥ ഫ്രെഡിയെ അറിഞ്ഞു തുടങ്ങുമ്പോള്‍ മുതല്‍ കാടിന്റെ നിഗൂഢത പോലെ രഹസ്യങ്ങള്‍ നിറഞ്ഞവനാണ് അവനെന്ന് നാം തിരിച്ചറിയുന്നു.താന്‍ ഉണ്ടില്ലേലും ഉടുത്തില്ലേലും സുഹൃത്തുക്കളെ സ്‌നേഹിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും തന്റെ മനോവിഷമങ്ങള്‍ അവരോട് പറയുക യും ചെയ്യാതിരുന്ന ഫ്രെഡി മഹാഭാരതത്തിലെ യുധിഷ്ഠ ര സമാനന്‍... ബാക്കി നാല് ആണ്‍ സുഹുത്തുക്കളും അവരുടെയിടയിലേക്ക് ന്നെ ക്കൂടി കൂട്ടു എന്ന്പറഞ്ഞ് ഇടിച്ചു കയറിയ പാഞ്ചാലി .. മീരയും ..അവരുടെ കോളേജിലെ സുന്ദരദിനങ്ങള്‍ക്കിടയിലാണ് ഫോട്ടോഗ്രാഫിയിലും വൈവിധ്യമാര്‍ന്ന പക്ഷികളിലും ഭ്രാന്തനായ ഫ്രെഡിയെ അവന്റെ കൂട്ടുകാര്‍ക്ക് കാട്ടിനുള്ളില്‍ നഷ്ടപ്പെടുന്നത്.

ഫ്രെഡിയെ കാടിനുള്ളില്‍ നഷ്ടപ്പെട്ട് ഒമ്പതാം മാസം വരുന്ന പത്രവാര്‍ത്ത സുഹൃത്തുക്കളില്‍ പ്രതീക്ഷയുടെ നാമ്പ് കിളിര്‍പ്പിക്കുന്നു. സുഹൃത്തുക്കള്‍ഫ്രെഡിയേ തേടി കാട്ടിനുള്ളിലേക്ക് പുറപ്പെടുന്നു ഫ്രെഡി പോയ കാട്ടുപാതകളിലുടെ.. ഗുഹകളിലൂടെചോലകളിലൂടെ യാത്ര തുടരുന്ന കൂട്ടുകാര്‍..മീര..ശക്തമായ സ്ത്രീ കഥാപാത്രമാണ്. ഏതാണ്‍സുഹൃത്തിന്റെ കൂടെ പോയാലും.. ഒന്നിച്ചു കിടന്നാലുംസൗഹൃദത്തെ അതിന്റെ പവിത്രതയില്‍ കാണുന്ന വള്‍... അറിയാതെ സംഭവിക്കപ്പെടുന്ന കാമ മൊന്നുംമീരയില്‍ പ്രത്യക്ഷപ്പെടുന്നില്യ. ഒടുവില്‍ഫ്രെഡിയെപ്പോലെ തുണിയെല്ലാം ഊരിയെറിഞ്ഞ് കാടിന്റെ മടിത്തട്ടിലേക്കവള്‍ മുങ്ങിയിറങ്ങുമ്പോഴും കൂട്ടുകാര്‍ക്ക് കൗതുകമല്ലാതെ കാമം ജനിക്കുന്നുമില്യകാടിനെ സ്‌നേഹിക്കുന്നവരെ ഈ പുസ്തകംകാട്ടിലേക്ക് വലിച്ചിഴയ്ക്കുമെന്നതും. അങ്ങനെ പോവാന്‍ സാധിക്കാത്തവര്‍ കുറച്ച് ദിവസത്തേക്കെങ്കി ലും അസ്വസ്ഥതപ്പെടുമെന്നതും അനുഭവസാക്ഷ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക