Image

ജോണ്‍സി തോമസ് ഹൂസ്റ്റണില്‍ (39)നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച

ജീമോന്‍ റാന്നി Published on 18 April, 2018
ജോണ്‍സി തോമസ് ഹൂസ്റ്റണില്‍ (39)നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച
ഹൂസ്റ്റണ്‍: വെണ്ണിക്കുളം കച്ചിറക്കല്‍ കുടുക്കപതാലില്‍ മറിയാമ്മ തോമസിന്റെയും പരേതനായ കെ.സി.തോമസിന്റെയും മകന്‍ ജോണ്‍സി തോമസ് (39 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. ഹൂസ്റ്റണിലെ ബെന്‍ ടാബ് ഹോസ്പിറ്റല്‍ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം വാകത്താനം ചിറയില്‍ വീട്ടില്‍ സ്വപ്ന ജോണ്‍സി ( നേഴ്‌സ്, എം.ഡി.ആന്‍ഡേഴ്‌സണ്‍ ഹോസ്പിറ്റല്‍) യാണ് പരേതന്റെ ഭാര്യ.

മക്കള്‍: എമില്‍ , എലിജ, എസ്രാ.

പൊതുദര്‍ശനം: ഏപ്രില്‍ 22 നു ഞായറാഴ്ച വൈകുന്നേരം 6:00 മുതല്‍ 8:30 വരെ സെയിന്റ് ഗ്രിഗോറീയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് ( 13218, Player St, Houston, TX 77045)

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 23 നു തിങ്കളാഴ്ച രാവിലെ 10 നു സെന്റ് ഗ്രിഗോറീയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപെടുന്നതും തുടര്‍ന്ന് സംസ്‌കാരം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ വച്ച് ( 1310, N. Main Street, Pearland, Texas 77581) നടത്തപെടുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ചാക്കോ നെല്ലിക്കല്‍ - 713 667 1459
ജോണ്‍ കുരുവിള - 281 416 1706
   
ജോണ്‍സി തോമസ് ഹൂസ്റ്റണില്‍ (39)നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച
Join WhatsApp News
Babu kachirakal thoiat 2018-04-21 13:18:43
Heartfelt condolences 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക