Image

പാസഞ്ചര്‍ ട്രെയിനില്‍നിന്നു കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Published on 18 April, 2018
പാസഞ്ചര്‍ ട്രെയിനില്‍നിന്നു കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
പാസഞ്ചര്‍ ട്രെയിനില്‍നിന്നു കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ തിരുവമ്പാടി കടവത്തുശേരി റോസ്‌മേരി നീന (30) ആണ് മരിച്ചത്. ഇന്നു രാവിലെ ഒന്‍പതോടെ കുമ്പളം ഫിഷ് ലാന്‍ഡ് സെന്ററിനു സമീപം കായലില്‍ മൃതദേഹം പൊങ്ങുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്യുകയായിരുന്ന യുവതി അരൂര്‍-കുമ്പളം പാലത്തിനു മുകളിലെത്തിയപ്പോള്‍ കായലിലേക്ക് ചാടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണു യുവതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക