Image

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്‌നാട്‌ ഗവര്‍ണര്‍ വിവാദത്തില്‍

Published on 18 April, 2018
മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്‌നാട്‌  ഗവര്‍ണര്‍ വിവാദത്തില്‍

ചെന്നൈ: "പലതവണ ഞാന്‍ എന്റെ മുഖം കഴുകി. പക്ഷേ എത്ര കഴുകിയിട്ടും എനിക്ക്‌ ആ സംഭവത്തില്‍ നിന്ന്‌ പുറത്തുകടക്കാന്‍ സാധിക്കുന്നില്ല. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ ആ പ്രവൃത്തി ഇപ്പോഴും കടുത്ത ദേഷ്യത്തിലാണ്‌. മുതിര്‍ന്നവരെ പോലെ നിങ്ങളെന്നെ അഭിനന്ദിക്കാനായിരിക്കും ശ്രമിച്ചത്‌. എന്നാല്‍ എന്നെ സംബന്ധിച്ച്‌ നിങ്ങള്‍ ഒട്ടും ശരിയല്ലാത്ത വ്യക്തിയാണ്‌.''  കവിളില്‍ തലോടിയ തമിഴ്‌നാട്‌ ഗവര്‍ണര്‍ക്ക്‌ മാധ്യമപ്രവര്‍ത്തക ലക്ഷ്‌മി സുബ്രഹ്മണ്യന്‍   ട്വീറ്റിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഗവര്‍ണര്‍  കുരുക്കിലായി നില്‍ക്കുന്ന സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്‌ വൈറലായിട്ടുണ്ട്‌. തമിഴ്‌നാട്ടില്‍ കോളേജ്‌ അധ്യാപിക ബിരുദത്തിനായി വിദ്യാര്‍ത്ഥിനികളെ അനാശാസ്യത്തിന്‌ പ്രേരിപ്പിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും ബന്ധമുണ്ടെന്ന കാര്യത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കാണ്‌ മോശം അനുഭവമുണ്ടായത്‌. ഗവര്‍ണര്‍ ഇവരുടെ അനുവാദമില്ലാതെ കവിളില്‍ തലോടിയതാണ്‌ വന്‍ വിവാദമായിരിക്കുന്നത്‌.


ലക്ഷ്‌മി സുബ്രഹ്മണ്യം എന്ന ദ വീക്കിന്റെ മാധ്യമപ്രവര്‍ത്തക വിവാദ പ്രൊഫസര്‍ നിര്‍മല ദേവിയുമായി ബന്ധമുണ്ടെന്ന കാര്യങ്ങള്‍ ഗവര്‍ണറോട്‌ ചോദിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഗവര്‍ണര്‍ അവഗണിച്ചു എന്ന്‌ മാധ്യമപ്രവര്‍ത്തക പറയുന്നു.
രാജ്‌ഭവനില്‍ വച്ച്‌ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ചോദ്യങ്ങള്‍ ചോദിച്ചത്‌.

ഗവര്‍ണര്‍ക്കെതിരെ വാര്‍ത്താരൂപത്തിലുള്ള വലിയ കുറിപ്പ്‌ ദ വീക്കില്‍ ലക്ഷ്‌മി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വിഷയത്തില്‍ നിന്ന്‌ ഗവര്‍ണര്‍ ഒളിച്ചോടുകയാണെന്ന്‌ ലക്ഷ്‌മി ആരോപിച്ചിട്ടുണ്ട്‌.  സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്‌തിയുണ്ടോ എന്ന ചോദ്യത്തിന്‌ പിന്നാലെയാണ്‌ അദ്ദേഹം തന്റെ കവിളില്‍ തലോടിയതെന്ന്‌ ലക്ഷ്‌മി പറഞ്ഞു.

ഗവര്‍ണറുടെ നടപടിയെ തുടര്‍ന്ന്‌ താന്‍ ബാത്ത്‌റൂമിലേക്ക്‌ ഓടുകയായിരുന്നു. പലവട്ടം മുഖം കഴുകി. എന്നിട്ടും അതിന്റെ ആഘാതം മാറിയിട്ടില്ല. ട്വിറ്ററില്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചപ്പോള്‍ പലരും എന്നെ ട്രോളുകയാണ്‌ ചെയ്‌തതെന്ന്‌ ലക്ഷ്‌മി പറയുന്നു. പക്ഷേ എനിക്ക്‌ ഒരുപാട്‌ പിന്തുണയും ലഭിച്ചു. അതില്‍ ഒരുപാട്‌ നന്ദിയുണ്ട്‌. പലരും ഇക്കാര്യം മറന്നുകളയാന്‍ തന്നോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഗവര്‍ണര്‍ ഒരു മകളോടെന്ന രീതിയില്‍ ചെയ്‌തതാവാമെന്നാണ്‌ അവര്‍ പറയുന്നു. എന്നാല്‍ എനിക്ക്‌ പറയാനുള്ളത്‌ ബന്‍വാരിലാല്‍ പുരോഹിത്‌ തമിഴ്‌നാടിന്റെ ഗവര്‍ണറാണ്‌. ഞാനൊരു മാധ്യമപ്രവര്‍ത്തകയാണ്‌. ചോദ്യം ചോദിക്കുക എന്നത്‌ എന്റെ ഉത്തരവാദിത്തമാണ്‌.

ഉത്തരങ്ങളാണ്‌ പകരം ഞാന്‍ പ്രതീക്ഷിക്കുന്നത്‌. അല്ലാതെ കവിളില്‍ തലോടല്ലെന്ന്‌ ദ വീക്കില്‍ എഴുതിയ മറുപടിയില്‍ ലക്ഷ്‌്‌മി പറയുന്നു. ഒരു അപരിചിതയെ അനുവാദം കൂടാതെ സ്‌പര്‍ശിക്കുന്നത്‌ വലിയ തെറ്റാണ്‌. അത്‌ പ്രൊഫണലായ കാര്യമല്ലെന്നും അവര്‍ പറയുന്നു.

രക്ഷാധികാരിയുടെ ഭാവത്തോടെ ഗവര്‍ണര്‍ തന്റെ മുഖത്ത്‌ തലോടുകയായിരുന്നുവെന്നുംതന്റെ അനുവാദം പോലും അദ്ദേഹം ചോദിച്ചില്ലെന്നുംഅവര്‍ പറയുന്നു.  നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഈ സംഭവത്തിന്‌ ദൃക്‌സാക്ഷിയാണ്‌. സോഷ്യല്‍ മീഡിയയില്‍ ഗവര്‍ണര്‍ക്കെതിരെ കടുത്ത രീതിയിലുള്ള പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക