Image

മധ്യപ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച ട്രക്ക്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 21 പേര്‍ മരിച്ചു

Published on 18 April, 2018
മധ്യപ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച ട്രക്ക്‌ നദിയിലേക്ക്‌ മറിഞ്ഞ്‌  21 പേര്‍ മരിച്ചു


സിദ്ധി: മധ്യപ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച മിനി ട്രക്ക്‌ പാലത്തില്‍ നിന്നും നദിയിലേക്ക്‌ പതിച്ച്‌ 21 പേര്‍ മരിച്ചു. 30 പേര്‍ക്ക്‌ പരുക്കേറ്റു. ചൊവ്വാഴ്‌ച രാത്രിയായിരുന്നു അപകടം.

സിദ്ധിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സംഘമാണ്‌ അപകടത്തില്‍പെട്ടത്‌. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാലത്തിന്റെ കൈവരി തകര്‍ത്ത്‌ നദിയിലേക്ക്‌ പതിക്കുകയായിരുന്നു. വെള്ളം ഇല്ലാതിരുന്ന നദിയിലേക്ക്‌ മൂക്കുംകുത്തിയാണ്‌ ട്രക്ക്‌ പതിച്ചത്‌. 100 അടിയോളം താഴ്‌ചയിലേക്കാണ്‌ വാഹനം വീണത്‌. 15 പേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തിയാണ്‌ ട്രക്കിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക