Image

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെ പിടികൂടിയത്‌ ആളുമാറി

Published on 18 April, 2018
വരാപ്പുഴ കസ്റ്റഡി മരണം:  ശ്രീജിത്തിനെ പിടികൂടിയത്‌ ആളുമാറി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്‌ ആളുമാറിയെന്ന്‌ അന്വേഷണസംഘം കണ്ടെത്തി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്നും സ്ഥിരീകരിച്ചു. നിരവധി പേരുടെ മൊഴിയെടുത്ത ശേഷമാണ്‌ ആക്രമണക്കേസില്‍ ശ്രീജിത്‌ പ്രതിയല്ലെന്ന്‌ അന്വേഷണ സംഘം കണ്ടെത്തിയത്‌.

ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതിന്റെ ഉത്തരവാദിത്തം സിഐ-ക്കാണ്‌ അതിനാല്‍ കേസില്‍ സിഐയും പ്രതിയായേക്കും. ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന എല്ലാ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാകും. കസ്റ്റഡിയിലെടുത്ത ശേഷം ശ്രീജിത്തിനെ മര്‍ദ്ദിച്ചതിന്‌ ആര്‍ടിഎഫ്‌ ഉദ്യോഗസ്ഥരുടെ പേരിലും കേസെടുക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ഇന്ന്‌ വൈകിട്ടോടെ അറസ്റ്റുണ്ടാകമെന്നാണ്‌ സൂചന.

ആര്‍ടിഎഫ്‌ ഉദ്യോഗസ്ഥരെ ആലുവ പോലീസ്‌ ക്ലബ്ബില്‍ വെച്ച്‌ വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്തവരുടെ സാന്നിധ്യത്തിലാണ്‌ ചോദ്യം ചെയ്യല്‍. പോലീസ്‌ വാഹനത്തില്‍ കയറ്റുന്നത്‌ വരെ ശ്രീജിത്തിന്‌ മര്‍ദ്ദനമേറ്റിരുന്നില്ലെന്ന്‌ ആത്മഹത്യചെയ്‌ത വാസുദേവന്റെ സഹോദരന്‍ ഗണേശന്‍ മൊഴി നല്‍കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക