Image

സാഹിത്യവേദി മെയ് 4ന്

Published on 18 April, 2018
സാഹിത്യവേദി മെയ് 4ന്
ചിക്കാഗോ: സാഹിത്യവേദിയുടെ 210-മത് സമ്മേളനം 2018 മേയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് Prospect Heights ലുള്ള Country Inn and Suites ല്‍(600 N. Milwaukee Ave, Prospect Heights, IL 60070) കൂടുന്നതാണ്.

ഐന്‍സ്റ്റിന് ശേഷം ലോകത്തില്‍ ഏറ്റവുമധികം ശ്രദ്ധിയ്ക്കപ്പെട്ടിട്ടുള്ള ഭൗതിക ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങ്. വളരെ ചെറുപ്പത്തില്‍ തന്നെ രോഗബാധിതനായി, രണ്ട് വര്‍ഷം കൂടി മാത്രമേ ജീവിച്ചിരിയ്ക്കുകയുള്ളൂവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയപ്പോള്‍ സ്വന്തം ഇച്ഛാശക്തിയാല്‍ എല്ലാ പരിമിതികളേയും മറി കടന്ന് ശാസ്ത്രലോകത്ത് അത്ഭുതങ്ങള്‍ കാഴ്ച വെക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇക്കഴിഞ്ഞ മാഴ്ച്ച് 14ന് ലോകത്തോട് വിട പറഞ്ഞ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടവും അദ്ദേഹം രചിച്ച വിഖ്യാതങ്ങളായ പുസ്തകങ്ങളെകുറിച്ചുള്ള ഒരു അവലോകനവുമാണ് മേയ്മാസ സാഹിത്യവേദിയുടെ വിഷയം. അവതരിപ്പിയ്ക്കുന്നത് ശ്രീ. പ്രസന്നന്‍ പിള്ള.

ഡോ.റോയ് തോമസ്സിന്റെ അ്ദ്ധ്യക്ഷതയില്‍ കൂടിയ ഏപ്രില്‍ മാസ സാഹിത്യവേദിയില്‍ പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ.അനിരുദ്ധന്‍ അവതരിപ്പിച്ച 'ഡയബറ്റീസ് കേരളത്തില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ കഥ' എന്ന പ്രബന്ധം വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു. ഷാജന്‍ ആനിത്തോട്ടത്തിന്റെ നന്ദി പ്രകടനത്തോടെ ഏപ്രില്‍ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു.

സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതത്തെയും, അദ്ദേഹത്തിന്റെ പുസ്തകങ്ങളെ പറ്റിയുമുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ചിക്കാഗോയിലെ എല്ലാ സാഹിത്യപ്രേമികളേയും മേയ്മാസ വേദിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
 ശ്രീ. പ്രസന്നന്‍ പിള്ള: 630-935-2990, ശ്രീ.ജോസ് പുലാപ്പിള്ളി: 847 372 0580, ശ്രീ.ജോണ്‍ ഇലക്കാട് : 773 282 4955.

മേയ് 4, 2018-6.30P.M.
Country Inn and Suites, 600 N. Milwaukee Ave, Prospect Heights, IL 60070-855 213 0582

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക