Image

അവധി ആഘോഷിക്കാന്‍ പൂഞ്ഞാറിലെത്തിയ രണ്ട് വിദ്യാര്‍ഥികള്‍ മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു

Published on 17 April, 2018
അവധി ആഘോഷിക്കാന്‍ പൂഞ്ഞാറിലെത്തിയ രണ്ട് വിദ്യാര്‍ഥികള്‍ മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു

കോട്ടയം: പൂഞ്ഞാറില്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുമാരനല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. 

രാവിലെ കോട്ടയത്തുനിന്ന് അവധിആഘോഷത്തിന്റെ ഭാഗമായി പൂഞ്ഞാറിലെത്തിയതായിരുന്നു കുട്ടികള്‍. മീനച്ചിലാറ്റിലെ ഉറവക്കയം എന്ന ഭാഗത്താണ് അപകടമുണ്ടായത്. രാള്‍ വെള്ളത്തിലേക്ക് കാല്‍വഴുതി വീണപ്പോള്‍ രണ്ടാമത്തെയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക