Image

മതേതരജനാധിപത്യ പാര്‍ട്ടികളുമായി സഖ്യമാകാമെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍

Published on 17 April, 2018
മതേതരജനാധിപത്യ പാര്‍ട്ടികളുമായി സഖ്യമാകാമെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍


തിരുവനന്തപുരം: ബി.ജെ.പിയെ ചെറുക്കാന്‍ മതേതരജനാധിപത്യ പാര്‍ട്ടികളുമായി സഖ്യമാകാമെന്ന്‌ മുതിര്‍ന്ന സി.പി.ഐ.എം നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. എന്നാല്‍ കോണ്‍ഗ്രസുമായി സി.പി.ഐ.എം സഖ്യമുണ്ടാക്കില്ലെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

'വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അതിനായി മതേതരജനാധിപത്യ പാര്‍ട്ടികളുമായി സഖ്യമാകാം.' വി.എസ്‌ പറഞ്ഞു. കോണ്‍ഗ്രസ്‌ സഖ്യം സംബന്ധിച്ച്‌ സി.പി.ഐ.എമ്മില്‍ തര്‍ക്കം തുടരുന്നതിനിടയിലാണ്‌ വി.എസ്‌ നിലപാട്‌ വ്യക്തമാക്കിയത്‌.

നേരത്തെ കോണ്‍ഗ്രസ്‌ ബന്ധം വേണമെന്ന്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയരേഖയെ വി.എസ്‌ പിന്തുണച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക