Image

സുസ്‌മേരവദനയും മദ്ധ്യവയ്‌സക്കയുമായ കൊലയാളിക്കുവേണ്ടി രാജ്യ വ്യാപക തിരച്ചല്‍

പി പി ചെറിയാന്‍ Published on 17 April, 2018
സുസ്‌മേരവദനയും മദ്ധ്യവയ്‌സക്കയുമായ കൊലയാളിക്കുവേണ്ടി രാജ്യ വ്യാപക തിരച്ചല്‍
മിനിസോട്ട: ഭര്‍ത്താവിനേയും, രൂപ സാദൃശ്യമുള്ള മറ്റൊരു സ്ത്രീയേയും കൊലപ്പെടുത്തി പോലീസ് വലയത്തില്‍ നിന്നും രക്ഷപ്പെട്ട ലോയ്‌സ് റിയസ്സിന് (56) വേണ്ടിയുള്ള രാജ്യ വ്യാപകമായ തിരത്തില്‍ പോലീസ് ഊര്‍ജ്ജിതപ്പെടുത്തി.

മൂന്ന് മക്കളും ഒരു കൊച്ചു മകനുമുള്ള ലോയ്‌സ് ഭര്‍ത്താവ് ഡേവിഡ് റിയസ്സിനെ മാര്‍ച്ച് 23 നാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഡേവിഡുമായി ബിസിനസ്സ് ബന്ധമുണ്ടായിരുന്ന സുഹൃത്ത് ഡേവിഡിനെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ എത്തി പരിശോധിച്ച പോലീസിന് നിരവധി വെടിയുണ്ടകള്‍ തലയിലും ദേവത്തിലും തുളച്ചുകയറിയ നിലയില്‍ ഡേവിഡിനെ മൃതദേഹം കണ്ടെത്തി.

ഭാര് ലോയിസിന് വേണ്ടി പോലീസ് വലവിരിച്ചെങ്കിലും ഇവര്‍ അതി വിദഗ്ദമായി രക്ഷപ്പെട്ടു. തുടര്‍ന്ന് രണ്ടാഴ്ചര്ര് ശേഷം ഫ്‌ളോറിഡാ ഫോര്‍ട്ട് മയേഴ്‌സില്‍ ഇവരുടെ രൂപ സാദൃശ്യമുള്ള പമീല ഹച്ചിന്‍സനുമായി (59) ബന്ധം സ്ഥാപിച്ചു. ഏപ്രില്‍ 9 ന് പമീലയെ ഫോര്‍ട്ട് മയേഴ്‌സ് ബീച്ചില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ ക്രെഡിറ്റ് കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, തിരിച്ചറിയല്‍ രേഖകളും വാഹനവും കൈക്കലാക്കി ലോയ്‌സ് അവിടെ നിന്നും കടന്നുകളഞ്ഞു.

ഗാംബ്ലിങ്ങില്‍ വലിയ തുക നഷ്ടപ്പെട്ട ലോയ്‌സ് പണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. അവസാനമായി ടെക്‌സസ് കോര്‍പസ് ക്രിസ്റ്റിയിലാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ അപകടകാരിയാണെന്നും ഇവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം രാജ്യവ്യാപകമാക്കിയിരിക്കുകയാണെന്നും ലി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. പുഞ്ചിരിക്കുന്ന മുഖവുമായി സഞ്ചരിക്കുന്ന ഇവര്‍ക്ക് മറ്റൊരു കൊലകൂടി നടത്തുന്നതിന് മുമ്പ് കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സുസ്‌മേരവദനയും മദ്ധ്യവയ്‌സക്കയുമായ കൊലയാളിക്കുവേണ്ടി രാജ്യ വ്യാപക തിരച്ചല്‍സുസ്‌മേരവദനയും മദ്ധ്യവയ്‌സക്കയുമായ കൊലയാളിക്കുവേണ്ടി രാജ്യ വ്യാപക തിരച്ചല്‍സുസ്‌മേരവദനയും മദ്ധ്യവയ്‌സക്കയുമായ കൊലയാളിക്കുവേണ്ടി രാജ്യ വ്യാപക തിരച്ചല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക