Image

പ്രവാസി വ്യവസായി പ്രഭിരാജ് നടരാജന് ഹിന്ദ് രത്തന്‍ അവാര്‍ഡ് ലഭിച്ചു

Published on 17 April, 2018
പ്രവാസി വ്യവസായി പ്രഭിരാജ് നടരാജന് ഹിന്ദ് രത്തന്‍ അവാര്‍ഡ് ലഭിച്ചു

.കോര്‍പ്പറേറ്റ് നേതൃത്വ മികവിനാണ് പ്രഭിരാജിന് അംഗീകാരം നല്‍കിയത് .
.വ്യവസായ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കിയ പ്രമുഖരായ പ്രവാസി വ്യവസായികളെയാണ് ഹിന്ദ് രത്തന്‍ അവാര്‍ഡ് ആദരിക്കുന്നത്.
.യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിനെ ഒരു ബഹുരാഷ്ട്ര വ്യവസായ സംരംഭമാക്കി മാറ്റുന്നതില്‍ പ്രഭിരാജ് സുപ്രധാന പങ്കാണ് വഹിച്ചത്. 
.സ്വന്തം നാടായ പുനലൂരില്‍ പ്രഭിരാജ് സാമൂഹിക പ്രതിബദ്ധതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഭാഗമായിഏകദേശം അറുപത്തിനാലോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്,  നാട്ടിലെ മുപ്പതോളം അച്ഛനമ്മമാര്‍ക്ക് പെന്‍ഷനും നല്‍കുന്നുണ്ട് അദ്ദേഹം.

കൊച്ചി (16:04:2018): യുഎഇ യിലെ മുന്‍നിര പ്രവാസി വ്യവസായിയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറുമായ പ്രഭിരാജ് നടരാജന് കോര്‍പ്പറേറ്റ് നേതൃത്വ മികവിന് പ്രശസ്തമായ ഹിന്ദ് രത്തന്‍ അവാര്‍ഡ് ലഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ബിസിനസ് രംഗത്ത് കൈവരിച്ച നേട്ടങ്ങളും അസാമാന്യമായ നേതൃത്വ പാടവുമാണ്  പ്രഭിരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു.   

യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കണ്‍സോര്‍ഷ്യം ആണ്.  

ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ഇന്ത്യക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി ആസ്ഥാനമായ ഗ്ലോബല്‍ അച്ചീവേര്‍സ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വ്യവസായ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കിയ പ്രമുഖരായ പ്രവാസി വ്യവസായികളെയാണ് ഹിന്ദ് രത്തന്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. 

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏരീസ് ഗ്രൂപ്പിന്റെ ഇന്‍സ്‌പെക്ഷന്‍, മൈന്റ്റനന്‍സ് വിഭാഗത്തെ നൂറ്റിഅമ്പതില്‍ പരം വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇരുപത്തിയഞ്ചോളം ഉപവകുപ്പുകളുള്ള എഴുനൂറോളം ജീവനക്കാരുള്ള പ്രധാന വിഭാഗമാക്കി മാറ്റുന്നതില്‍ പ്രഭിരാജ് സുപ്രധാന പങ്കാണ് വഹിച്ചത്. 

സ്വന്തം നാടായ പുനലൂരില്‍ പ്രഭിരാജ്  സാമൂഹിക പ്രതിബദ്ധതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഭാഗമായി ഓഫീസ് തുടങ്ങുകയും ഏകദേശം അറുപത്തിനാലോളം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. ജീവനക്കാരില്‍ ഭൂരിഭാഗവും വനിതകളാണ്. നാട്ടിലെ മുപ്പതോളം മാതാപിതാക്കള്‍ക്ക് പെന്‍ഷനും നല്‍കുന്നുണ്ട് അദ്ദേഹം. 

അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥര്‍, ഉന്നത സര്‍ക്കാര്‍ പ്രതിനിധികള്‍, പ്രമുഖ വ്യവസായികള്‍, ജീവകാരുണ്യപ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

പ്രവാസി വ്യവസായി പ്രഭിരാജ് നടരാജന് ഹിന്ദ് രത്തന്‍ അവാര്‍ഡ് ലഭിച്ചു
പ്രവാസി വ്യവസായി പ്രഭിരാജ് നടരാജന് ഹിന്ദ് രത്തന്‍ അവാര്‍ഡ് ലഭിച്ചു
പ്രവാസി വ്യവസായി പ്രഭിരാജ് നടരാജന് ഹിന്ദ് രത്തന്‍ അവാര്‍ഡ് ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക