Image

ലയണ്‍സ് ക്ലബ് മെഡിക്കല്‍ മിഷന്‍ സംഘത്തിന് നേപ്പാളില്‍ വന്‍ സ്വീകരണം

മനോരമ ലേഖകന്‍ Published on 17 April, 2018
ലയണ്‍സ് ക്ലബ് മെഡിക്കല്‍ മിഷന്‍ സംഘത്തിന് നേപ്പാളില്‍ വന്‍ സ്വീകരണം
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്ട് 4സി3, കൈലാസ് മെഡിക്കല്‍ ഫൗണ്ടേഷന്‍ സംഘടനകള്‍ സംയുക്തമായി നടത്തുന്ന സൗജന്യ നേപ്പാള്‍ മെഡിക്കല്‍ മിഷന്‍ ക്യാമ്പിന് നേപ്പാളിലെ വിവിധ പ്രദേശങ്ങളില്‍ വന്‍ സ്വീകരണം.

ലയണ്‍സ് ക്ലബ്ബ് കാലിഫോര്‍ണിയ ഡിസ്ട്രിക്ട് 4സി3 റീജിയണ്‍ ചെയര്‍ ജെയിംസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ 15 ഓളം പേര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം അമേരിയ്ക്കയില്‍ നിന്നും ഏപ്രില്‍ ആറിന് പുറപ്പെട്ടിരുന്നു.

നേപ്പാളിലെ വിവിധ ലയണ്‍സ് ക്ലബ്ബുകളുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നേപ്പാളിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നായ സപ്താരി വില്ലേജില്‍ നടത്തിയ 3 ദിവസം നീണ്ട സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ 1500-ലേറെ പേര്‍ വൈദ്യ സഹായത്തിനായി എത്തിച്ചേര്‍ന്നിരുന്നു. ആള്‍കൂട്ടം നിയന്ത്രിയ്ക്കാന്‍ പോലീസ് സഹായം വരെ വേണ്ടിവന്നിരുന്നു.
നേപ്പാളിലെ കൊയിരാളാ മെഡിക്കല്‍ ഇന്‍സ്റ്റി്റ്റിയൂട്ടില്‍ നിരവധി ഡോക്ടര്‍മാര്‍ അമേരിയ്ക്കന്‍ ഡോക്ടര്‍മാരുടെ ഒപ്പം മെഡിക്കല്‍ ക്യാമ്പ് വിജയിപ്പിയ്ക്കുന്നതിനായി എത്തിയിരുന്നു.
അമേരിയ്ക്കയില്‍ നിന്നും രണ്ട് ആഴ്ച നീണ്ട മെഡിയ്ക്കല്‍ മിഷനു വേണ്ടി ജെയിംസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട സംഘത്തിന് നേപ്പാളിലെ വിവിധ പ്രദേശങ്ങളില്‍ സ്വീകരണം ലഭിച്ചു.
പതാരി ഡിസ്ട്രിക്ടില്‍ സേവനം പൂര്‍ത്തിയാക്കിയ ശേഷം സംഘം ഇത്തഹാരി പ്രദേശത്ത് എത്തി. ആയിരത്തിലേറെ രോഗികളെ പരിശോധിച്ച് മെഡിക്കലോ, ഡെന്റലോ സംബന്ധമായി ചികിത്സയും, മരുന്നുകളും സൗജന്യമായി നല്‍കുകയെന്നത് ഈ സംഘടനകളുടെ ലക്ഷ്യമാണ്.


ലയണ്‍സ് ക്ലബ് മെഡിക്കല്‍ മിഷന്‍ സംഘത്തിന് നേപ്പാളില്‍ വന്‍ സ്വീകരണംലയണ്‍സ് ക്ലബ് മെഡിക്കല്‍ മിഷന്‍ സംഘത്തിന് നേപ്പാളില്‍ വന്‍ സ്വീകരണംലയണ്‍സ് ക്ലബ് മെഡിക്കല്‍ മിഷന്‍ സംഘത്തിന് നേപ്പാളില്‍ വന്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക