Image

ഫാമിലി & ഫ്രണ്ട്‌സ് സി.പി.ആര്‍ പരിശീലനം സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 16 April, 2018
ഫാമിലി & ഫ്രണ്ട്‌സ് സി.പി.ആര്‍ പരിശീലനം സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തി
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയും, സീറോ മലബാര്‍ വിമന്‍സ് ഫോറവും സംയുക്തമായി ഏപ്രില്‍ 15-നു നടത്തിയ സി.പി.ആര്‍ (Cardio Pulmonary Resuscitation) പരിശീലനം ഏറെ ഉപകാരപ്രദമായി. പങ്കെടുത്തവരില്‍ അടിയന്തര സാഹചര്യങ്ങള്‍ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം കഴിയും എന്നതിനെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ഈ പരിശീലനത്തിനു കഴിഞ്ഞു.

ഹാര്‍ട്ട് അറ്റാക്കിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, സി.പി.ആര്‍ സമയബന്ധിതമായി ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവ ക്ലാസില്‍ വിശദമായി പ്രതിപാദിച്ചു. ശ്വാസനാളത്തില്‍ ആഹാര സാധനങ്ങളോ, മറ്റെന്തിങ്കിലുമോ കുടുങ്ങി ശ്വാസതടസ്സം നേരിട്ടാല്‍ ചെയ്യേണ്ട രീതികളും വിശദീകരിച്ചു. കുഞ്ഞുങ്ങള്‍, മുതിര്‍ന്ന കുട്ടികള്‍, പ്രായമായവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയാണ് സി.പി.ആര്‍ നല്‍കേണ്ടത് എന്നതിനും പരിശീലനം നല്‍കി. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കോഴ്‌സ് ഇന്‍സ്ട്രക്ടറായ ഷിജി അലക്‌സാണ് ക്ലാസ് എടുത്തത്.

സീറോ മലബാര്‍ വിമന്‍സ് ഫോറത്തെ പ്രതിനിധീകരിച്ച് ഷീബാ ഷാബു ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഐ.എന്‍.എ.ഐ പ്രസിഡന്റ് ബീന വള്ളിക്കളം ആമുഖ പ്രസംഗം നടത്തി. സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫും സന്നിഹിതനായിരുന്നു. ഷിജി അലക്‌സ് ക്ലാസില്‍ പങ്കെടുത്ത ഏവരുടേയും സംശയങ്ങള്‍ക്ക് മറുപടി നല്‍കി. സി.പി.ആര്‍ ഇന്‍സ്ട്രക്ടറായ എല്‍സ മേത്തിപ്പാറയും ട്രെയിനിംഗില്‍ പങ്കുചേര്‍ന്നു. ഒരു മണിക്കൂറോളം നീണ്ട ക്ലാസില്‍ പങ്കെടുത്ത ഏവര്‍ക്കും ഐ.എന്‍.എ.ഐ വൈസ് പ്രസിഡന്റ് റാണി കാപ്പന്‍ നന്ദിപറഞ്ഞു. വിമന്‍സ് ഫോറം സെക്രട്ടറി ബെറ്റി പാറയില്‍, ട്രഷറര്‍ ധന്യാ ഉമേഷ് എന്നിവരും പരിപാടികള്‍ വിജയിപ്പിക്കാന്‍ പരിശ്രമിച്ചു.

ഐ.എന്‍.എ.ഐ നടത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളുടെ ഭാഗമായുള്ള ഈ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് സി.പി.ആര്‍ ഇനി ഏപ്രില്‍ 29-നു മെയ് വുഡിലുള്ള സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ചര്‍ച്ചിലും (11 മണി), ഡെസ്‌പ്ലെയിന്‍സിലുള്ള ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിലും (11.30) നടക്കും. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഏവരും ശ്രമിക്കണമെന്നു ഭാരവാഹികള്‍ താത്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബീന വള്ളിക്കളം (773 507 5334), ഷിജി അലക്‌സ് (224 436 9371), ലിസി പീറ്റേഴ്‌സ് (847 902 6663). ഷിജി അലക്‌സ് അറിയിച്ചതാണിത്.
ഫാമിലി & ഫ്രണ്ട്‌സ് സി.പി.ആര്‍ പരിശീലനം സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തിഫാമിലി & ഫ്രണ്ട്‌സ് സി.പി.ആര്‍ പരിശീലനം സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തിഫാമിലി & ഫ്രണ്ട്‌സ് സി.പി.ആര്‍ പരിശീലനം സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തിഫാമിലി & ഫ്രണ്ട്‌സ് സി.പി.ആര്‍ പരിശീലനം സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക